ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ഇന്ത്യ.
ദുബായ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തെറിഞ്ഞത്. രവീന്ദ്ര ജഡേജയുടെയും, ഹര്‍ദിക് പാണ്ഡ്യയുടെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചത്. രവീന്ദ്ര ജഡേജ 29 പന്തില്‍ 35 റണ്‍സെടുത്തു. രണ്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. ഹര്‍ദിക് പാണ്ഡ്യ 17 പന്തില്‍ നാല് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 33 റണ്‍സ് നേടി പുറത്താകാതെ നിന്നു. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറില്‍ തന്നെ കെഎല്‍ […]