India

ബംഗാള്‍ രണ്ടാംഘട്ട വോട്ടെടുപ്പ്: ഉച്ച വരെ 40 ശതമാനം പോളിം​ഗ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിം​ഗ്. ​ഉച്ചവരെയുള്ള കണക്ക് പ്രകാരം 40 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയത്. 142 മണ്ഡലങ്ങളിലേക്കുള്ള പോളിം​ഗ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ 3.21 കോടി വോട്ടർമാരിൽ 18.39 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഏറ്റവും ഉയർന്ന പോളിം​ഗ് രേഖപ്പെടുത്തിയത് പുർബ ബർധമാൻ ജില്ലയിലാണ്. 20.86 ശതമാനമാണ് പോളിം​ഗ്. ഏപ്രിൽ 23-ന് നടന്ന ഒന്നാം ഘട്ടത്തിൽ വടക്കൻ ബംഗാളിലെ 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അവിടെ […]
Read More

കും​ഭ​മേ​ള താ​ര​ത്തി​ന്‍റെ വി​വാ​ഹം; മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് വീണ്ടും കേരളത്തിലേക്ക്. തി​രി​ച്ചു. നേ​ര​ത്തെ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ർ​ത്താ​വ് ഫ​ർ​മാ​നെ​നെ​തി​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് കൊ​ച്ചി​യി​ലെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കേ​സി​ൽ പു​തി​യ വ​കു​പ്പു​ക​ൾ ചേ​ർ​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ല എ​ന്നാ​ണ് പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ഹ​ത്തെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ല്‍​കാ​ൻ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം […]
Read More

ബംഗാളിൽ ‘മോദി ഗ്യാരണ്ടി’,​ പ്രതിവർഷം 36,000 രൂപ അക്കൗണ്ടിലെത്തുമെന്ന്

കൊൽക്കത്ത: ബംഗാളിലെ സ്ത്രീകൾ വഞ്ചിക്കപ്പെട്ടുവെന്നും ബിജെപി അധികാരത്തിൽ വന്നാൽ ഗുണ്ടകളെയും ബലാത്സംഗം ചെയ്യുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. നോർത്ത് 24 പർഗാനാസിലെ ബംഗാവോണിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിലനില്ക്കുന്നത് ‘ജംഗിൾ രാജാണെന്നും അതിന്റെ ഇരകൾ സ്ത്രീകളാണെന്നും മോദി കുറ്റപ്പെടുത്തി. സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ ബംഗാളിന് തന്നെ അപമാനമാണ്. മേയ് 4ന് ബിജെപി അധികാരത്തിൽ വന്നാൽ ഓരോ ഗുണ്ടയെയും ബലാത്സംഗം […]
Read More

ബിജെപിയില്‍ ചേര്‍ന്ന ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് കത്ത്‌ നൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി പാർട്ടി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് ഞായറാഴ്ച കത്ത് കൈമാറിയത്. ഏഴ് എംപിമാരുടെ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും സിങ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വെള്ളിയാഴ്ചയാണ് എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പാഠക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവർ എഎപിയിൽനിന്ന് രാജിവെച്ച് […]
Read More

നാരായണഗുരുകുല അദ്ധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: പണ്ഡിതനും വർക്കല നാരായണഗുരുകുല അദ്ധ്യക്ഷനുമായ ഗുരു മുനി നാരായണപ്രസാദ് (87) വിടവാങ്ങി. വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3.55ഓടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖം ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അതിന് മുമ്പ് ഒരാഴ്‌ചയോളമായി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവായ ഗുരു മുനി നാരായണ പ്രസാദിനെ 2024ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1938 ഡിസംബർ ഒമ്പതിന് […]
Read More

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കി; ഉടനടി നടപ്പിൽ വരുത്തണം

മുംബൈ: പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന് (PPBL) അനുവദിച്ചിരുന്ന ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ റദ്ദാക്കി. തുടർച്ചയായ നിയമലംഘനങ്ങളും മേൽനോട്ടത്തിലുള്ള വീഴ്ചകളുമാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് ആർബിഐയെ നയിച്ചത്. ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ സെക്ഷൻ 22 പ്രകാരമുള്ള നിബന്ധനകൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന് ആർബിഐ നിരീക്ഷിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും വലിയ വീഴ്ചകൾ കണ്ടെത്തി. ആയിരക്കണക്കിന് അക്കൗണ്ടുകൾ ഒരേ പാൻ കാർഡ് ഉപയോഗിച്ച് തുടങ്ങിയതായും കൃത്യമായ രേഖകളില്ലാതെ […]
Read More

രാഘവ് ഛദ്ദ ഉൾപ്പെടെ ആം ആദ്‌മിയുടെ മൂന്ന് എംപിമാർ ബിജെപിയിൽ

ന്യൂഡൽഹി: രാജ്യസഭാംഗമായ രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് ആം ആദ്‌മി പാർട്ടി നേതാക്കൾ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നു. രാജ്യസഭാംഗങ്ങളായ അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് മറ്റ് രണ്ടുപേർ. ഇത് ആം ആദ്‌മിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. വാർത്താസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം അറിയിച്ചത്. പാർട്ടിയിലെ മൂന്നിൽ രണ്ട് എംപിമാരും തങ്ങൾക്കൊപ്പമാണെന്ന് മൂന്ന് നേതാക്കളും പറഞ്ഞു. രാജ്യസഭയിൽ ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നായി ആകെ ഏഴ് അംഗങ്ങളാണ് ആം ആദ്‌മി പാർട്ടിക്കുള്ളത്. സഞ്ജയ് സിംഗ് ഒഴികെയുള്ള മറ്റെല്ലാ എംപിമാരും പാർട്ടിവിടുന്നു […]
Read More

തമിഴ്‌നാട്, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ്

ചെന്നൈ/കൊൽക്കത്ത: റെക്കോഡ് പോളിങ്ങോടെ തമിഴ്‌നാട്ടിലും പശ്‌ചിമ ബംഗാളിലും പോളിംഗ്‌. അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിൽ 82.24 ശതമാനവും പശ്ചിമ ബംഗാളിൽ 89.93 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആറു മണിവരെയാണ് പോളിങ്. അന്തിമ കണക്കുകൾ വരുമ്പോൾ ശതമാനം ഉയരാനാണ്‌ സാധ്യത. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ബംഗാളിൽ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് 29-നാണ്. അഞ്ച് മണിവരെയുള്ള കണക്കുകളനുസരിച്ച് തമിഴ്‌നാട് പോളിങ് ശതമാനത്തിൽ ഇതിനോടകം തന്നെ റെക്കോഡ് മറികടന്നിട്ടുണ്ട്. […]
Read More

ഇനി പോസ്റ്റൽ ബാലറ്റുകൾ നൽകാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈകോടതിയിൽ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് പോസ്റ്റൽ ബാലറ്റുകൾ ലഭിച്ചില്ലെന്ന ഉദ്യോഗസ്ഥരുടെ ഹർജിയിൽ ഹൈക്കോടതിയിൽ മറുപടി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. സ്ട്രോംഗ്റൂമുകൾ സീൽ ചെയ്ത് കഴിഞ്ഞതിനാൽ ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാകില്ലെന്നാണ് തിര‍ഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചത്. സർക്കാർ ജീവനക്കാരായ മുഹമ്മദ് സിനാൻ,​ എം.ജി. അനിൽകുമാർ എന്നിവരുടേത് ഉൾപ്പെടെ മൂന്നു ഹർജികളാണ് ഹൈക്കോടതിയിൽ ഉള്ളത്. ഹർജിക്കാരിൽ രണ്ടുപേർ കൃത്യമായി ഫോമുകൾ നൽകിയിട്ടില്ലെന്നും ഒരാൾ പോസ്റ്റൽ ബാലറ്റ് കൈപ്പറ്റാൻ എത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് […]
Read More

‘എംപിമാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നത്’: പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടിസ് നൽകി കോൺഗ്രസ്

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ വോട്ടെടുപ്പിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതുമായി ബന്ധപ്പെട്ട്‌ ലോക്സഭാ സ്പീക്കർക്ക് അവകാശലംഘന നോട്ടിസ് നൽകി കോൺഗ്രസ്. പാർട്ടിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയാണ് നോട്ടിസ് നൽകിയത്. ഏപ്രിൽ 18ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗം എംപിമാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്ന് വേണുഗോപാൽ നോട്ടിസിൽ ഉന്നയിക്കുന്നു. പ്രസംഗത്തിൽ എംപിമാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പ്രധാനമന്ത്രി നടത്തിയെന്നാണ് കെ.സി. വേണുഗോപാലിന്റെ പരാതി. ലോക്സഭാ ചട്ടങ്ങളിലെ റൂൾ […]
Read More