India

‘അധികാര കൊതിയന്മാരായ കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി’ ; വിമർശനവുമായി നരേന്ദ്രമോദി

ബംഗളൂരു: തമിഴ്നാട്ടിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുപ്പത് വർഷത്തോളമായി പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിന്ന ഡിഎംകെയെ അധികാരകൊതി മൂത്ത് കോൺ​ഗ്രസ് ഒറ്റിക്കൊടുത്തുവെന്നാണ് മോദിയുടെ വിമർശനം. തമിഴ്നാട്ടിൽ ഡിഎംകെയെ കൈവിട്ട് ടിവികെയെ പിന്തുണച്ച് കോൺഗ്രസ് സർക്കാരിന്റെ ഭാ​ഗമായതിന് പിന്നാലെയാണ് മോദിയുടെ വിമർശനം. ബംഗളൂരുവിലെ പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അധികാര കൊതിയന്മാരായ കോൺഗ്രസ് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡിഎംകെയെ പിന്നിൽ നിന്ന് കുത്തിയെന്നാണ് മോദിയുടെ വിമർശനം. […]
Read More

ഡൽഹി ബിജെപി ഓഫീസിന് നേരെ ഭീകരാക്രമണ ഭീഷണി: സുരക്ഷ കർശനമാക്കി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ബി.ജെ.പി. ഓഫീസിനുനേരേ ഭീകരാക്രമണ ഭീഷണി. ഇതിനെത്തുടർന്ന് ഡൽഹി പോലീസ് സുരക്ഷ വർധിപ്പിച്ചു. ബി.ജെ.പി. ആസ്ഥാനവും സ്ഥിതിചെയ്യുന്ന ദീൻ ദയാൽ ഉപാധ്യായ (ഡി.ഡി.യു.) മാർഗിലെ ഡൽഹി ഘടകത്തിന്റെ ഓഫീസിനാണ് ഭീഷണി.സെൻട്രൽ ഡൽഹി മേഖലയിലാകെ പരിശോധനകൾ വ്യാപകമാക്കി. സമീപത്തെ റോഡുകളിലാണ് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഓഫീസുകളുമുള്ളത്. റൗസ് അവന്യൂ കോടതിസമുച്ചയവും സി.എ.ജി. ഓഫീസും ഇതിനടുത്താണ്‌. ഡൽഹിയിലെ ബിജെപി ഓഫീസിലും സർക്കാർ സ്ഥാപനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദീൻ ദയാൽ ഉപാധ്യായ മാർഗിലുള്ള സർക്കാർ ഓഫീസുകളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണ […]
Read More

ഹൈദരാബാദിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊലപ്പെടുത്തി

ഹൈദരാബാദ്: ആന്ധ്രപ്രദേശ് കേഡറിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് രഞ്ജൻ റേയുടെ ഭാര്യ തനുജ രഞ്ജനെ (62) ജൂബിലി ഹിൽസിലെ പ്രശാസൻ നഗറിലുള്ള വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരി കൽപ്പനയുടെ നേതൃത്വത്തിൽ കവർച്ചാ സംഘം നടത്തിയ കൊലപാതകമാണെന്നാണ്‌ അനുമാനം. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിനയ് രഞ്ജൻ റേ 2019ൽ ജയിൽ ഡിജിപി ആയാണ് വിരമിച്ചത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി അദ്ദേഹം ഒരാഴ്ച മുൻപ് ബെംഗളൂരുവിലേക്ക് പോയിരുന്നു. ഈ സമയത്ത് തനുജയും രണ്ട് മക്കളുമാണ് […]
Read More

വി സി കെ അയയുന്ന; വിജയ് സർക്കാർ നാളെ അധികാരമേൽക്കാൻ സാധ്യത

ചെന്നൈ: വിജയ്‌യുടെ ടി.വി.കെയ്ക്ക് വി.സി.കെയുടെ രണ്ട് എം.എൽ.എമാർ പിന്തുണ നൽകിയേക്കുമെന്ന് സൂചന.വി.സി.കെ സംസ്ഥാന സമിതി യോഗത്തിൽ ടി.വി.കെയ്ക്ക് അനുകൂലമായ തീരുമാനം ഉണ്ടായതായാണ് സൂചന. പാ‌ർട്ടി അദ്ധ്യക്ഷൻ തോൽ തിരുമാവളനെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഇതോടെയാണ് വിസികെ അയഞ്ഞത്. വിഡികെ തീരുമാനം വന്നാൽ അതനുസരിച്ചാകും സത്യപ്രതിജ്ഞ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. വി.സി.കെ ഒരു ഘട്ടത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ചിരുന്നു.
Read More

ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സ്ഥാനമേറ്റു

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ ബിജെപി എംഎൽഎമാരായ ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ എന്നിവരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും എൻഡിഎ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. റോഡ് ഷോ നടത്തിയാണ് നരേന്ദ്രമോദിയും സുവേന്ദു അധികാരിയും വേദിയിലെത്തിയത്. വേദിയിൽ ടാഗോറിന്റെ ചിത്രത്തിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. 98 വയസുള്ള ബിജെപി […]
Read More

ഇടതു പിന്തുണയും വിജയ്ക്ക്; ടി വികെ സർക്കാർ രൂപീകരിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ ലഭിച്ചു. കോൺഗ്രസിന് പുറമെ സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷമായത്. സംയുക്ത വാര്‍ത്താ സമ്മേളനത്തിന് ശേഷം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി വിജയ് ഇന്ന് തന്നെ കൂടിക്കാഴ്ച്ച നടത്തും. 234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ഇതിൽ 107 എംഎൽഎമാരാണ് ടിവികെയ്ക്ക് ഉളളത്. 118 എന്ന മാജിക് നമ്പറിലേക്ക് എത്തണമെങ്കിൽ 11 എംഎൽഎമാരുടെ […]
Read More

നാലംഗ കുടുംബത്തിന്റെ മരണത്തിന് കാരണം തണ്ണിമത്തനല്ല, എലിവിഷം

മുംബൈ: മുംബൈയിലെ ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും മരണത്തിന് ഇടയാക്കിയത് തണ്ണിമത്തനിലൂടെയുള്ള ഭക്ഷ്യവിഷബാധയല്ലെന്നും എലിവിഷമാണെന്നും കണ്ടെത്തൽ. ആന്തരികാവയവങ്ങളുടെ പരിശോധനാഫലത്തിലാണ് മരണത്തിന് കാരണം എലി വിഷമാണെന്ന് കണ്ടെത്തിയത്. എലിവിഷത്തിൽ സാധാരണയായി ഉപയോഗിക്കുന്ന സിങ്ക് ഫോസ്‌ഫൈഡ് എന്ന രാസവസ്തുവാണ് ആന്തരികാവയവ സാമ്പിളുകളിൽ കണ്ടെത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ വിഷബാധയുമായി ബന്ധപ്പെട്ട ‘പച്ച നിറം’ കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ വലിയ വഴിത്തിരിവ് ഉണ്ടായത്. 45 കാരനായ അബ്ദുള്ള ദൊകാഡിയ, ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് […]
Read More

‘ഇത് ജനവിധി അപമാനിക്കുന്നതിന് തുല്യം, വിജയ് സർക്കാർ രൂപീകരിക്കണം’; പിന്തുണയുമായി കമൽഹാസനും വിശാലും

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരിക്കുന്നതിന് വിജയ്ക്ക് പിന്തുണയറിയിച്ച് നടന്മാരായ കമൽഹാസനും വിശാലും. സർക്കാർ രൂപീകരിക്കാൻ ടിവികെ നേതാവുകൂടിയായ വിജയ് ഉന്നയിച്ച അവകാശവാദം സ്വീകരിക്കാത്ത ഗവർണറുടെ നിലപാടിനെ ഇരുവരും വിമർശിച്ചു. തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് സംസ്ഥാനത്തിനു തന്നെ നാണക്കേട് ആണെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു. വിജയ്‌യെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ്‌ ജനങ്ങളുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ്‌നാട് ഗവർണർ എന്തുക്കൊണ്ടാണ് വിജയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള അവസരം നിഷേധിക്കുന്നതെന്നാണ് വിശാൽ ചോദിച്ചത്. […]
Read More

വിജയ് സർക്കാർ രൂപീകരിക്കട്ടെയെന്ന് എം കെ സ്റ്റാലിൻ; ആറു മാസം നിരീക്ഷിക്കും

ചെന്നൈ: വിജയ് സർക്കാർ രൂപീകരിക്കുന്നതിനായി കാത്തിരിക്കുമെന്നും ആറുമാസം ശല്യം ചെയ്യാതെ നിരീക്ഷിക്കുമെന്നും എം.കെ ന് സ്റ്റാലിൻ. തന്റെ സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ പുതിയ സർക്കാർ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാൻ ഡി എം കെ യും എ ഐ ഡി എം കെ യും ഒന്നിക്കുന്നു എന്ന വാർത്തകൾക്കിടെയാണ് സ്‌റ്റാലിൻ്റെ പ്രതികരണം. ‘പുതിയ സർക്കാർ സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി തുടരണം. കലൈഞ്ജർ മഗലിർ ഉരിമൈ തോഗൈ (സ്ത്രീ കുടുംബനാഥന്മാർക്ക് പ്രതിമാസം […]
Read More

മുഖ്യമന്ത്രിയെ കണ്ടെത്താൻ എഐസിസി നിരീക്ഷകർ കേരളത്തിൽ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിയോഗിച്ച എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ്‌ മാക്കനും തിരുവനന്തപുരത്തെത്തി. രമേശ് ചെന്നിത്തലയും നിരീക്ഷകരും ഒരേ വിമാനത്തിലാണ് എത്തിയത്. നിരീക്ഷകരെ സ്വീകരിക്കാൻ കെപിസിസി അധ്യക്ഷനുൾപ്പെടെയുള്ളവരെത്തി. നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം തീരുമാനമെടുക്കുമെന്ന് അജയ് മാക്കൻ പറഞ്ഞു. ആരെയൊക്കെ കാണണമെന്ന് വിശദമായി തീരുമാനിക്കുമെന്ന് മുകുൾ വാസ്നിക് പറഞ്ഞു. താൻ ഡൽഹിക്ക് പോയത് മഹാരാഷ്ട്ര പുനഃസംഘടന കാര്യം ചർച്ച ചെയ്യാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ വിജയത്തിൽ മല്ലികാർജുൻ ഖർ​ഗെയും രാഹുൽ ഗാന്ധിയും […]
Read More