India

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ, ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ

മനുഷ്യക്കടത്ത് കുറ്റം ചുമത്തി ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ തീരുമാനം നാളെ. ഹർജിയിൽ നാളെ ബിലാസ്പൂരിലെ എൻ.ഐ.എ കോടതി വിധി പറയും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എത്തിർത്തതായാണ് സൂചന. ഹർജിയിൽ ഇന്ന് വാദം പൂർത്തിയായി. ജാമ്യം തേടി കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയെ സമീപിക്കും.
Read More

എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊലപ്പെടുത്തിയവരെ പിടിച്ച് പൊലീസ്

എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊലപ്പെടുത്തിയവരെ പൊലീസ് പിടികൂടി. എട്ടാം ക്ലാസ് വിദ്യാർഥി നിഷ്ചിത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഗുരുമൂർത്തി, ഗോപീകൃഷ്ണ എന്നിവരാണ് പിടിയിലായത്. നിഷ്ചിത്തിന്റെ വീട്ടിലെ ഡ്രൈവറാണ് ഗുരുമൂർത്തി. പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഇരുവരും പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. മുട്ടിനുതാഴെ വെടിവച്ചാണ് ഇരുവരെയും കീഴടക്കിയത്. ഗുരുമൂർത്തിക്ക് രണ്ടു കാലിലും ഗോപീകൃഷ്ണയ്ക്ക് വലതുകാലിനും പരുക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായ നിഷ്ചിത്തിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വിജനമായ പ്രദേശത്താണ് കണ്ടെത്തിയത്. ബുധനാഴ്ച ട്യൂഷന് പോയി മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്. […]
Read More

ഖുഷ്ബുവിനെ സംസ്ഥാന വൈസ് പ്രസിഡൻറായി നിയമിച്ച് തമിഴ്നാട് ബി.ജെ.പി

തമിഴ്നാട് ബി.ജെ.പി വൈസ് പ്രസിഡൻറായി നടി ഖുഷ്ബു സുന്ദർ. എം. ചക്രവർത്തി, വി. പി ദുരൈസാമി, കെ. പി. രാമലിംഗം എന്നിവരുൾപ്പെടെ 14 പേരെയാണ് വൈസ് പ്രസിഡൻറുമാരായി ബി.ജെ.പി നിയമിച്ചത്. കേശവ വിനായകനെ ദക്ഷിണ സംസ്ഥാന ജനറൽ സെക്രട്ടറിയായി (സംഘടന) നിയമിച്ചു. ജെ.പി നദ്ദയുടെ അംഗീകാരത്തോടെ, തമിഴ്നാട് ബി.ജെ.പിക്ക് പുതിയ സംസ്ഥാന ഭാരവാഹികളെ നിയമിച്ചതായി ഭാരവാഹികളുടെ പട്ടിക പങ്കുവെച്ചുകൊണ്ട് ബി.ജെ.പി തമിഴ്നാട് അറിയിച്ചു. 2026ൽ തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി ഭാരവാഹികളിൽ അഴിച്ചുപണി നടത്തുന്നത്. […]
Read More

ബ്രിട്ടീഷുകാർ കടത്തിയ ബുദ്ധന്റെ തിരുശേഷിപ്പ് ഗോദ്‌റെജ് ഗ്രൂപ്പ് 870 കോടി രൂപക്ക് ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി: പിപ്രഹ്വ എന്നറിയപ്പെടുന്ന ബുദ്ധന്റെ തിരുശേഷിപ്പ് 127 വർഷങ്ങൾക്കുശേഷം ഇന്ത്യയിലേക്കെത്തിച്ചു. അമൂല്യങ്ങളായ രത്‌നങ്ങൾ പതിച്ചതാണിത്. ഹോങ്കോങ്ങിൽ ലേലത്തിനു വെച്ച വിശുദ്ധ പേടകം എതാണ്ട് 870 കോടി രൂപക്ക് വാങ്ങി ഗോദറെജ് വ്യവസായ ശൃംഖലയുടെ ഉടമ പിറേജ്ഷാ ഗോദ്‌റെജ് ആണ് സ്വന്തമാക്കിയത്. അതേ സമയം ലേലത്തിന്റെ യഥാർത്ഥ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം പത്തുകോടി ഡോളർ എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഗവൺമെന്റ്-സ്വാകര്യ പകാളിത്തമുള്ള മാതൃകാപരമായ സംവിധാനമാണിതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് പറയുന്നു. ഇവ മൂന്നു മാസം നാഷണൽ മ്യൂസിയത്തിൽ […]
Read More

ധർമസ്ഥലയിൽ നിർണായക കണ്ടെത്തൽ; അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി

ധർമസ്ഥല: പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വിവാദവെളിപ്പെടുത്തലിന് പിന്നാലെ നടന്ന അന്വേഷണത്തിൽ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി. കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തു നിന്നാണിത്. നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിന്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. അസ്ഥികൾ പുരുഷന്റേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാണിച്ച 5 സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും ഒന്നും കിട്ടിയില്ല. നൂറോളം മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് ശുചീകരണ തൊഴിലാളി കോടതിയെ സമീപിച്ചത്. തുടർന്നാണ് പൊലീസ് […]
Read More

കന്യാസ്ത്രീകളുടെ അറസ്റ്റ്, കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ നാടകം കളിക്കുന്നെന്ന് രാജീവ് ചന്ദ്രശേഖർ

ഛത്തീസ്ഗഡ് വിഷയത്തിൽ കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണെന്നും അതൊരിക്കലും ജനങ്ങളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ദിവസങ്ങളിൽ ജയിലിനും കോടതിക്കും പുറത്തുവച്ച് നടത്തിയ അനാവശ്യമായ നാടകങ്ങളും പ്രതിഷേധങ്ങളും ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾ നേരിടുന്ന സാഹചര്യത്തെ കൂടുതൽ വഷളാക്കാനും സങ്കീർണമാക്കാനും മാത്രമാണ് ഉപകരിച്ചത്. ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും അവർ അത് തുടരുകയാണ്. കോൺഗ്രസിന്റെ ഈ നീക്കം […]
Read More

കന്യാസ്ത്രീകളുടെ അറസ്റ്റ്: ലോക്‌സഭയിൽ വാക്‌പോര്

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേരള എംപിമാരും ഛത്തീസ്ഗഡിൽനിന്നുള്ള ബിജെപി എംപിമാരും തമ്മിൽ ലോക്‌സഭയിൽ വാക്കേറ്റം നടന്നു. കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് ശൂന്യവേളയിൽ ആദ്യം കെ.സി.വേണുഗോപാലും തുടർന്ന് കൊടിക്കുന്നിൽ സുരേഷും ആവശ്യപ്പെട്ടപ്പോഴാണ് ബി.ജെ.പി എംപിമാർ എഴുന്നേറ്റുനിന്നു ബഹളംവച്ചത്. ഇതിനെതിരെ കേരള എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നതായി ബസ്തർ എംപി മഹേഷ് കശ്യപ് ആരോപിച്ചതും ബഹളത്തിനു കാരണമായി. ബസ്തറിലെ പെൺകുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയി മതംമാറ്റുന്നുവെന്നും ചൂഷണത്തിനു വിധേയരാക്കുന്നുവെന്നും കശ്യപ് ആരോപിച്ചു. പ്രതിപക്ഷം അത്തരക്കാർക്ക് […]
Read More

യമനിൽ നടന്ന യോഗത്തിൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം

കോഴിക്കോട്: യമന്റെ തലസ്ഥാനമായ സനായിൽ നടന്ന ഉന്നതതല യോഗത്തിൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായതായി കാന്തപുരം അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. ഷെയ്ഖ് ഹബീബ് ഉമർ ഹബീബിന്റെ ഇടപെടലാണ് കുടുംബവുമായി സംസാരിക്കാൻ അവസരം ഒരുക്കിയത്. തലാലിന്റെ കുടുംബം അനുകൂല നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങൾ എളുപ്പമായെന്നും കാന്തപുരം അറിയിച്ചു. വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ അനുകൂലമായ നടപടി ഉടൻ ഉണ്ടാകുമെന്ന് യമൻ പ്രതിനിധികൾ അറിയിച്ചതായും കാന്തപുരം അബൂബക്കർ മുസ്ലിയാർ കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും […]
Read More

കന്യാസ്ത്രീകൾക്ക് ജാമ്യമില്ല, ജയിലിൽ തുടരും, കോടതിക്ക് പുറത്ത് ആഘോഷവുമായി ബജ്റങ്ദൾ

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചില്ല. ഇവർ ജയിലിൽ തുടരും. ബുധനാഴ്ച ജാമ്യംതേടി ദുർഗിലെ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ നിലപാട്. വിഷയത്തിൽ ബിലാസ്പുരിലെ എൻഐഎ കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്റങ്ദൾ പ്രവർത്തകരുടെ വൻ ആഘോഷപ്രകടനം അരങ്ങേറി. ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതൽതന്നെ ജ്യോതിശർമ അടക്കമുള്ള […]
Read More

സ്ഥിരം വിസിമാരെ ഉടൻ നിയമിക്കണമെന്ന് സുപ്രീം കോടതി

സ്ഥിരം വിസിമാരെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി വിജ്ഞാപനമിറക്കാൻ ഗവർണർക്ക് നിർദേശം നൽകി. കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാല വി സിമാരെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിർദേശം. അതുവരെ നിലവിലെ വി സിമാർക്ക് തുടരാം. വിഷയത്തിൽ ഗവർണറും സർക്കാരും സഹകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഗവർണർ അപ്പീലിൽ ആവശ്യപ്പെട്ടത്. താത്കാലിക വി സി നിയമനങ്ങൾക്ക് യു ജി […]
Read More