India

സന്തോഷ് ട്രോഫി: കേരളം ഫൈനലിൽ

ദിബ്രുഗണ്ഡ്: സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിൽ കേരളം ഫൈനലിൽ. കരുത്തരായ പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. തുടർച്ചയായ രണ്ടാം തവണയാണ് കേരളം കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. റെയിൽവേസിനെ 2-0ന് തകർത്താണ് സർവീസ് ഫൈനലിലേക്ക് കടന്നത്. ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ തുടക്കം മുതൽ കേരളമാണ് ആധിപത്യം പുലർത്തിയത്. 16-ാം മിനിട്ടിൽ മുഹമ്മദ് അജ്‌‌സലാണ് ആദ്യ ഗോൾ നേടിയത്. 34, 83 മിനിട്ടുകളിൽ മുഹമ്മദ് റിയാസ് […]
Read More

എസ്ഐആറിനെതിരെ സ്വയം വാദിച്ച് മമത ബാനർജി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) ഫയൽ ചെയ്ത ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ട് വാദിക്കാനെത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എസ്‌ഐആറിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് സമർപ്പിച്ച പെ​റ്റീഷൻ ഇൻ പേഴ്സൺ ഹർജിയിലാണ് നീക്കം. അഭിഭാഷക കുപ്പായമണിഞ്ഞാണ് മമത കോടതിയിലെത്തിയത്. കോടതി പരിസരത്ത് വൻ സുരക്ഷയാണ് ഒരുക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്ഐആർ നടപ്പിലാക്കുന്ന പ്രവൃത്തികൾ ബംഗാളിൽ നടക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കോടതിയെ അറിയിക്കുകയാണ് മമതയുടെ […]
Read More

ലോ​ക്‌​സ​ഭ​യി​ൽ പ്രതിപക്ഷ പ്ര​തി​ഷേ​ധം; എ​ട്ട് എം​പി​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം നടത്തിയ പ്ര​തി​ഷേ​ധവുമായി ബന്ധപ്പെട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ്, ഹൈ​ബി ഈ​ഡ​ൻ ഉ​ൾ​പ്പെ​ടെ​ എ​ട്ട് എം​പി​മാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. ബ​ഹ​ള​ത്തി​നി​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ മേ​ശ​പ്പു​റ​ത്ത് ക​യ​റി​യ​തി​നും ക​ട​ലാ​സു​ക​ൾ കീ​റി​യെ​റി​ഞ്ഞ​തി​നു​മാ​ണ് ന​ട​പ​ടി. ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ലേ​ക്കാ​ണ് സ​സ്‌​പെ​ൻ​ഷ​ൻ.മു​ൻ ക​ര​സേ​ന മേ​ധാ​വി എം.​എം. ന​ര​വ​നെ​യു​ടെ ഓ​ർ​മ​ക്കു​റി​പ്പി​ലെ പ​രാ​മ​ർ​ശ​ത്തെ​ച്ചൊ​ല്ലി​യാ​ണ് ലോ​ക്‌​സ​ഭ ഇ​ന്നും പ്ര​ക്ഷു​ബ്ധ​മാ​യ​ത്. ബ​ഹ​ള​ത്തെ​ത്തു​ട​ർ​ന്ന് സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു. ഹൈ​ബി ഈ​ഡ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, അ​മ​രീ​ന്ദ​ർ സിം​ഗ്, രാ​ജാ വാ​റിം​ഗ്, മാ​ണി​ക്കം ടാ​ഗോ​ർ, ഗു​ർ​ജീ​ത് സിം​ഗ് ഔ​ജി​ല, പ്ര​ശാ​ന്ത് യ​ഡാ​റാ​വു പ​ഡോ​ലേ, […]
Read More

ഹൈ സ്പീഡ് റെയിൽ: ശ്രീധരൻ്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ പിന്തുണ മെന്ന് റെയിൽവേ മന്ത്രി

ന്യൂഡൽഹി:കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച് മെട്രോമാൻ ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന്റെ റെയിൽവേ വികസനത്തെക്കുറിച്ച് ശ്രീധരനുമായി ചർച്ച നടത്തിയിരുന്നു. കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരും. റെയിൽവേ പദ്ധതികൾ വേഗത്തിലാക്കാൻ കേരള സർക്കാരിന്റെ സജീവ സഹകരണം ആവശ്യമാണ്. റെയിൽ വികസനത്തിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകും. സംസ്ഥാനത്ത് പണിയാനുദ്ദേശിക്കുന്ന 105 മേൽപ്പാലങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണ അനിവാര്യമാണ്. മംഗലാപുരം-ഷൊർണൂർ […]
Read More

അജിത് പവാറിന്റെ ഭാര്യ സുനേത്ര ഉപമുഖ്യമന്ത്രി: സത്യ പ്രതിജ്ഞ ഇന്ന്.മകൻ പാർത്ഥ് രാജ്യസഭാംഗമാകും

മുംബയ്: വിമാനാപകടത്തിൽ മരണമടഞ്ഞ എൻസിപി നേതാവും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ ഭാര്യ സുനേത്ര പുതിയ ഉപമുഖ്യമന്ത്രി. മകൻ പാർത്ഥ് പവാർ രാജ്യസഭാ എംപിയാകും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാവൽ മണ്ഡലത്തിൽ നിന്ന് പാർഥ് മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ബുധനാഴ്‌ചയാണ് ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ മരിച്ചത്. എൻസിപിയുടെ നിയമസഭാകക്ഷി നേതാവായി ഇന്നുതന്നെ സുനേത്രയെ തിരഞ്ഞെടുക്കുമെന്നും വൈകിട്ട് അഞ്ചുമണിയോടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് വിവരം. നിയമസഭാംഗത്വം നേടുന്നതിന്റെ ഭാഗമായി അജിത് പവാർ എംഎൽഎ ആയിരുന്ന ബാരാമതി മണ്ഡലത്തിൽ നിന്ന് […]
Read More

`കാണണമെന്ന് പറഞ്ഞു, കാണാനിരുന്നപ്പോഴേക്കും പക്ഷേ ആള് പോയി; മൂന്നു ദിവസത്തെ റെയ്ഡിൽ കടുത്ത സമ്മർദം’’: ഐടി വകുപ്പിനെതിരെ റോയിയുടെ സഹോദരൻ

` ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ.റോയിയെ (57) വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനവുമായി സഹോദരൻ. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റോയിയുടെ മരണത്തിനു കാരണക്കാരെന്നാണ്‌ സഹോദരൻ സി.ജെ.ബാബു ആരോപിച്ചത്‌. ആദായ നികുതി വകുപ്പിൽ നിന്ന് സഹോദരൻ വലിയ സമ്മർദമാണ്‌ നേരിട്ടതെന്നാണ്‌ സി.ജെ.ബാബുവിന്റെ വെളിപ്പെടുത്തൽ. മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് അഡിഷനൽ കമ്മിഷണർ കൃഷ്ണപ്രസാദിൽ നിന്നും സമ്മർദം ഉണ്ടായിരുന്നെന്നാണു കേട്ടതെന്നും സി.ജെ.ബാബു പറഞ്ഞു. […]
Read More

30 ബോയിങ് വിമാനങ്ങൾ കൂടി വാങ്ങാൻ എയർ ഇന്ത്യ

ന്യൂഡൽഹി :ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 30 അധിക ബോയിങ് വിമാനങ്ങൾ കൂടി വാങ്ങാൻ ഓർഡർ നൽകി. ഇതിൽ 20 ബോയിങ് 737-8 വിമാനങ്ങളും 10 ബോയിങ് 737-10 വിമാനങ്ങളും ഉൾപ്പെടും. 2023-ൽ 220 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിരുന്നു. ഇതടക്കം എയർ ഇന്ത്യ ബോയിങിന് നൽകിയ ആകെ വിമാന ഓർഡർ 250 ആയി. അതേസമയം, ആഗോള വിപുലീകരണ ലക്ഷ്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ, നിലവിൽ ഓർഡർ ചെയ്തിരുന്ന 15 എയർബസ് A321neo വിമാനങ്ങളെ […]
Read More

പി.ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി. ടി ഉഷയുടെ ഭര്‍ത്താവും മുൻ കബഡി താരവുമായ വി. ശ്രീനിവാസന്‍ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന്‍ മുന്‍ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍ […]
Read More

അജിത് പവാറിന്റെ സംസ്കാരം നാളെ ബാരാമതിയിൽ; മേയ് ഡേ കോൾ ഉണ്ടായില്ലെന്ന് ഡിജിസിഎ

മുംബൈ: ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറി (66) ൻ്റെ സംസ്‌കാരം നാളെ ബാരാമതിയിൽ നടക്കും. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തകർന്നുവീണത്. അജിത് ഉൾപ്പെടെ 5 പേർ ഉണ്ടായിരുന്നു. എല്ലാവരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. എൻസിപി സ്ഥാപകനായ ശരദ് പവാറിന്റെ അനന്തിരവനാണ് അജിത്. ഭാര്യ സുനേത്ര പവാർ. മക്കൾ: ജയ്, പാർഥ്. മേയ് ഡേ കോൾ ഇല്ല ബാരാമതി അപകടത്തിൽ […]
Read More

വിഎസ് ജീവിച്ചിരുന്നെങ്കിൽ പദ്മവിഭൂഷൺ നിരസിക്കുമായിരുന്നു, കൈപ്പറ്റണോ എന്ന്‌ കുടുംബം തീരുമാനിക്കട്ടെ’

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് പദ്മ വിഭൂഷൺ ലഭിച്ചതിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഈ അവാർഡ് സ്വീകരിക്കുമായിരുന്നില്ലെന്നും തന്നെ തിരഞ്ഞെടുത്തതിന് നന്ദി പറഞ്ഞുകൊണ്ട് ഇത്തരം പുരസ്കാരങ്ങൾ സ്വീകരിക്കുന്ന രീതി പാർട്ടിക്കില്ലെന്ന് വിഎസ് വ്യക്തമാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതിബസു, ഹരികിഷൻ സിങ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ, ഡോ. എം.ബി.എ പരമേശ്വരൻ എന്നിവർ ഇത്തരത്തിൽ പുരസ്കാരങ്ങൾ നിഷേധിച്ചവരാണെന്ന് എംഎ ബേബി ചൂണ്ടിക്കാട്ടി. പൊതുപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. അത് പുരസ്കാരം […]
Read More