India

തമിഴ്നാട് സർക്കാർ രൂപീകരണം: വിജയ് യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനുപിന്നാലെ കോൺഗ്രസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു. എന്നാൽ വിജയ് നൽകിയ കണക്കുകൾ വിശ്വാസയോഗ്യമല്ലെന്ന് ഗവർണർ മറുപടി നൽകിയതായി റിപ്പോർട്ട്. തനിക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുടെ പട്ടിക വിജയ് ഗവർണർക്ക് കൈമാറുകയും മുഖ്യമന്ത്രിയായി വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നുള്ള അഭ്യൂഹം പരക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. ഇതോടെ സത്യപ്രതിജ്ഞാച്ചടങ്ങ് അനിശ്ചിതത്വത്തിലായി. 234 മണ്ഡലങ്ങളുള്ള […]
Read More

ചലച്ചിത്ര നിർമാതാവ് ആർ.ബി.ചൗധരി വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ: രാജസ്ഥാനിലെ ജോധ്പൂരിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ പ്രമുഖ ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി. ചൗധരി (72) അന്തരിച്ചു.അപകടത്തിന്റെ വിശദാംശങ്ങളോ വാഹത്തിലുണ്ടായിരുന്നവരെക്കുറിച്ചോ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ചിത്രങ്ങളിലാണു ചൗധരി പ്രവർത്തിച്ചിരുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് ഉടമയായിരുന്നു. 1988 ലാണു സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ ആർ.ബി.ചൗധരി സിനിമകൾ നിർമിക്കാൻ തുടങ്ങിയത്. 1990-ൽ പുറത്തിറങ്ങിയ തമിഴ് സിനിമ ‘പുതുവസന്തം’ ആണ് ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ തമിഴ്‌നാട് സംസ്ഥാന […]
Read More

സ്റ്റാലിനടക്കം തോറ്റു; വിജയ് മുന്നേറ്റത്തിൽ അടിപതറി ഡി എം കെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ശക്തികേന്ദ്രമായ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ വൻ പരാജയം. തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) വി എസ് ബാബു ആണ് സ്റ്റാലിനെ പരാജയപ്പെടുത്തിയത്. കന്നി തിരഞ്ഞെടുപ്പിൽ മത്സരിച്ച വി എസ് ബാബു ഡിഎ.കെയുടെ അതികായനെ ഏകദേശം 8000 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ബാബു ഏകദേശം 82000 വോട്ടുകൾ നേടിയപ്പോൾ 2011 മുതൽ മണ്ഡലം കൈവശം വച്ചിരുന്ന സ്റ്റാലിന് ഏകദേശം 72000 വോട്ടുകൾ […]
Read More

ഊട്ടിയിൽ വാഹനാപകടം; കണ്ണൂരിൽ നിന്ന് പോയ സംഘത്തിലെ മൂന്നു പേർ മരിച്ചു. മരിച്ചവരിൽ മൂന്നരവയസുകാരനും

ബംഗളൂരു: ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് മലയാളികൾക്ക് ദാരുണാന്ത്യം. കർണാടക ഗുണ്ടൽപേട്ടിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഏഴംഗസംഘമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ് മരിച്ചത്. ഗുണ്ടൽപേട്ടിൽ നിന്ന് ഏകദേശം പത്തുകിലോമീറ്റർ അകലെവച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് ഏറെ […]
Read More

ഗ്രേറ്റ് നിക്കോബാർ പദ്ധതി രാജ്യസുരക്ഷയ്ക്ക് നിർണായകമെന്ന് കേന്ദ്രം; മറുപടി രാഹുലിന്റെ ആരോപണത്തിൽ

ന്യൂഡൽഹി: അന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതിക്കുനേരേയുള്ള കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ വിമർശനത്തിന് കേന്ദ്രത്തിൻ്റെ മറുപടി. പദ്ധതിയുടെ ഭാഗമായി അന്തമാനിലെ തദ്ദേശീയ ആദിവാസിസമൂഹത്തെ കുടിയൊഴിപ്പിക്കില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. വിശദമായ പാരിസ്ഥിതികാഘാത പഠനത്തിലൂടെ പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കിയുള്ള പദ്ധതി രാജ്യസുരക്ഷയ്ക്ക് നിർണായകവും പ്രതിരോധ-നയതന്ത്ര പ്രാധാന്യമേറിയതുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 81,000 കോടി രൂപയുടെ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നും പ്രകൃതിക്കും ആദിവാസിപാരമ്പര്യത്തിനും നേർക്കുള്ള ഗുരുതര കുറ്റകൃത്യവുമാണെന്ന് കഴിഞ്ഞ ദിവസം അന്തമാൻ സന്ദർശിച്ച രാഹുൽഗാന്ധി […]
Read More

വാണിജ്യ എൽപിജി സിലിണ്ടർ വില 993 രൂപ കൂട്ടി, ഇപ്പോൾ വില മൂവായിരത്തിലധികം

ന്യൂഡൽഹി: വാണിജ്യഎൽപിജി സിലിണ്ടറിന്റെ വില ഒറ്റയടിക്ക് കൂട്ടി പൊതുമേഖല എണ്ണവിതരണ കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് വർദ്ധിപ്പിച്ചത്. ഇത്ര വലിയ തുക ഒറ്റത്തവണ കൂടുന്നത് ഇതാദ്യമായാണ്. ഇതോടെ സിലിണ്ടർ വില 3000 രൂപ കടന്നു. കേരളം, ബംഗാൾ, അസാം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഇടിത്തീ പോലെ എൽപിജി സിലിണ്ടർ വില കൂടിയത്. വില വർദ്ധന നിലവിൽ വന്നതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ പുതിയ വില 3,071.50 രൂപയാണ്. ഗാർഹിക […]
Read More

കോഹിന്നൂർ രത്നം തിരിച്ചു നൽകണം: ആവശ്യവുമായി ന്യൂയോർക്ക് മേയർ മംദാനി

വാഷിങ്ടൺ: കോഹിനൂർ വജ്രം ഇന്ത്യയ്ക്കു തിരികെ നൽകണമെന്ന് ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി. നിലവിൽ ന്യൂയോർക്ക് സന്ദർശനത്തിലാണ് ചാൾസ് രാജാവ്. നിലവിൽ ലണ്ടൻ ടവറിൽ സൂക്ഷിച്ചിരിക്കുന്ന കോഹിനൂർ വജ്രത്തില്‍ ദീർഘകാലമായി പലരും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് കടത്തിക്കൊണ്ടുപോയ വജ്രം തിരികെ വേണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയെ കൂടാതെ ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും ഈ വജ്രത്തിന്മേൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതേ സമയം മേയറുടെ ഈ പരാമർശത്തോട് പ്രതികരിക്കാൻ രാജകുടുംബത്തിന്റെ വക്താവ് […]
Read More

കളിക്കിടെ ഇ-സിഗരറ്റ് വലിച്ച രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ

ചണ്ഡീഗഡ്: ഐപിഎൽ മത്സരത്തിനിടെ ഡ്രസിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ ചുമത്തി ബിസിസിഐ. ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയതായി ബിസിസിഐ പ്രസ്‌താവനയിൽ വ്യക്തമാക്കി. തെറ്റ് ചെയ്ത ടീമിനും, ഒഫീഷ്യലുകൾക്കും, കളിക്കാർക്കും എതിരെ കർശന നടപടി സ്വീകരിക്കുന്നതിനുള്ള മറ്റ് മാർഗങ്ങളും ബി‌സി‌സി‌ഐ ആരായുന്നുണ്ട്. ചൊവ്വാഴ്ച മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്ര […]
Read More

ബംഗളൂരുവിൽ മതിൽ ഇടിഞ്ഞുവീണ് മലയാളികളടക്കം മരിച്ച സംഭവം; ഉന്നതതല അന്വേഷണം ഉടൻ

ബംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ മതിൽ തകർന്നുവീണുണ്ടായ അപകടത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. മരിച്ച ഏഴ് പേരിൽ നാലുപേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി ബന്ധുക്കൾക്ക് കെെമാറി. ഇന്ന് പുലർച്ചെയാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയായത്. ബംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിക്ക് സമീപമുള്ള കോമ്പൗണ്ട് മതിലാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ തകർന്നത്. മരിച്ചവരിൽ രണ്ട് മലയാളികളുമുണ്ട്. രാമമംഗലത്തെ കുടുംബശ്രീ അമൃതം പൊടി നിർമ്മാണ കമ്പനിയിൽ നിന്ന് വിനോദയാത്ര പോയ സംഘത്തിലെ രാമമംഗലം കിഴുമുറി […]
Read More

കേരളത്തിൽ യു ഡി എഫ്, ബംഗാളിൽ ബി ജെ പി ; എക്സിറ്റ് പോൾ ഫലം

ന്യൂഡൽഹി: കേരളത്തിൽ യു ഡി എഫ് അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ ഫലം. ബംഗാളും അസമും ബിജെപി നേടുമെന്ന് വിവിധ സർവേ റിപ്പോർട്ടുകൾ പ്രവചിക്കുന്നു. ആക്സിസ് മൈ ഇന്ത്യ, പോൾ ഡയറി എന്നിവയാണ് ബിജെപി അട്ടിമറി പ്രവചിക്കുന്നത് . ആക്സിസ് മൈ ഇന്ത്യ 44 ശതമാനം വോട്ട് കേരളത്തിൽ യു ഡി എഫ് നേടുമെന്നാണ് പറയുന്നത് . എൽ ഡി എഫിന് 39 ശതമാനവും ബിജെപിക്ക് 14 ശതമാനവുമാണ് ഇവർ പ്രവചിക്കുന്നത്.
Read More