International

ബ്രിട്ടനെ നയിക്കാന്‍ ഋഷി സുനക്; പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഔദ്യോഗികമായി സ്ഥാനമേറ്റു. പ്രോട്ടോക്കോള്‍ അനുസരിച്ച് ചാള്‍സ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയില്‍ ചുമതലയേറ്റത്. ബ്രിട്ടന്റെ 57ാമത് പ്രധാനമന്ത്രിയാണ് സുനക്.സാമ്പത്തിക മേഖലയിലെ പിഴവുകള്‍ പരിഹരിക്കുമെന്ന് ആദ്യ അഭിസംബോധനയില്‍ ഋഷി സുനക് പറഞ്ഞു. മികച്ച വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത, രാജ്യസുരക്ഷ, തൊഴിലവസരം എന്നിവ ഉറപ്പാക്കും. രാവും പകലും തന്റെ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അഭിസംബോധനയില്‍ ഋഷി സുനക് വ്യക്തമാക്കി.193 എംപിമാരുടെ പിന്തുണ നേടിയാണ് ഋഷി […]
Read More

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45ാം ദിവസമാണ് രാജി. ജനാഭിലാഷം പാലിക്കാനായില്ലെന്ന് ട്രസ് പറഞ്ഞു.യു.കെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്ബോഴാണ് പ്രധാനമന്ത്രിയുടെ രാജി
Read More

ചാള്‍സ് രാജാവിന്റെ കിരീട ധാരണം മെയ് ആറിന്

ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മെയ് ആറിന് നടക്കും. ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ കിരീടധാരണം നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി.രാജാവിന്റെ ഇന്നത്തെ പ്രാധാന്യം വിളിച്ചോതുന്നതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമാകും ആഘോഷപരിപാടികളെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് രാജാവിനെ കിരീടം അണിയിക്കുക. രാജാവിനെ വിശുദ്ധീകരിച്ച ശേഷം ബിഷപ്പ് തന്നെയാണ് ചാള്‍സ് രാജാവിന് ചെങ്കോല്‍ നല്‍കുക. സമാനമായ ചടങ്ങില്‍ വച്ച് കാമില രാജ്ഞിയേയും കിരീടമണിയിക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നാണ് […]
Read More

യുക്രൈയ്നിലെ റഷ്യൻ ആക്രമണങ്ങളിൽ പ്രതികരണവുമായി ഇന്ത്യ

യുക്രൈയ്നിലെ റഷ്യൻ ആക്രമണങ്ങളിൽ പ്രതികരണവുമായി ഇന്ത്യ. റഷ്യയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കണമെന്നും ശത്രുത വളർത്തുന്നത് ആരുടേയും താല്പര്യമല്ലെന്നും ഇന്ത്യ വ്യക്തമാക്കി. സംഘർഷം അവസാനിപ്പിച്ച് നയതന്ത്ര ചർച്ചയ്ക്ക് ഇരു കൂട്ടരും തയ്യാറാകണം. എല്ലാ സമാധാന ശ്രമങ്ങളെയും പിന്തുണയ്ക്കാൻ ഇന്ത്യ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.യുക്രൈന്റെ തലസ്ഥാന നഗരിയായ കീവിലാണ് റഷ്യ മിസൈൽ വർഷിച്ചത്. നേരത്തെ നിർണായക മേഖലകൾ കൈവിട്ട റഷ്യ നടത്തുന്ന പ്രത്യാക്രമണമാണിത്. കീവിൽ പലയിടത്തായി […]
Read More

സാഹിത്യ നൊബേൽ അന്നി എർണോയ്ക്ക്

സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഫ്രഞ്ച് എഴുത്തുകാരിയായ ആനി എർണോ ആണ് പുരസ്‌കാരത്തിന് അർഹനായത്. ആത്മകഥാംശമുള്ള രചനകളിലൂടെ സാമൂഹികാവസ്ഥ വരച്ച എഴുത്തുകാരിയാണ് അന്നി എർണോ എന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ഓർമകളുടെ സൂക്ഷ്മവും ധീരവുമായ ആവിഷ്കാരമാണ് അന്നിയുടെ രചകളെന്നും സമിതി വ്യക്തമാക്കിപുരസ്കാരം നേടാനായതിൽ അഭിമാനമുണ്ടെന്നും പുരസ്കാരം തന്നിൽ വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും എർണോ പ്രതികരിച്ചു. ലാ പ്ലേസ്, ലാ അർമോയേഴ്‌സ്, സിംപിൾ പാഷൻ, ദ ഇയേഴ്‌സ് സ്ഥിതിചെയ്യുന്ന എർണോയുടെ പ്രധാന കൃതികൾ.
Read More

വിഖ്യാത സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു.

പാരീസ്- വിഖ്യാത ഫ്രഞ്ച്  സംവിധായകനും ഴാങ് ലൂക് ഗൊദാര്‍ദ് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. നവതരംഗസിനിമയുടെ പിതാവാണെന്ന് അറിയപ്പെട്ടു. രാഷ്ട്രീയസിനിമകള്‍ക്ക് വേറിട്ട ദിശാബോധം സമ്മാനിച്ചവയായിരുന്നു ഗൊദാര്‍ദിന്റെ സിനിമകള്‍. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലൈഫ് ടൈം പുരസ്‌കാരം നേടിയിരുന്നു. ബ്രെത്ത് ലസ്, വീക്കെന്‍ഡ്, ലാ ചീനോയിസ്, കണ്ടംപ്റ്റ്, പ്രീംഹോം കാര്‍മെന്‍, മൈ ലൈഫ് ടു ലിവ്, എ വുമണ്‍ ഈസ് […]
Read More

ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തെരഞ്ഞെടുത്തു. ഇതോടെ ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ്. കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ടെടുപ്പിലാണ് ട്രസിന് മുന്‍തൂക്കം  ലഭിച്ചത്.കണ്‍സര്‍വേറ്റീവ് ബാക്ക്ബഞ്ച് എംപിമാരുടെ കമ്മിറ്റിയായ 1922 കമ്മിറ്റിയുടെ ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിയാകും ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയത്. രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി.മാരുടെ പിന്തുണ മുന്‍ ധനമന്ത്രിയായ ഋഷി സുനാക്കിനായിരുന്നു. എന്നാല്‍ പിന്നീട് ഇതിന് ഇടിവ് സംഭവിച്ചു. ആദ്യ റൗണ്ട് […]
Read More

സോണിയാ ഗാന്ധിയുടെ മാതാവ് പൗള മിയാനോ അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ മാതാവ് പൗള മിയാനോ അന്തരിച്ചു. ഇറ്റലിയില്‍ ആഗസ്റ്റ് 27 നാണ് അന്ത്യം. കഴിഞ്ഞയാഴ്ച്ച സോണിയ അമ്മയെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ചികിത്സയുടെ ഭാഗമായുള്ള വിദേശയാത്രക്കിടെയാണ് സോണിയ അമ്മയേയും സന്ദര്‍ശിച്ചത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാഹുലും പ്രിയങ്കയും നിരവധി തവണ മുത്തശ്ശിയെ സന്ദര്‍ശിച്ചിരുന്നു.
Read More

ഇൻസ്റ്റഗ്രാം: 16 വയസ് തികയാത്ത കുട്ടി ഉപയോക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു.

കുട്ടി ഉപയോക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. 16 വയസ് തികയാത്തവരുടെ അക്കൗണ്ടുകൾക്കാണ് ഇൻസ്റ്റഗ്രാം പൂട്ടിടുന്നത്. ഇതോടെ, ഡിഫോൾട്ടായി കൗമാര ഉപയോക്താക്കൾക്ക് ഉള്ള സെൻസിറ്റീവ് ഉള്ളടക്കം പരിമിതപ്പെടുത്തും. 16 വയസിന് താഴെയുള്ള അക്കൗണ്ട് ഉടമകൾ സ്വമേധയാ സെറ്റിംഗ്സിൽ മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിൽ മാന്വവലി അവ മാറും. ഇൻസ്റ്റഗ്രാമിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ ഫീച്ചർ ലഭ്യമാകുക. സെൻസിറ്റീവ് ഉള്ളടക്ക നിയന്ത്രണത്തിൽ പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ്, ലെസ് എന്നിങ്ങനെയാണ് ഓപ്ഷനുകൾ. ഇതിൽ […]
Read More

ലോകകപ്പ് വരുമാനം 60 ലക്ഷം ഡോളറിലെത്തും; കൂടുതൽ വിറ്റത് അര്‍ജന്റീന-മെക്‌സിക്കോ മാച്ച് ടിക്കറ്റ്

ലോകകപ്പില്‍ നിന്നുള്ള വരുമാനം ആറ് ബില്യണ്‍ ഡോളറിലെത്തുമെന്ന് ഫിഫ ലോകകപ്പ് സി.ഇ.ഒ. നാസര്‍ അല്‍ ഖാതര്‍ പറഞ്ഞു. കൂടാതെ ലോകകപ്പിന്റെ ഉദ്ഘാടനം ഒരു ദിവസം നേരത്തെ ആക്കിയത് ഫിഫ കൗണ്‍സിലിന്റെയും ഉദ്ഘാടന മത്സരം കളിക്കുന്ന ഖത്തറിന്റെയും ഇക്വഡോറിന്റെയും അംഗീകാരത്തിന് ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചയിലേക്ക് മത്സരം മാറ്റുന്നത് സ്‌പോണ്‍സര്‍മാരും മറ്റ് എല്ലാവരും സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന മത്സരം മാത്രം ഒരു ദിവസം മുന്നേ കളിക്കുന്നത് ഉദ്ഘാടന ദിവസത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയും കാഴ്ചക്കാരുടെ എണ്ണം കൂട്ടാനുള്ള […]
Read More