International

ഉഷ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം, അവൾ മതം മാറാൻ ആഗ്രഹിക്കുന്നില്ലെന്ന് ജെ. ഡി വാൻസ്

വാഷിംഗ്ടൺ: ഭാര്യ ഒരുദിവസം ക്രിസ്ത്യൻ മതം സ്വീകരിക്കുമെന്ന് കരുതുന്നുവെന്ന പരാമർശം വിവാദമായതിനു പിന്നാലെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ തിരുത്ത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് ഭാര്യ ഉഷ. അവർ ഒരു ക്രിസ്ത്യൻ മതവിശ്വാസിയല്ല. മതം മാറാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും ജെ ഡി വാൻസ് പറഞ്ഞു. വർഷങ്ങൾക്കു മുൻപ് തന്നെ വിശ്വാസത്തിലേക്ക് തിരികെ വരാൻ പ്രോത്സാഹിപ്പിച്ചതുപോലും തന്റെ ഭാര്യയാണെന്നും തുടർന്നും അവരെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ് പോസ്റ്റിലൂടെയായിരുന്നു യുഎസ് […]
Read More

ക്രിസ്തുമതം അസ്തിത്വ ഭീഷണിയിൽ; അവരെ രക്ഷിക്കാൻ തയ്യാറെന്ന് ട്രംപ്

വാഷിങ്ടൺ: ലോകമെമ്പാടുമുള്ള മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നു പറഞ്ഞ ട്രംപ് നൈജീരിയയെ ആശങ്കപ്പെടുത്തുന്ന രാജ്യമായും വിശേഷിപ്പിച്ചു. ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപിന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലുള്ള അക്രമങ്ങൾ എടുത്തുപറഞ്ഞ ട്രംപ്, നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നതിന് തീവ്ര ഇസ്ലാമിസ്റ്റുകളെ കുറ്റപ്പെടുത്തുകയും ചെയ്തു. ‘നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ തീവ്ര ഇസ്ലാമിസ്റ്റുകളാണ്. അതിനാൽ ഞാൻ […]
Read More

യു.എസിൽ വിദേശികൾക്ക് വർക് പെർമിറ്റ് ഇനി സ്വമേധയാ നീട്ടാനാവില്ല

വാ​ഷി​ങ്ട​ൺ: വി​ദേ​ശി​ക​ളു​ടെ വ​ർ​ക് പെ​ർ​മി​റ്റ് കാ​ലാ​വ​ധി സ്വ​മേ​ധ​യാ നീ​ട്ടു​ന്ന സം​വി​ധാ​ന​വും യു.​എ​സ് നി​റുത്തിവച്ചു. ഇ​നി​മു​ത​ൽ വ​ർ​ക് പെ​ർ​മി​റ്റ് കാ​ലാ​വ​ധി പു​തു​ക്കു​ന്ന​ത് ‘ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷ’​മാ​യി​രി​ക്കും. ഇ​ന്ത്യ​യി​ൽ​നി​ന്ന​ട​ക്ക​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ​കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​ത്.കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എം​പ്ലോ​യ്മെ​ന്റ് ഓ​ത​റൈ​സേ​ഷ​ൻ ഡോ​ക്യു​മെ​ന്റ് അ​നു​വ​ദി​ക്ക​പ്പെ​ട്ടാ​ൽ അ​ത് നി​ശ്ചി​ത കാ​ലാ​വ​ധി​ക്കു​ശേ​ഷം സ്വ​മേ​ധ​യാ പു​തു​ക്കാ​മാ​യി​രു​ന്നു.എ​ന്നാ​ൽ, പു​തി​യ നി​യ​മ​പ്ര​കാ​രം, ഒ​ക്ടോ​ബ​ർ 30നു ​ശേ​ഷ​മു​ള്ള അ​പേ​ക്ഷ​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മാ​കി​ല്ല.
Read More

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം: ആൻഡ്രൂ രാജകുമാരന് രാജകീയ പദവികൾ നഷ്ടമായി

ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ബ്രിട്ടീഷ് രാജവംശത്തിലെ ആൻഡ്രൂ രാജകുമാരന്റെ പദവികൾ നീക്കം ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ആൻഡ്രൂ രാജകുമാരന്റെ സ്ഥാനപ്പേരുകളും പദവികളും ബഹുമതികളും നീക്കം ചെയ്യുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ചാൾസ് മഹാരാജാവ് തുടക്കം കുറിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ആൻഡ്രൂ രാജകുമാരൻ ഇനി ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്‌സർ എന്നറിയപ്പെടും. രാജകൊട്ടാരത്തിൽ താമസിക്കാനുള്ള അനുമതിയും റദ്ദാക്കി. അദ്ദേഹം മറ്റൊരു സ്വകാര്യ വസതിയിലേക്ക് മാറും. തനിക്കെതിരായ ആരോപണങ്ങൾ ആൻഡ്രൂ രാജകുമാരൻ നിഷേധിച്ചിരുന്നു. അതേ സമയം […]
Read More

കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; കാനഡയിൽ ഇന്ത്യൻ വംശജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

എഡ്മന്റൺ: കാറിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തിനെ തുടർന്നുണ്ടായ ആക്രമണത്തിൽ കാനഡയിലെ എഡ്മന്റണിൽ വച്ച് ഇന്ത്യൻ വംശജനും കനേഡിയൻ വ്യവസായിയുമായ അർവി സിങ് സാഗൂ (55) കൊല്ലപ്പെട്ടു. ഒക്ടോബർ 19ന് അർവി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ അർവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കെയ്ൽ പാപ്പിനെ (40) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അത്താഴത്തിന് ശേഷം കാമുകിക്കൊപ്പം കാറിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. കാറിനടുത്തെത്തിയപ്പോൾ ഒരാൾ കാറിൽ മൂത്രമൊഴിക്കുന്നതായി കണ്ടു. ഇതോടെ നീ എന്താണ് ചെയ്യുന്നത്? എന്ന് അർവി […]
Read More

സുഡാനിൽ 460 പേരെ കൊന്നൊടുക്കി ആർഎസ്എഫ്

ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധത്തിനിടെ ഡാർഫറിൽ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്). നേരത്തെ സുഡാൻ സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അർധ സൈനിക വിഭാഗമായിരുന്നു ഇവർ. രാജ്യത്തിന്റെ പടിഞ്ഞാറൻ ഡർഫർ മേഖലയിലെ എൽ ഫാഷർ നഗരം കഴിഞ്ഞദിവസം പിടിച്ചെടുത്ത ആർഎസ്എഫ്, നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കി. എൽ ഫാഷറിലെ പ്രധാന ആശുപത്രിയിലുണ്ടായിരുന്ന 460 സാധാരണക്കാരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 2023 മുതൽ സുഡാൻ സൈന്യവുമായി ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടുവരികയാണ് ആർഎസ്എഫ്. എത്രപേർ കൊല്ലപ്പെട്ടുവെന്ന് അറിയില്ലെങ്കിലും നഗരത്തിലെ […]
Read More

അതിർത്തി തർക്കത്തിൽ ചർച്ച നടത്തി ഇന്ത്യ- ചൈന; സൈനിക – നയതന്ത്ര ബന്ധം തുടരാൻ ധാരണ

ന്യൂഡൽഹി: അതിർത്തി വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം നിലനിർത്താനും ആശയവിനിമയം വർധിപ്പിക്കാനും ധാരണയായി.സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെ ആശയവിനിമയം ശക്തമാക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. നിലവിലെ അതിർത്തി തർക്കങ്ങൾക്കിടയിലും സഹകരണം നിലനിർത്തുന്നതിൽ ചർച്ച നിർണായകമാണ്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊൽക്കത്തയ്ക്കും ഗ്വാങ്ഷൂവിനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരു […]
Read More

മോദി ഏറ്റവും സുന്ദരനായ വ്യക്തിയെന്ന് ട്രംപ്; ഇന്ത്യ-യുഎസ് വ്യാപാര കരാർ വൈകാതെ ഒപ്പിട്ടേക്കും

ന്യൂഡൽഹി: യുഎസും ഇന്ത്യയും തമ്മിൽ വ്യാപാര കരാറിൽ ഉടൻ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെയാണ് ട്രംപ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. റഷ്യയുടെ കയ്യിൽ നിന്ന് ഇന്ത്യ വിലക്കുറവിൽ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ട്രംപിന്റെ ഇരട്ടത്തീരുവയുമാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര കരാർ വൈകാൻ കാരണമായത്. ”ഇന്ത്യയുമായി ഞാൻ വ്യാപാര കരാർ ഉണ്ടാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങൾക്ക് വലിയ ബഹുമാനവും സ്‌നേഹവുമുണ്ട്. ഞങ്ങൾക്കിടയിൽ നല്ല ബന്ധമുണ്ട്. പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ്. അതുപോലെ […]
Read More

കെനിയയിൽ വിമാനം തകർന്നുവീണു; 12 വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം

നെയ്റോബി: കെനിയയിൽ വിമാനം തകർന്നുവീണ് 12പേർ മരിച്ചു. ക്വാലെ കൗണ്ടിയിലെ സിംബ ഗോലിനിയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായ ദിയാനിൽ നിന്ന് കിച്വ ടെംബോ എന്ന സ്ഥലത്തേക്ക് പറന്നുയർന്ന 5വൈ – സിസിഎ എന്ന വിമാനമാണ് തകർന്നുവീണത്. ദുരന്തം നടന്നയുടനെ പൊലീസും അടിയന്തര സേനാവിഭാഗങ്ങളും സ്ഥലത്തെത്തി. തകർന്നുവീണ വിമാനത്തിന്റെ ഭാഗങ്ങളിൽ തീ പടർന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനം അപകടത്തിൽപ്പെടാനുള്ള കാരണം വ്യക്തമല്ല. മോശം കാലാവസ്ഥയാകാമെന്നന്നാണ് […]
Read More

രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് എച്ച്‌ഐവി; ജാർഖണ്ഡ് സർക്കാർ ആശുപത്രിയിൽ ഗുരുതര വീഴ്ച

റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി. സിംഗ്ഭൂം ജില്ലയിലെ ചായ്ബാസ നഗരത്തിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ച. തലസ്സീമിയ രോഗ ബാധിതനായ ഏഴു വയസ്സുകാരന് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു. ബ്ലഡ് ബാങ്കിൽനിന്ന് സ്വീകരിച്ച രക്തം വഴിയാണ് എച്ച്‌ഐവി ബാധിച്ചതെന്ന് ഈ കുട്ടിയുടെ കുടുംബം ആരോപിച്ചതിനുപിന്നാലെയാണ് അന്വേഷണം. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് രാവിലെ മറ്റ് നാലു കുട്ടികൾക്കുകൂടി എച്ച്‌ഐവി പോസിറ്റീവ് ആയെന്ന് വ്യക്തമായത്. എല്ലാവരും തലസ്സീമിയ രോഗം ബാധിച്ചവരാണ്. ആദ്യം […]
Read More