International

മംദാനിയുടെ ജയം: ‘യുഎസിന്റെ പരമാധികാരത്തിന് മങ്ങൽ, ന്യൂയോർക്ക് ക്യൂബയോ വെനസ്വേലയോ ആകും’: ട്രംപ്

വാഷിങ്ടൻ ഡി.സി.: ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി സോഹ്‌റാൻ മംദാനിയുടെ വിജയം അമേരിക്കയുടെ പരമാധികാരത്തിന് മങ്ങൽ ഉണ്ടാക്കിയെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിയാമിയിൽ നടന്ന അമേരിക്കൻ ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മംദാനിയെ ‘കമ്യൂണിസ്റ്റ്’ എന്ന് അഭിസംബോധന ചെയ്ത ട്രംപ്, മംദാനിയുടെ വിജയത്തിനു പിന്നാലെ ന്യൂയോർക്ക് കമ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആയി മാറുമെന്നും, ന്യൂയോർക്കിലെ ജനങ്ങൾ ഫ്ളോറിഡയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാകുമെന്നും മുന്നറിയിപ്പ് നൽകി. ഡെമോക്രാറ്റുകൾ അമേരിക്കയ്ക്ക് വേണ്ടി എന്താണ് ഉദ്ദേശിക്കുന്നതെന്ന് […]
Read More

ഷോയിൽ വൈകിയെത്തി; മാധുരി ദീക്ഷിതിനെതിരെ കാനഡയിൽ പ്രതിഷേധം

ഓട്ടവ : കാനഡയിലെ സ്റ്റേജ് ഷോയിൽ മൂന്ന് മണിക്കൂർ വൈകി എത്തിയതിൽ പേരിൽ വിമർശനം നേരിട്ട് ബോളിവുഡ് സൂപ്പർതാരം മാധുരി ദീക്ഷിത്. 90-കളിലെ മുൻനിര നടിയായ മാധുരിയുടെ ഈ കാലതാമസം കാരണം പരിപാടി കാണാനെത്തിയ നിരവധി ആളുകൾ ഇറങ്ങിപ്പോകുകയും ടിക്കറ്റ് പണം തിരികെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും പരിപാടിയുടെ മോശം നടത്തിപ്പിനെതിരെയും താരത്തിനെതിരെയും ശക്തമായ വിമർശനം ഉയർന്നു. പരിപാടി സംഘടിപ്പിച്ചത് വളരെ മോശമായ രീതിയിലാണെന്നും, ഉപഭോക്തൃ സംരക്ഷണ സമിതിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണെന്നും കാണികൾ മുന്നറിയിപ്പ് […]
Read More

‘ട്രംപാണ് നിങ്ങളുടെ പ്രസിഡന്റ്’; മംദാനിയുടെ വിജയത്തിന് വൈറ്റ് ഹൗസ്

വാഷിങ്ടൺ: ന്യൂയോർക്ക് നഗരത്തിന്റെ മേയർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്റാൻ മംദാനി വിജയിച്ചതിന് തൊട്ടുപിന്നാലെ സാമൂഹികമാധ്യമമായ എക്സിൽ കുറിപ്പ് പങ്കുവെച്ച് വൈറ്റ്ഹൗസ്. ‘ട്രംപ് ആണ് നിങ്ങളുടെ പ്രസിഡന്റ്’ എന്ന കുറിപ്പാണ് വൈറ്റ്ഹൗസ് പങ്കുവച്ചത്. മംദാനിയുടെ വിജയം ട്രംപിനേറ്റ കനത്ത തിരിച്ചടിയായി വിലയിരുത്തപ്പോഴാണ് ഈ കുറിപ്പ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ കർടിസ് സ്ലിവ, സ്വതന്ത്രസ്ഥാനാർഥി ആൻഡ്രൂ ക്വോമോ എന്നിവരായിരുന്നു മംദാനിയുടെ എതിരാളികൾ. വിജയത്തിലൂടെ ന്യൂയോർക്ക് നഗരത്തിന്റെ മേയർസ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിം മേയർ എന്ന നേട്ടംകൂടി മംദാനിക്ക് സ്വന്തമാകും. കമ്യൂണിസ്റ്റായ മംദാനി […]
Read More

യുഎസിൽ കാർഗോ വിമാനം ടേക്ക് ഓഫിനു തൊട്ടുമുമ്പേ തകർന്നുവീണു

വാഷിങ്: യുഎസിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നു വീണു. യണൈറ്റഡ് പാഴ്‌സൽ സർവിസ് (യുപിഎസ്) വിമാനത്തിൽ മൂന്നു ജീവനക്കാരാണുണ്ടായിരുന്നത്. ലൂയിസ്‌വില്ലയിലെ മുഹമ്മദ് അലി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്നതിനു പിന്നാലെ വിമാനം തകർന്നുവീഴുകയായിരുന്നു. പ്രാദേശിക സമയം വൈകിട്ട് 5.15നായിരുന്നു അപകടം. വൻതോതിൽ ഇന്ധനം വിമാനത്തിലുണ്ടായിരുന്നു. വിമാനത്താവളത്തിനു സമീപത്തെ വ്യാവസായിക മേഖലയിലേക്കാണ് വിമാനം വീണത്. ഇവിടെ തീ ആളിപ്പടർന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കുറഞ്ഞത് മൂന്നുപേർ കൊല്ലപ്പെട്ടതായി കന്റക്കി ഗവർണർ ആൻഡി ബീഷയർ അറിയിച്ചു. പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് […]
Read More

”മെസ്സി എന്നേക്കാൾ കേമനാണെന്നോ? ഞാൻ അംഗീകരിക്കില്ല” വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ

ലയണൽ മെസ്സിയേക്കാൾ കേമൻ താനാണെന്ന വാദം വീണ്ടും ഉയർത്തി പോർചുഗൽ സ്റ്റാർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള പുതിയ അഭിമുഖത്തിലാണ് റൊണാൾഡോ വീണ്ടും തന്റെ വാദം ഉയർത്തിയത്. ‘ആളുകൾ പറയുന്നത് മെസ്സി നിങ്ങളേക്കാൾ കേമനാണെന്നാണ്. താങ്കളുടെ അഭിപ്രായം എന്തായിരുന്നു?’ എന്നായിരുന്നു മോർഗന്റെ ചോദ്യം. ‘മെസ്സി എന്നേക്കാൾ കേമനാണെന്നോ? ആ അഭിപ്രായം ഞാൻ ഒരിക്കലും അംഗീകരിക്കില്ല. അത്ര വിനയാന്വിതനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’-എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ചിരിയോടെയുള്ള മറുപടി. മാഞ്ചസ്റ്റർ യുനൈറ്റഡിൽ റൊണാൾഡോയ്‌ക്കൊപ്പം ഇംഗ്ലണ്ടിന്റെ വിഖ്യാത താരം […]
Read More

മദർ എലീശ്വാ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്​

കൊച്ചി: കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, സ്ത്രീകൾക്കുവേണ്ടിയുള്ള പ്രഥമ കർമലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദർ എലീശ്വാ ഇനി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്.എട്ടിന് വരാപ്പുഴ അതിരൂപതയിലെ ദേശീയ മരിയൻ തീർഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വൈകുന്നേരം 4.30ന് ദിവ്യബലിയോടെ ചടങ്ങുകൾ ആരംഭിക്കും. ലെയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാൻ കർദിനാൾ സെബാസ്റ്റൻ ഫ്രാൻസിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആണ് എലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യർഥന […]
Read More

എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ, മംഗോളിയയിലെ ഉലാൻബതാറിൽ അടിയന്തര ലാൻഡിംഗ്

ന്യൂഡൽഹി: എയർ ഇന്ത്യയുടെ സാൻ ഫ്രാൻസിസ്‌കോ – ഡൽഹി വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ജീവനക്കാരുടെ അടിയന്തര ഇടപെടലിലാണ് മംഗോളിയയിലെ ഉലാൻബതാറിൽ വിമാനം തിരിച്ചിറക്കിയത്. കയായിരുന്നു. എയർ ഇന്ത്യ വിമാനമായ ബോയിംഗ് 777 ആണ് ഉലാൻബതാറിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ വേണ്ട നടപടികൾ എടുക്കും. അപ്രതീക്ഷിത സാഹചര്യം കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും യാത്രക്കാർ സുരക്ഷിതരാണെന്നും കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എഞ്ചിൻ ഓയിലിന്റെ […]
Read More

വേട്ടയാടി കൊല്ലുന്നത് തുടരും’; ലഹരിക്കടത്ത്, വിട്ടുവീഴ്ചയില്ലെന്ന് യു.എസ്

വാഷിങ്ടൺ: ലഹരിക്കടത്തുകാർക്കെതിരായ നടപടിയിൽ വിട്ടുവീഴ്ചയില്ലെന്ന് യു.എസ്. യു.എസ്. കരീബിയൻ കടലിൽ കപ്പലിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരെ യു.എസ് വെടിവെച്ച് കൊന്ന സംഭവത്തിലാണ് ഡിഫൻസ് സെക്രട്ടറി പീറ്റർ ഹെഗ്‌സെത്തിന്റേതാണ് ഈ പ്രതികരണം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് കരീബിയൻ കടലിലെ കപ്പലിന് നേരെ ആക്രമണം നടത്തിയതെന്ന് ഡിഫൻസ് സെക്രട്ടറി അറിയിച്ചു. അന്താരാഷ്ട്ര അതിർത്തിയിൽവച്ചായിരുന്നു ആക്രമണം. ഇന്ന് പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരം കരിബീയൻ മേഖലയിൽ ലഹരിക്കടത്ത് നടത്തുന്ന സംഘത്തിന് നേരെ ആക്രമണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
Read More

ഇംഗ്‌ളീഷ് അറിയില്ലെങ്കിൽ വണ്ടിയോടിക്കേണ്ടെന്ന് യു.എസ്, ജോലി പോയി 7,200 പേർ

ന്യൂയോർക്ക്: ഇംഗ്‌ളീഷ് പ്രാവീണ്യ പരീക്ഷയിൽ തോറ്റ 7,200 വാണിജ്യ ട്രക്ക് ഡ്രൈവർമാരെയാണ് യു.എസ് അയോഗ്യരാക്കിയത്. ഇതിൽ ഇന്ത്യൻ വംശജരുമുണ്ട്. യു.എസ്. നിരത്തുകളിൽ അപകടങ്ങൾ കൂടിയതിനാലാണ് ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും നടപടികളും. നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഇന്ത്യൻ വംശജരായ 130,000-150,000 ഡ്രൈവർമാർ യു.എസിൽ തൊഴിലെടുക്കുന്നുണ്ട്. തത്സമയ പാതയോര ഭാഷാശേഷി പരിശോധനകളിലാണ് ഇവർ പരാജയപ്പെട്ടത്. പരാജയപ്പെട്ട 7,248 ഡ്രൈവർമാർക്ക് വിലക്കേർപ്പെടുത്തിയതായി ഒക്ടോബർ 30ന് യു.എസ് ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി സീൻ ഡുഫി വ്യക്തമാക്കി. ഫെഡറൽ […]
Read More

ഹാലോവീൻ ആകാം, കുംഭമേള പറ്റില്ല; ലാലുവിന്റെ ഹാലോവീൻ ആഘോഷത്തെ വിമർശിച്ച് ബി.ജെ.പി

പട്‌ന: പേരക്കുട്ടികൾക്കൊപ്പം ഹാലോവീൻ ആഘോഷിച്ച ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരെ വിമർശനവുമായി ബി.ജെ.പി. ലാലുവിന്റെ മകൾ രോഹിണിയാണ് ഹാലോവീൻ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഗ്രിം ചീപ്പറുടെ വേഷത്തിൽ പേരക്കുട്ടികൾക്കൊപ്പം നിൽക്കുന്ന ലാലുവിന്റെ ചിത്രങ്ങളായിരുന്നു. അതിനു പിന്നാലെയാണ് ബി.ജെ.പി വിമർശനവുമായി എത്തിയത്. കുംഭ മേളയെ കുറിച്ച് ലാലു പറഞ്ഞ വാചകങ്ങളാണ് ബി.ജെ.പി ആയുധമാക്കിയത്. കുംഭമേള ആഘോഷിക്കാൻ പറ്റില്ല. എന്നാൽ പാശ്ചാത്യരുടെ ഹാലോവീൻ ആഘോഷിക്കുന്നതിന് ആർ.ജെ.ഡിക്ക് ഒരു മടിയുമില്ല എന്നാണ് ബി.ജെ.പി […]
Read More