International

ഇന്ത്യ – ഫ്രാൻസ് സുപ്രധാന കരാറുകളായി: 2030​ഓ​ടെ​ 30,000​ ​ഇ​ന്ത്യ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഫ്രാ​ൻ​സി​ൽ​ ​അ​വ​സ​രം

ന്യൂഡൽഹി:2030​ഓ​ടെ​ 30,000​ ​ഇ​ന്ത്യ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഫ്രാ​ൻ​സി​ൽ​ ​അ​വ​സ​രം ലഭിക്കും. ​പ​ര​സ്‌​പ​ര​ ​നി​ക്ഷേ​പം​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ട് ​ഇ​ന്ത്യ​യും​ ​ഫ്രാ​ൻ​സും​ ​കരാറൊപ്പിട്ടതോടെയാണിത്.ഇ​ര​ട്ട​ ​നി​കു​തി​ ​ഒ​ഴി​വാ​ക്കാ​നു​ള്ള​ ​സു​പ്ര​ധാ​ന​ ​ക​രാ​റി​ലും ​ഒ​പ്പി​ട്ടു.​ ​ഫ്രാ​ൻ​സി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​ൻ​ ​വ്യോ​മ​സേ​ന​യ്‌​ക്ക് 114​ ​റാ​ഫേ​ൽ​ ​യു​ദ്ധ​ ​വി​മാ​ന​ങ്ങ​ൾ​ ​വാ​ങ്ങാ​നു​ള്ള​ 3.25​ ​ല​ക്ഷം​ ​കോ​ടി​യു​ടെ​ ​ഇ​ട​പാ​ടി​നും​ ​ക​രാ​റാ​യി. പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​ഫ്ര​ഞ്ച് ​പ്ര​സി​ഡ​ന്റ് ​ഇ​മ്മാ​നു​വ​ൽ​ ​മാ​ക്രോ​ണും​ ​മും​ബ​യ് ​ലോ​ക്‌​ഭ​വ​നി​ൽ​ ​ന​ട​ത്തി​യ​ ​ഉ​ഭ​യ​ക​ക്ഷി​ ​കൂ​ടി​ക്കാ​ഴ്‌​ച​യ്‌​ക്ക് ​ശേ​ഷ​മാ​ണി​ത്.​ ​ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും​ ​മി​ലി​ട്ട​റി​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​പ​ര​സ്‌​പ​രം​ ​വി​ന്യ​സി​ക്കും.​ ​പ്ര​തി​രോ​ധ​ ​ക​രാ​റു​ക​ൾ​ ​പു​തു​ക്കും. ഇ​ര​ട്ട​ ​നി​കു​തി​ […]
Read More

ട്വൻ്റി 20: പാകിസ്ഥാനെ തകർത്ത് ഇന്ത്യ സൂപ്പര്‍ എട്ടില്‍

കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 61 റണ്‍സിന്റെ വമ്പന്‍ ജയം. ഇതോടെ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്റെ മറുപടി 18 ഓവറില്‍ 114 റണ്‍സില്‍ അവസാനിച്ചു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍ ആണ് ഇന്ത്യയുടെ വിജയശില്‍പ്പി. പാകിസ്ഥാന്റെ തുടക്കം ദയനീയമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറില്‍ ഒരു റണ്‍ പോലും നേടാന്‍ […]
Read More

ബംഗ്ലാദേശിൽ ബിഎൻപി സർക്കാർ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

ഡാക്ക: ബംഗ്ലാദേശിൽ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യ, പാകിസ്ഥാൻ പ്രധാനമന്ത്രിമാരെ ക്ഷണിച്ചതായി ബിഎൻപി അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങൾക്ക് ക്ഷണക്കത്ത് അയച്ചതായി ബിഎൻപി അറിയിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രതിപക്ഷ പാർട്ടി നേതാക്കളുമായി താരിഖ് റഹ്മാൻ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. അതിനിടെ രാജ്യ താൽപര്യങ്ങൾ മുൻനിർത്തിയാകും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധമെന്ന് താരിഖ് റഹ്മാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. […]
Read More

ആരുടെയും പണം അദ്ദേഹം അടിച്ചുമാറ്റിയിട്ടില്ല, ആൻ്റണി പെരുമ്പാവൂർ കമ്പനിയിൽ ഇൻവെസ്റ്ററല്ല -കോൺഫിഡൻറ് ഗ്രൂപ്പ് എംഡി

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ആർക്കും ആശങ്ക വേണ്ടെന്നും കമ്പനിയിൽ നിക്ഷേപം നടത്തിയ എല്ലാവർക്കും ഗുണഫലം ലഭിക്കുമെന്നും മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ്. ഏതു പ്രതിസന്ധിയെയും തരണം ചെയ്ത് കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകും. കേരളത്തിലെ എല്ലാ പ്രോജക്റ്റുകളുടെയും ഉത്തരവാദിത്വം കമ്പനിയ്ക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനി സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും ചെയർമാൻ സി.ജെ. റോയിയുടെ മരണം കമ്പനിയുടെ കേരളത്തിലെയോ ബെംഗളൂരുവിലെയോ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ആരെയും കബളിപ്പിച്ചിട്ടില്ലെന്നും ടി.എ. ജോസഫ് കൂട്ടിച്ചേർത്തു.സിനിമാമേഖലയിൽനിന്ന് കമ്പനിയ്ക്ക് നിക്ഷേപകരില്ല. മോഹൻലാലുമായുള്ള ബന്ധം […]
Read More

കുവൈറ്റിൽ നിന്ന് കടത്തിവിട്ട സൂരജ് ലാമക്ക് കേരളത്തിന്‍റെ മണ്ണിൽ അന്ത്യവിശ്രമം;കൊലപാതകമെന്ന് ഭാര്യ

കൊച്ചി: കുവൈത്തിൽ നിന്ന് നാടുകടത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം കാണാതാവുകയും പിന്നീട് കളമശ്ശേരിയിലെ കുറ്റിക്കാട്ടിൽ നിന്ന്​ മൃതദേഹം കണ്ടെത്തുകയും ചെയ്ത ബംഗളൂരു സ്വദേശി സൂരജ്​ ലാമക്ക് കേരളത്തിന്‍റെ മണ്ണിൽ അന്ത്യവിശ്രമം. ബന്ധുക്കൾ ഏറ്റുവാങ്ങിയ സൂരജ്​ ലാമയുടെ മൃതദേഹം കളമശ്ശേരി പൊതുശ്മശാനത്തിൽ സംസ്കരിക്കും. സൂരജ് ലാമയുടെ ഭാര്യയും മകനും അടുത്ത ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീർണിച്ച അവസ്ഥയിൽ വേണ്ടെന്ന് വെക്കുകയായിരുന്നു. സൂരജ് ലാമയുടെ മൃതദേഹം ഏറ്റുവാങ്ങിയ ഭാര്യ വൈകാരികമായാണ് മാധ്യമങ്ങളോട് […]
Read More

ഇന്ത്യക്ക് അണ്ടർ-19 ആറാം ലോകകിരീടം, ഇംഗ്ലണ്ടിനെ തകർത്ത് 100 റൺസിന്

ഹരാരെ: അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ ആറാം ലോകകിരീടം നേടി. ഇന്ത്യ ഉയർത്തിയ 412 റൺസെന്ന യമണ്ടൻ ലക്ഷ്യത്തിന് മുന്നിൽ ഇംഗ്ലണ്ടിന്റെ പോരാട്ടം 311 റൺസിൽ അവസാനിച്ചു. നൂറ് റൺസിന്റെ ജയം. ഇന്ത്യൻ ബാറ്റർമാർ റൺസ് അടിച്ചുകൂട്ടിയപ്പോൾ, ഇംഗ്ലണ്ടിന്റെ കിരീടസ്വപ്നങ്ങൾ മണൽക്കൊട്ടാരങ്ങൾപോലെ തകർന്നടിഞ്ഞു. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശി എന്ന ബാറ്റിങ് വിസ്മയമാണ് ഫൈനലിന്റെ വിധി കുറിച്ചതെന്ന് നിസ്സംശയം പറയാം. വെറും 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ പ്രകടനം ഇംഗ്ലീഷ് […]
Read More

വിമാനയാത്രക്കിടെ ഹൃദയാഘാതം; ബഹ്റൈൻ പ്രവാസിയായ യുവാവ് മരിച്ചു

കണ്ണൂർ:ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അഖിൽ (36) ആണ് മരിച്ചത്. ദുബായ് ആസ്ഥാനമായ ഒരു സ്ഥാപനത്തിൽ ബഹ്‌റൈനിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ. യാത്ര ആരംഭിച്ച് ഏകദേശം രണ്ട് മണിക്കൂർ പിന്നിടുമ്പോൾ അഖിലിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിലിറക്കി. കണ്ണൂരിൽ ഇറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും അഖിലിന്റെ ജീവൻ രക്ഷിക്കാനായില്ല. അഖിലിനൊപ്പം ഭാര്യയും ആറുവയസ്സുകാരിയായ മകളുമുണ്ടായിരുന്നു. അഖിലിന്റെ മൃതദേഹം തലശ്ശേരി ജില്ലാ […]
Read More

കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം കുവൈറ്റിൽ നിന്ന് കയറ്റി വിട്ട സൂരജ് ലാമയുടേത്; ഡിഎൻഎ ഫലം പുറത്ത്

കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായി. നവംബർ 30ന് ആളൊഴിഞ്ഞ ഭാഗത്ത് ഒരുമാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടുമാസങ്ങൾക്ക് ശേഷമാണ് ഡിഎൻഎ ഫലം ലഭിച്ചത്. മകൻ സാന്റോൺ ലാമ കൊച്ചിയിലെത്തിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി, പോലീസ്, ആശുപത്രി തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും വലിയ തോതിലുള്ള അശ്രദ്ധ ഉണ്ടായെന്നും, അച്ഛന്റെ ജീവൻ നഷ്ടപ്പെട്ടത് ഈ സംവിധാനങ്ങളുടെ പരാജയം മൂലമാണെന്നും സാൻഡൽ ലാമ പറഞ്ഞു. കൊൽക്കത്തയിൽ വേരുകളുള്ള ലാമ […]
Read More

മരണത്തിന്റെ തലേന്നാൾ സി.ജെ. റോയ് സൈക്യാട്രിസ്റ്റിനെ കണ്ടതായി സൂചന, അന്വേഷിക്കും

ബെംഗളരുരു: ആദായ നികുതി റെയ്ഡിനിടെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ചികിത്സാവിവരങ്ങളെ കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി പരമേശ്വര പറഞ്ഞു. ഇതിന്റെ ഭാഗമായാണ് മെഡിക്കൽ ഹിസ്റ്ററി പരിശോധിക്കുന്നത്.ജനുവരി 30ന് ആണ് ഓഫിസിലെ ക്യാബിനിൽ സി.ജെ. റോയിയെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏറെക്കാലമായി റോയ് മാനസിക സമ്മർദത്തിലായിരുന്നെന്ന് വ്യക്തമാക്കുന്ന 9-പേജുള്ള, […]
Read More

‘അപ്പോക്കലിപ്റ്റോ’ യിലെ കൊടൂര വില്ലൻ ജെറാർഡോ തരസീന അന്തരിച്ചു

മെക്സിക്കോ സിറ്റി: അപ്പോകലിപ്റ്റോ സിനിമയിലെ ക്രൂരനായ വില്ലനെ അവതരിപ്പിച്ച മെക്സിക്കൻ നടൻ ജെറാർഡോ തരസീന അന്തരിച്ചു. 51ആം വയസ്സിലാണ് അന്ത്യം. മെക്സിക്കോ സിറ്റിയിൽ ജനിച്ച ജെറാർഡോ നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. 1990കളോടെ സിനിമകളിൽ സജീവമായി. മെല്‍ ഗിബ്സൺ സംവിധാനം ചെയ്ത 2006ൽ ഇറങ്ങിയ ‘അപ്പോക്കലിപ്റ്റോ’യിലെ ‘മിഡിൽ ഐ’ എന്ന ഗോത്രത്തലവൻ്റെ വേഷം ആഗോളതലതത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2004ല്‍ ഇറങ്ങിയ ‘മാൻ ഓൺ ഫയർ’, 2001ൽ പുറത്തിറങ്ങിയ ‘ദ മെക്സിക്കൻ’, ‘ദി വയലിൻ’ , ‘സിൻ നോംബ്രെ’ എന്നിവയാണ് ശ്രദ്ധേയ […]
Read More