International

ഇന്ത്യയുടെ തീരുവ 18% ആക്കി കുറച്ചെന്ന് ട്രംപ് ;സ്വാഗതം ചെയ്ത് മോദി

വാഷിംഗ്ടൺ: ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ചുമത്തിയ നികുതി 25ൽ നിന്ന് 18 ശതമാനമായി കുറച്ച് യു.എസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചതിനുപിന്നാലെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്. മോദിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്താണ് തീരുമാനമെന്നും ഇന്ത്യ- യു.എസ് വ്യാപാരക്കരാറിനു ധാരണയായെന്നും ട്രംപ് അറിയിച്ചു. റഷ്യൻ എണ്ണയുടെ പേരിൽ ചുമത്തിയ 25 ശതമാനം അധിക തീരുവയും നീക്കുമെന്ന് യു.എസ് അധികൃതർ പറഞ്ഞു. അതേസമയം, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന ട്രംപിന്റെ അവകാശവാദത്തോട് പ്രധാനമന്ത്രി മോദി പ്രതികരിച്ചിട്ടില്ല. […]
Read More

കേരള ബജറ്റ്: മടങ്ങി വരുന്ന പ്രവാസികളുടെ സ്വയംതൊഴിൽ സംരംഭങ്ങൾക്ക് 65 കോടി

തിരുവനന്തപുരം: പ്രവാസികൾ കൂട്ടമായി കേരളത്തിലേക്ക് മടങ്ങിവരുന്ന സാഹചര്യത്തിൽ, അവരുടെ പുനരധിവാസത്തിനും ഉപജീവന സുരക്ഷക്കും ബജറ്റിൽ തുക വകയിരുത്തി. നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന സമഗ്ര പദ്ധതികളിലൂടെ മടങ്ങിവന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കുകയും സുസ്ഥിരമായ ഉപജീവന മാർഗങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതിനായി 65 കോടി രൂപ വകയിരുത്തി. പ്രവാസികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ‘സാന്ത്വന’ പദ്ധതിക്കായി 35 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം, കേരള നോൺ-റസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ് മുഖേന പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും പെൻഷൻ, […]
Read More

ഇന്ത്യ–അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ജനുവരി 30–31 ന് ന്യൂഡൽഹിയിൽ

ന്യൂഡൽഹി: പശ്ചിമേഷ്യ–വടക്കേ ആഫ്രിക്ക മേഖലകളുമായി ഇന്ത്യയുടെ നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക നീക്കമായി, 22 അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന രണ്ടാം ഇന്ത്യ–അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ജനുവരി 30, 31 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ സമ്മേളനം മേഖലാതല സഹകരണത്തിൽ പുതിയ അധ്യായമാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ യോഗത്തിൽ സിറിയയുടെ പങ്കാളിത്തത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 2024 അവസാനം സിറിയയിൽ പുതിയ ഭരണകൂടം അധികാരത്തിൽ എത്തിയതിന് […]
Read More

സർവിസ് താളം തെറ്റൽ:ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ

ന്യൂഡൽഹി: കഴിഞ്ഞ മാസം ഇൻഡിഗോ എയർലൈൻസിൽ ഉണ്ടായ വ്യാപകമായ വിമാന സർവീസ് താളം തെറ്റലിൽ സിവിൽ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) 22.2 കോടി രൂപ പിഴ ചുമത്തി. DGCAയുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ദീർഘകാല സംവിധാനപരമായ തിരുത്തലുകൾ നടപ്പാക്കുന്നതിനുമായി 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാനും ഇൻഡിഗോ ക്ക് നിർദേശം നൽകി. ഡിസംബർ 3 മുതൽ 5 വരെ രാജ്യത്തുടനീളം ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി വൈകുകയും […]
Read More

ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിൽ ബാഗേജ് കണ്ടെയ്‌നർ കുടുങ്ങി

ന്യൂഡൽഹി:ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGIA) അപൂർവ അപകടം. ന്യൂയോർക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ എയർബസ് A350-900 വിമാനത്തിന്റെ എഞ്ചിനിൽ ബാഗേജ് കണ്ടെയ്‌നർ കുടുങ്ങി എഞ്ചിന് കേടുപാടുകൾ സംഭവിച്ചു. 240 യാത്രക്കാരുമായി വ്യാഴാഴ്ച പുലർച്ചെ 3.13ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട AI101 വിമാനമാണ് അപകടത്തിൽപെട്ടത്. ഇറാന്റെ വ്യോമമേഖല അപ്രതീക്ഷിതമായി അടച്ചതിനെ തുടർന്ന് യാത്ര പുറപ്പെട്ട വിമാനം തിരിച്ച് ഡൽഹിയിലേക്ക് വരുകയായിരുന്നു. രാവിലെ 5.47ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എന്നാൽ ഇതിനിടെ എഞ്ചിനിൽ കാർഗോ കണ്ടെയ്നർ […]
Read More

യുകെ യാത്രയ്ക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ നിർബന്ധം: ഫെബ്രുവരി 25 മുതൽ പ്രാബല്യത്തിൽ

ലണ്ടൻ: 2026 ഫെബ്രുവരി 25 മുതൽ യുകെയിലേക്ക് യാത്ര ചെയ്യുന്ന സന്ദർശകർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) നിർബന്ധമായിരിക്കും. ഈ ഇടിഎ സംവിധാനം അമേരിക്ക, കാനഡ, ഫ്രാൻസ് ഉൾപ്പെടെ 85 വീസാ – ഫ്രീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബാധകമാണ്. ഇമിഗ്രേഷൻ, കസ്റ്റംസ് നടപടികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഇടിഎ സംവിധാനം രാജ്യത്തിന് ഭീഷണിയാകാവുന്ന വ്യക്തികളെ മുൻകൂട്ടി തടയാൻ കൂടുതൽ അധികാരം നൽകുന്നെന്നും അതോടൊപ്പം, യുകെയിലേക്ക് ഓരോ വർഷവും വരുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് കൂടുതൽ […]
Read More

യു.എസിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി തമിഴ്നാട്ടിൽ അറസ്റ്റിൽ

ന്യൂ​യോ​ർ​ക്: യു.​എ​സി​ൽ ഇ​ന്ത്യ​ൻ യു​വ​തി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവത്തിൽ പ്രതി തമിഴ്നാട്ടിൽ അറസ്‌റ്റിലായി. നി​കി​ത ഗോ​ദി​ശാ​ല എ​ന്ന 27കാ​രി​യെ​യാ​ണ് മ​രി​ല​ൻ​ഡി​ലെ അ​വ​രു​ടെ മു​ൻ സു​ഹൃ​ത്ത് അ​ർ​ജു​ൻ ശ​ർ​മ​യു​ടെ ഫ്ലാ​റ്റി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ കുറച്ചുദിവസങ്ങൾക്ക്‌ മുമ്പ്‌ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​ക്കു​പി​ന്നാ​ലെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന അ​ർ​ജു​നെ ഇ​ന്റ​ർ​പോ​ളി​ന്റെ സ​ഹാ​യ​ത്തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ അ​റ​സ്റ്റ് ചെ​യ്തു. ജ​നു​വ​രി ര​ണ്ടി​നാ​ണ് നി​കി​ത​യെ കാ​ണാ​താ​യ പ​രാ​തി ല​ഭി​ച്ച​ത്. ഡി​സം​ബ​ർ 31നു​ത​ന്നെ അ​വ​രെ കാ​ണാ​താ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ർ​ജു​നു​മാ​യി നി​കി​ത​ക്കു​ണ്ടാ​യി​രു​ന്ന ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്.
Read More

യു.എസ് ഗ്രീന്‍ലാന്‍ഡ് ആക്രമിച്ചാല്‍ ‘ആദ്യം വെടി ; ഡെന്മാര്‍ക്കിന്‍റെ മുന്നറിയിപ്പ്

കോപ്പന്‍ഹേഗന്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഗ്രീന്‍ലാന്‍ഡ് കീഴടക്കല്‍ ഭീഷണിക്കു ചുട്ട മറുപടിയായി ഡെന്മാര്‍ക്ക്. ഗ്രീന്‍ലാന്‍ഡ് ആക്രമിക്കുകയാണെങ്കില്‍ ഡാനിഷ് സൈനികര്‍ ‘ആദ്യം വെടിവയ്ക്കുകയും പിന്നീട് മാത്രം ചോദ്യങ്ങള്‍ ചോദിക്കുകയും’ ചെയ്യുമെന്ന് ഡെന്മാര്‍ക്ക് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇത് 1952ലെ ശീതയുദ്ധ കാലം മുതല്‍ നിയമപ്രകാരമുള്ള നിര്‍ദേശമാണെന്നും അത് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കിന്‍റെ സ്വയംഭരണാധികാരമുള്ള പ്രദേശമാണ്. തന്ത്രപരമായ പ്രാധാന്യമുള്ള ഈ ആര്‍ട്ടിക് ദ്വീപിനെ യുഎസ് ഏറ്റെടുക്കണമെന്ന് ട്രംപ് വീണ്ടും ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ദേശീയ […]
Read More

മദീനയിൽ വാഹനാപകടം; മലപ്പുറത്തെ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

മദീന: മദീനയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 4 മലയാളികൾ മരിച്ചു. മലപ്പുറം വെള്ളില യുകെ പടി സ്വദേശിയും ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ ആദിൽ (13) ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ, എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഇവരുടെ കുട്ടികൾ ചികിത്സയിലാണ്. 7 പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച വാഹനം മദീന–ജിദ്ദ ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിദ്ദയിലെ അസ്കാനിൽ കഴിയുന്ന കുടുംബം മദീനാ സന്ദർശനം കഴിഞ്ഞു […]
Read More

വെനിസ്വലേയിൽ അമേരിക്കൻ ആക്രമണം; പ്രസിഡൻ്റ് മഡുറോയെ പിടി കൂടിയെന്ന് ട്രംപ്

വാഷിംഗ്ടൺ: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോറൻസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇരുവരെയും രാജ്യത്തിനു പുറത്തേക്കു മാറ്റിയെന്നും ട്രംപ് അവകാശപ്പെട്ടു. അതിശക്തമായ കരയാക്രമണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ‘വെനിസ്വേലയ്ക്കും അതിന്റെ നേതാവ് നിക്കോളാസ് മഡുറോയ്ക്കുമെതിരെ വൻതോതിലുള്ള ആക്രമണം വിജയകരമായി അമേരിക്ക നടത്തി, അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് നാടുകടത്തി’-എന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതെല്ലാം അമേരിക്കയിലെ നിയമനിർവഹണ ഏജൻസിയുമായി സഹകരിച്ചാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പൗരന്മാർ വെനിസ്വേല വിടണമെന്നും ട്രംപ് […]
Read More