Kerala

വി. എസ്സിന്റെ വിയോഗം; നാളെ പൊതു അവധി സംസ്ഥാനത്ത് മൂന്നുദിവസം ദുഖാചരണം

കേരളത്തിന്റെ മുൻമുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച്‌ സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്നുദിവസം ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച (ജൂലൈ 22) സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജൂലൈ 22 മുതൽ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം […]
Read More

വലിയ ചുടുക്കാട്ടിൽ വി. എസിന് അന്ത്യനിദ്ര നാളെ വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലെത്തിക്കും

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.യു.ടി ആശുപത്രിയിൽനിന്ന് അഞ്ചുമണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ പൊതുദർശനം ഉണ്ടാകും. തുടർന്ന് രാത്രിയോടെ അവിടെനിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് വീട്ടിൽനിന്ന് ദർബാർ ഹാളിലേയ്ക്ക് പൊതുദർശനത്തിനായി […]
Read More

സമരസൂര്യന്റെ ജീവിതരേഖ

പോരാട്ടങ്ങളുടെയും തീച്ചൂളയിൽ ഉരുക്കിവാർത്ത ജീവിതമാണ് വി. എസ് എന്ന സമരസൂര്യന്റേത്. എന്നും ജനപക്ഷത്ത് നിന്ന നേതാവ്. ജനങ്ങൾക്ക് കൈതൊടാൻ പാകത്തിലുണ്ടായിരുന്ന മനുഷ്യൻ. 1923 ഒക്ടോബർ 20 ന് വെന്തലത്തറ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനനം. 1927 ൽഅമ്മ അക്കമ്മ വസൂരിമൂലം മരിച്ചു. 1934ൽ അച്ഛൻ ശങ്കരൻ മരിച്ചു. തുടർന്ന് ഏഴാം ക്ലാസിൽ പഠനം നിർത്തി. പരവൂരിലെ തുന്നൽക്കടയിൽ ജോലിക്ക് ചേർന്നു. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. 1940 മാർച്ച് ൽ 17- വയസ്സിൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. […]
Read More

വി.എസ്സിന്റെ ആരോഗ്യനില അതീവഗുരുതരം; ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

മുൻമുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിൽ. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തി. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലാണ് വി. എസ്. അച്യുതാനന്ദൻ ചികിത്സയിൽ കഴിയുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എസ്.യു.ടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുളള ഏഴ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി. […]
Read More

189 പേർ കൊല്ലപ്പെട്ട മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പര: വധശിക്ഷക്ക് വിധിച്ചവരുൾപ്പെടെ 12 പ്രതികളെയും വെറുതെ വിട്ടു

189പേർ കൊല്ലപ്പെട്ട 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പയിലെ പ്രതികളെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. 12 പേരെയാണ് വെറുതെ വിട്ടത്. 2015ൽ കുറ്റക്കാരെന്ന് കണ്ട് പ്രതികളിൽ 5 പേർക്ക് വധശിക്ഷയും 7 പേർക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങുന്ന ബഞ്ച് വിചാരണക്കോടതി ഉത്തരവ് റദ്ദാക്കുകയും പ്രതികളെ വെറുതെ വിടാൻ ഉത്തരവിടുകയുമായിരുന്നു. മറ്റു കേസുകളൊന്നുമില്ലെങ്കിൽ ഇവരെ ജയിൽ മോചിതരാക്കാമെന്ന് […]
Read More

എട്ടുതവണ ടച്ചിങ്‌സ് ചോദിച്ചു; നൽക്കാത്തതിനെ തുടർന്ന് ബാറിൽ ജീവനക്കാരനെ കുത്തിക്കൊന്നു

പുതുക്കാട് കൂടുതൽ തവണ ടച്ചിങ്‌സ് നൽക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബാറിൽ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനെ കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലാണ് സംഭവം. അളകപ്പ നഗർ സ്വദേശി സിജോ ജോണിനെ പൊലീസ് പിടികൂടി. ബാറിലെത്തിയ സിജോ മദ്യപിക്കുന്നതിനോടൊപ്പം ടച്ചിങ്‌സ് ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് എട്ടു തവണയോളം ടച്ചിങ്‌സ് ചോദിച്ചു. തുടർന്ന് രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. ജീവനക്കാരനെതിരെ ഭീഷണി മുഴക്കിയ ശേഷം സിജോ ബാർ വിട്ട് പുറത്തേക്കുപോയി. പിന്നീട് രാത്രി ബാർ പൂട്ടി പുറത്തേക്കിറങ്ങിയ ഹേമചന്ദ്രനെ പുറത്തുകാത്തുനിന്ന സിജോ […]
Read More

സാങ്കേതിക തകരാർ, ആകാശത്ത് 40 മിനുറ്റ്‌   പറന്ന വിമാനം തിരികെ ഇറക്കി

തിരുപ്പതിയിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കി. ഏകദേശം നാൽപതു മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറന്നതിനു ശേഷം വിമാനം തിരികെ ലാൻഡ് ചെയ്തു. എയർബസ് എ 321 നിയോ എന്ന വിമാനമാണ് തിരുപ്പതി വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച വൈകുന്നേരം 7:42 ഓടെ പുറപ്പെട്ട് 8:34 ഓടെ തിരികെയെത്തിയതെന്ന് എയർ ട്രാഫിക് വെബ്‌സൈറ്റായ ഫ്‌ളൈറ്റ്‌റഡാർ 24 അറിയിച്ചു. തിരുപ്പതിയിലെ വെങ്കടഗിരി പട്ടണത്തിൽ എത്തിയ വിമാനം യുടേൺ എടുക്കുകയായിരുന്നു. പിന്നീട് നാൽപത് മിനിറ്റോളം ആകാശത്ത് വട്ടമിട്ട് […]
Read More

അനിയന്റെ മകനെ രക്ഷിച്ചതിന്റെ വൈരാഗ്യം; അയൽവാസി തീകൊളുത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു

അയൽവാസി തീകൊളുത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു. 80 ശതമാനം പൊള്ളലേറ്റ വടുതല കാഞ്ഞിരത്തിങ്കൽ ക്രിസ്റ്റഫർ (ക്രിസ്റ്റി-52) ആണ് ചികിത്സയ്ക്കിടെ മരിച്ചത്. നെഞ്ചിനു താഴെയായുരുന്നു ക്രിസ്റ്റഫറിന് പൊള്ളലേറ്റത്. ക്രിസ്റ്റഫറിന്റെ ഭാര്യ മേരിക്ക് 15 ശതമാനം പൊള്ളലുണ്ട്. ഇവർ ചികിത്സയിലാണ്.ദമ്പതികളെ തീ കൊളുത്തിയശേഷം ആത്മഹത്യചെയ്ത അയൽവാസി വടുതല പൂവത്തിങ്കൽ വില്യം പാട്രിക് കൊറയയുടെ (52) മൃതദേഹം ചാത്യാത്ത് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. വില്യം പാട്രിക്കിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ കൊണ്ടുവന്ന വില്യം അത് . […]
Read More

ആറു ലക്ഷം കുടുംബങ്ങൾക്ക് ഓണത്തിന് 15 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ്

തിരുവനന്തപുരം സംസ്ഥാനത്ത് ഓണത്തിന് സർക്കാർ ആറുലക്ഷം കുടുംബങ്ങൾക്ക് (മഞ്ഞ കാർഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും. അര ലിറ്റർ വെളിച്ചെണ്ണയും അര കിലോ പഞ്ചസാരയും ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവ കിറ്റിലുണ്ടാകും. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരുകിറ്റ് സൗജന്യമായി ലഭിക്കും. നീല കാർഡുകാർക്ക് 10 കിലോയും വെള്ളക്കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ […]
Read More

രാജ്ഭവനിലെത്തി മുഖ്യമന്ത്രി; ഒത്തുതീർപ്പുണ്ടായേക്കും

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ എത്തി. സർവകലാശാല പോര് മുറുകുന്നതിനിടെയാണ് കൂടിക്കാഴ്ച. വിഷയത്തിൽ ഒത്തുതീർപ്പാകുമോ എന്നതിലടക്കം ഇന്ന് തീരുമാനമായേക്കും. വിസി നിയമനവും കേരള സർവകലാശാലയിലെ പ്രതിസന്ധിയും ചർച്ചയാകും. അതേസമയം, സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ ഇന്നലെയും കേരള സർവകലാശാലയിലെത്തി. എന്നാൽ ഇനിയെല്ലാം ഗവർണർ തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് വി.സി. രജിസ്ട്രാറെ മാറ്റുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നതാണ്. വാക്ക് പാലിക്കാത്ത സാഹചര്യത്തിൽ വിവരങ്ങൾ ഗവർണറെ അറിയിക്കുമെന്നും വി.സി പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് ശ്രമം […]
Read More