കോടാലി കൊണ്ട് ഇരട്ടക്കൊലപാതകം, അസം സ്വദേശിക്കെതിരെ കുറ്റപത്രം
കോട്ടയം തിരുവാതുക്കൽ കോടാലി ഉപയോഗിച്ച് ദമ്പതിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. അസം സ്വദേശി അമിത് ഒറാങ്ങാണ് കേസിലെ പ്രതി. മുൻവൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം കോട്ടയം മജിസ്‌ട്രേറ്റ് കോടതിയിൽ കോട്ടയം വെസ്റ്റ് പോലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 67 സാക്ഷികളാണ് ഉള്ളത്. 750 പേജുള്ള കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. ഇക്കൊല്ലം ഏപ്രിൽ 22 നാണ് പ്രമുഖ വ്യവസായിയും കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുമായ വിജയകുമാർ (64), ഭാര്യ മീര (60) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. […]









