Kerala

സംസ്ഥാനത്ത് തൊഴിൽ ഇല്ലാതെ ഡോക്ടർമാരും എൻജിനീയർമാരും

സംസ്ഥാനത്തു ഡോക്ടർമാർക്കും എൻജിനീയർമാർക്കും തൊഴിൽ ഇല്ല. തൊഴിലിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത് 18,045 ഡോക്ടർമാരെന്ന് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് കണക്കുകൾ.72,446 എൻജിനീയറിങ് ബിരുദധാരിക ളും റജിസ്റ്റർ ചെയ്തു തൊഴിൽ കാത്തിരിക്കുകയാണ്. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2023 ജനു വരി മുതൽ 2024 ജൂലൈ 31 വരെ റജിസ്റ്റർ ചെയ്ത കണക്കാണിത്. തൊഴിൽരഹിത രിൽ സ്ത്രീകളാണു മുന്നിലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 1,15,582 പേർ. പുരുഷന്മാർ: : 86,517. മെഡിക്കൽ വിഭാഗത്തിൽ വെറ്റ റിനറി ബിരുദധാരികളിൽ 1,549 ഉദ്യോഗാർഥികൾക്ക് തൊഴിലിനാ യി റജിസ്റ്റർ […]
Read More

സാമ്പത്തിക ബാധ്യത മരണകാരണമെന്ന് സാൻ റേച്ചൽ ഗാന്ധി, കുറിപ്പ് കണ്ടെത്തി

ചെന്നൈ: നിറവുമായി ബന്ധപ്പെട്ട മാറ്റിനിറുത്തലുകൾക്ക് എതിരെ പോരാടിയ മോഡലും സമൂഹമാധ്യമങ്ങളിൽ പ്രശസ്തയുമായ സാൻ റേച്ചൽ ഗാന്ധി (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. സാൻ റേച്ചലിനു സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് കുറിപ്പ് നൽകുന്ന സൂചന. വിവാഹത്തിന് 6 ലക്ഷം രൂപ റേച്ചൽ കടം വാങ്ങിയിരുന്നു. അച്ഛനോ, ഭർത്താവോ അറിയാതെയാണ് കടം വാങ്ങിയത്. ഈ തുക തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. അച്ഛന് എഴുതിയ കത്തിൽ, ഒരാൾക്ക് പണം നൽകാനുണ്ടെന്ന കാര്യം സൂചിപ്പിച്ചിട്ടുണ്ട്. അതേ സമയം […]
Read More

കാരണവർ കൊലപാതകം, ഷെറിൻ ജയിൽ മോചിതയാകുന്നു

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഷെറിൻ ഇപ്പോൾ പരോളിലാണ്. ജനുവരിയിലെ മന്ത്രിസഭായോഗ തീരുമാനം ഗവർണർ അംഗീകരിച്ചതിനെത്തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. സർക്കാർ ഉത്തരവ് ജയിലിലെത്തുന്നതോടെ നടപടികൾ പൂർത്തിയാകുന്നതോടെ ഷെറിനെ മോചിപ്പിക്കാൻ കഴിയും. കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഷെറിൻ. 2009 നവംബറിലാണ് ഷെറിൻ റിമാൻഡിലായത്. റിമാൻഡ് കാലാവധികൂടി ശിക്ഷയായി കണക്കാക്കുമ്പോൾ 2023 നവംബറിൽ 14 വർഷം തികയും. ജയിൽ ഉപദേശകസമിതിയാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്. ഷെറിനെ വിട്ടയയ്ക്കാനുള്ള തീരുമാനം […]
Read More

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചേക്കും; ചർച്ച തുടരുന്നു, വൈകിട്ടോടെ തീരുമാനം

യെമനിലെ സന ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചേക്കുമെന്ന് സൂചന. ജൂലായ് പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു നേരത്തെ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ അറിയിച്ചത്. പ്രസിദ്ധ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ ചർച്ച തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് വധശിക്ഷ മാറ്റിവയ്ക്കുമെന്ന സൂചനയുള്ളത്. വൈകീട്ടേടെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.യെമൻ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. തലാലിന്റെ സഹോദരനുമായി ചർച്ചകൾ നടക്കുന്നുണ്ട് കാന്തപുരം എപി […]
Read More

കേരള സിലബസുകാർക്ക് നാളെ സുപ്രീം കോടതിയിൽ ‘നിയമ’ പരീക്ഷ

കൊച്ചി: സംസ്ഥാന എൻജിനീയറിങ് പ്രവേശനത്തിനുള്ള ‘കീം’ റാങ്ക്ലിസ്റ്റ് സംബന്ധിച്ച ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് പി.എസ്.നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കോടതി വിധി വളരെ നിർണായകമാണ്. പുതിയ റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സിബിഎസ്സി വിദ്യാർഥികൾ തടസ്സ ഹർജി നൽകിയിട്ടുണ്ട്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതോടെയാണ് ‘കീം’ റാങ്ക്ലിസ്റ്റ് ജൂലൈ 11ന് രാത്രി സർക്കാർ പുതുക്കി പ്രസിദ്ധീകരിച്ചത്. മാർക്ക് ഏകീകരണരീതി മാറ്റുന്നതിനെതിരെയാണ് സിബിഎസ്ഇ വിദ്യാർഥികൾ കോടതിയെ […]
Read More

ഷൂട്ടിംഗിനിടെ കാർ മുകളിലേക്ക് കുതിച്ചുയർന്നു, ചെന്നൈയിൽ സ്റ്റണ്ട്‌ മാസ്റ്റർക്ക്‌ ദാരുണാന്ത്യം

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തിൽ പ്രശസ്ത സ്റ്റണ്ട്മാസ്റ്റർ മോഹൻരാജ് മരിച്ചു. ചെന്നൈയിൽ സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സംഘട്ടനരംഗത്ത് വർഷങ്ങളുടെ പരിചയമുള്ള മാസ്റ്ററാണ് മോഹൻരാജ്. കാർ ചേസിംഗ് സീൻ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. മുന്നോട്ടു സഞ്ചരിക്കുന്ന കാർ മുകളിലേക്ക് കുതിക്കുന്ന സീൻ എടുക്കുന്നതിനിടെ കാർ അതിവേഗം ഉയരങ്ങളിലേക്ക് കുതിച്ച് മറിയുകയായിരുന്നു. കാർ ഡ്രൈവ് ചെയ്യുകയായിരുന്നു മോഹൻരാജ്. ആളുകൾ ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഴഞ്ഞുവീണു മരിച്ചു എന്നായിരുന്നു ആദ്യവിവരമെങ്കിലും പിന്നീടാണ് അപകടത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നത്. കാഞ്ചിപുരം സ്വദേശിയാണ് […]
Read More

കള്ളക്കേസിൽ കുടുക്കി, പഞ്ചായത്ത് അംഗവും അമ്മയും ആത്മഹത്യ ചെയ്തു

കള്ളക്കേസിൽ കുടുക്കിയെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതി വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വത്സല (71) അരുൺ (42) എന്നിവരാണ് മരിച്ചത്. വീടിനു പിന്നിലുള്ള ഭാഗത്താണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറാണ് അരുൺ. കഴിഞ്ഞ വർഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് റജിസ്റ്റർ ചെയ്തത്. ആത്മഹത്യക്കുറിപ്പ് സുഹൃത്തുക്കൾക്കായി അരുൺ അയച്ചുകൊടുത്തിരുന്നു. തന്നെ കള്ളക്കേസുകളിൽ കുടുക്കിയെന്നാണ് കുറിപ്പിൽ ആരോപിക്കുന്നത്. ഉത്തരവാദികളായവരുടെ പേരും കുറിപ്പിൽ എഴുതിയിട്ടുണ്ട്. പ്രദേശവാസികൾക്കെതിരെയാണ് അരുൺ […]
Read More

അമ്മയുടെ മടിയിൽ പാൽ കുടിക്കുമ്പോൾ പാഞ്ഞെത്തിയ കാർ കവർന്നത് അയാൻഷിന്റെ ജീവൻ

അമ്മയുടെ മടിയിലിരുന്ന് പാലുകുടിക്കുകയായിരുന്ന നാലുവയസ്സുകാരൻ നിയന്ത്രണം വിട്ട കാർ ഇടിച്ച് മരിച്ച ദാരുണമായി മരിച്ച സംഭവം വിശ്വസിക്കാൻ കഴിയാതെ ബന്ധുക്കൾ. വാഗമണ്ണിൽ വിനോദ യാത്രയ്‌ക്കെത്തിയതായിരുന്നു കുടുംബം. തിരുവനന്തപുരം നേമം ശാന്തിവിള ശാസ്താംലെയ്നിൽ നാഗമ്മൽ വീട്ടിൽ, എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്‌നിക്ക് അധ്യാപിക ആര്യാ മോഹന്റെയും മകനായ എസ്. അയാൻഷ് നാഥ് ആണ് മരിച്ചത്. ആര്യാ മോഹ(30)-ന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് മൂന്നിന് വാഗമൺ വഴിക്കടവിൽ കുരിശുമലയിലേക്ക് തിരിയുന്ന റോഡിനും ബസ് സ്റ്റാൻഡിനും സമീപത്തുള്ള സ്വകാര്യ […]
Read More

കൊച്ചി എയർപോർട്ടിലെത്തിയ ദമ്പതികളുടെ വയറ്റിൽ വൻ മയക്കുമരുന്ന് ശേഖരം; സ്‌കാൻ റിപ്പോർട്ട് കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ

കൊച്ചി വിമാനത്താവളത്തിൽ സംശയം തോന്നി കസ്റ്റഡിയിലെടുത്ത ബ്രസീൽ ദമ്പതികളെ സ്കാൻ ചെയ്ത ഉദ്യോഗസ്ഥർ ഞെട്ടി. ഗുളികരൂപത്തിൽ കൊക്കെയ്‌ന്റെ വൻശേഖരമാണ് ഇവരുടെ വയറ്റിൽ കണ്ടെത്തിയത്. ലൂക്കാസ, ഭാര്യ ബ്രൂണ എന്നിവരെയാണ് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ സംശയാസ്പദ സാഹചര്യത്തിൽ പിടികൂടിയത്. മയക്കുമരുന്ന് കടത്തൽ സംബന്ധിച്ച രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥർ എത്തിയത്. ഇവരെയും ബാഗേജും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടർന്ന് സ്‌കാൻ ചെയ്യുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽനിന്ന് ഇതുവരെ 70ഓളം […]
Read More

പാലക്കാട്ടെ കാർ പൊട്ടിത്തെറിച്ച അപകടത്തിൽ പൊള്ളലേറ്റ സഹോദരങ്ങൾ മരിച്ചു

പാലക്കാട് : പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറി അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടുകുട്ടികൾ മരിച്ചു. നാലുവയസുകാരി എമിലീന മാർട്ടിൻ(4),  ആൽഫ്രഡ്‌ (6) എന്നിവരാണ്‌ മരിച്ചത്.   ഇന്നലെ വീട്ടുമുറ്റത്ത്‌ കുട്ടികള്‍ കാറില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് കാരണമാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.പിതാവ് മാർട്ടിൻ അർബുദ ബാധയെ തുടർന്ന് ഒന്നരമാസം മുമ്പാണ് മരിച്ചത്. പൊട്ടിത്തെറിയിൽ പരിക്കേറ്റ അമ്മ എൽസിയും മൂത്തമകളായ അലീന (10)എന്നിവർ എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. അലീന അപകടനില തരണം ചെയ്തതായി അറിയുന്നു. […]
Read More