Kerala

നീന്തൽക്കുളത്തിൽ ആരുമറിയാതെ എത്തി; രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം : വേങ്കവിളയിൽ രണ്ടുകുട്ടികൾ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. കുശർക്കോട് സ്വദേശികളായ ആരോമൽ, ഷിനിൽ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ നീന്തൽ പരിശീലനത്തിനായി പഞ്ചായത്തിൽ നിർമ്മിച്ച കുളത്തിലാണ് അപകടമുണ്ടായത്. ഇന്ന് നീന്തൽ പരിശീലനമുണ്ടായിരുന്നില്ല. കുട്ടികൾ പരിശീലനത്തിനല്ലാതെ എങ്ങനെ ഇവിടെ എത്തി എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ആരും കാണാതെ കുട്ടികൾ ഇവിടെ എത്തിയതെന്നാണ് കരുതുന്നത്.
Read More

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ബിആർഡി മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടർ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ. തിരുവനന്തപുരം പാറശാല പാലൂർകോണം സ്വദേശി സ്വദേശി അഭിഷോ ഡേവിഡ് (32) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മൂന്നാംവർഷ പിജി വിദ്യാർഥിയും അനസ്‌തേഷ്യ ഡിപ്പാർട്‌മെന്റിലെ ജൂനിയർ ഡോക്ടറുമായിരുന്നു. വെള്ളിയാഴ്ച രാവിലെ ജീവനക്കാർ നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ അഭിഷോയെ മരിച്ചനിലയിൽ കണ്ടെത്തിയത്.മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നെന്ന് മൊഴി. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അമിതമായി മരുന്ന് ഉള്ളിൽചെന്നതായി കരുതുന്നു. കുടുംബപരമായി യാതൊരു പ്രശ്‌നങ്ങളും […]
Read More

വീണ്ടും നിയമയുദ്ധം; നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: കീം പരീക്ഷ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ കേരള സിലബസിലെ വിദ്യാർത്ഥികൾ നീതി തേടി സുപ്രീം കോടതിയിലേക്ക്. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതിയിൽ സംസ്ഥാന സർക്കാർ പിന്തുണ നൽകണമെന്നുമാണ് വിദ്യാർത്ഥികളുടെ നിലപാട്. റാങ്ക് ലിസ്റ്റിൽ പിന്നോട്ട് പോയത് മനോവിഷമമുണ്ടാക്കിയെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. കീം റാങ്ക് പട്ടിക പുറത്തുവന്നതോടെ 25000  വിദ്യാർത്ഥികളാണ് നേരത്തെ ലഭിച്ച റാങ്കിൽ നിന്നും പിന്നോട്ടു പോയത്. പട്ടികയിൽ റാങ്ക് മാറാത്തവർ വളരെ കുറച്ചു പേർ മാത്രമാണ്. ചിലരുടെ റാങ്ക് 5000  […]
Read More

സർക്കാർ വീണ്ടും തോറ്റു, കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഉത്തരവ് നിലനിൽക്കും

കൊച്ചി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഉത്തരവ് നിലനിൽക്കുമെന്ന് ഹൈക്കോടതി. സർക്കാരിന്റെ അപ്പീൽ തള്ളിയാണ് ഹൈക്കോടതിയുടെ വിധി. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഇതോടെ വലിയ തിരിച്ചടിയാണ് സർക്കാരിനുണ്ടായത്.  
Read More

നേഴ്‌സിംഗ്, പാരാമെഡിക്കൽ പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്രൊഫഷണൽ ഡിഗ്രി ഇൻ നേഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഒക്ടോബർ 24ന് നിർദിഷ്ട ഫീസ് ഒടുക്കേണ്ടതാണ്. ഏതെങ്കിലും വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന ഫീപെയ്‌മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് ഒടുക്കാവുന്നതാണ്. അലോട്ട്‌മെന്റ് ഫീസ് അടച്ചവർ അവരുടെ തുടർന്നുള്ള അലോട്ട്മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യേണ്ടതാണ്.ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്‌ടപ്പെടുകയും അവരുടെ ഇഷ്ടങ്ങൾതുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുകയും […]
Read More

വീണ്ടും അസാധരണ നടപടിയുമായി ഗവര്‍ണര്‍; 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവിറക്കി

വീണ്ടും അസാധരണ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി. ഗവര്‍ണറുടെ നിര്‍ദേശം സര്‍വകലാശാല തള്ളിയ സാഹചര്യത്തിലാണ് അസാധാരണ നടപടി.സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 പേരെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അയോഗ്യരാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാനുള്ള നിര്‍ദേശം ഗവര്‍ണര്‍ സര്‍വകലാശാല വി സിക്ക് നല്‍കുകയും ചെയ്തിരുന്നു. ഇന്ന് തന്നെ ഉത്തരവ് പുറത്തിറക്കണമെന്നായിരുന്നു ഗവര്‍ണറുടെ അന്ത്യശാസനം. എന്നാല്‍ സര്‍വകലാശാല ഇത് തള്ളുകയായിരുന്നു. വി സി സ്ഥലത്തില്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ […]
Read More

കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റ്നസ് സസ്‌പെൻഡ് ചെയ്‌ത്‌ മോട്ടോർ വാഹന വകുപ്പ്

കേരള ബ്ലാസ്റ്റേഴ്‌സ് ബസിന്റെ ഫിറ്റ്നസ് സസ്‌പെൻഡ് ചെയ്‌ത്‌ മോട്ടോർ വാഹന വകുപ്പ്. അഞ്ച് നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബസിന്റെ സുരക്ഷാ സംവിധാനങ്ങൾ തൃപ്തികരമല്ലെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. ടീം ബസിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. പ്രശ്നങ്ങൾ പരിഹരിക്കാൻ 14 ദിവസത്തെ സമയം ബസ് ഉടമകൾക്ക് നൽകിയിട്ടുണ്ട്. അതുവരെ ബസ് നിരത്തിലറിക്കി സർവീസ് നടത്താൻ പാടില്ല.ബസിൽ അഞ്ച് തരം നിയമലംഘനങ്ങൾ കണ്ടെത്തിയെന്നാണ് സസ്പെൻഷന് കാരണമായി മോട്ടോർ വാഹനവകുപ്പ് പറയുന്നത്. ബസ്സിൻ്റെ ടയറുകൾ […]
Read More

നോർവെ യാത്ര സംസ്ഥാനത്തിനുവേണ്ടി, മത്സ്യബന്ധന മേഖലയിൽ വൻകുതിച്ചുചാട്ടം വരും; മുഖ്യമന്ത്രി

നോർവെയുമായുള്ള കേരളത്തിന്റെ ബന്ധം മത്സ്യബന്ധന മേഖലയിൽ വൻ കുതിച്ചുചാട്ടമുട്ടാക്കുമെന്നും സംസ്ഥാനത്തിൻ്റെ മുന്നോട്ടു പോക്കിന് അനുയോജ്യമായ ലക്ഷ്യങ്ങളോടെയാണ് യാത്ര നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ നേട്ടമാണ് നേർവെ യാത്രകൊണ്ടുണ്ടായത്.മാരിടൈം ക്ലസ്റ്ററിനായി നോർവെയുടെ സഹായവാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ യാഥാർത്ഥ്യമാകും. സംസ്ഥാനത്തിൻ്റെ മുന്നോട്ട് പോക്കിന് അനിവാര്യമായിരുന്നു ഈ യാത്ര. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിൽ പത്ത് യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യമാണുണ്ടായത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തെ മാറ്റാൻ ചർച്ചയുണ്ടായി. നിർദ്ദേശങ്ങൾ ലോക കേരള സഭാ […]
Read More

അവതാരകയെ അപമാനിച്ചെന്ന പരാതി: ശ്രീനാഥ് ഭാസിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി

അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. അവതാരകയുമായി ഒത്തുതീര്‍പ്പിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയത്. ഒത്തുതീര്‍പ്പിലെത്തിയത് ചൂണ്ടിക്കാട്ടി ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.സിനിമ പ്രൊമോഷനിടെ, ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയിലാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നത്. ഇതിന് പിന്നാലെ നടനെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി […]
Read More

കളർകോട് നിർബന്ധം; കളർകോട് പാലിക്കാത്ത ബസുകൾ പിടിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി

ടൂറിസ്റ്റ് ബസുകൾക്ക് യൂണിഫോം നിറം കർശനമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കളർകോട് പാലിക്കാത്ത ബസുകൾ പിടിച്ചെടുക്കും. ഓരോ രൂപ മാറ്റങ്ങളും വേവെറ നിയമലംഘനമായി കണക്കാക്കും. ഓരോ നിയമലംഘനത്തിനും 10,000 രൂപ വീതം പിഴയീടാക്കുമെന്നും ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.രൂപമാറ്റം വരുത്തിയാൽ 5000 രൂപ കേരളത്തിൽ ഈടാക്കുന്നത്. നിയമലംഘനത്തെ കർശനമായി നേരിടാനാണു പിഴത്തുക ഉയർത്തുന്നത്. ബസുകളുടെ വേഗം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ മാറ്റം വരുത്തിയാൽ ഉടമകളുടെ പേരിലും രൂപമാറ്റത്തിനു സഹായിക്കുന്നവരുടെ പേരിലും ക്രിമിനൽ കേസെടുക്കും. നിയമവിരുദ്ധമായ […]
Read More