Kerala

മരിച്ചത് പാങ്ങ് സ്‌കൂളിലെ അധ്യാപകർ; നൊമ്പരമായി വിനോദ യാത്രാ സംഘം അയച്ച ചിത്രം

മലപ്പുറം: വാൽപ്പാറയിലെ വാഹനാപകടത്തിൽ മരിച്ചത് മലപ്പുറത്തെ പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്‌കൂളിൽനിന്നുള്ള അധ്യാപകരും ജീവനക്കാരും. വിനോദയാത്രാസംഘം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടെന്ന വാർത്ത ഞെട്ടലോടെയാണ് പാങ്ങ് നിവാസികൾ കേട്ടത്. അപകടത്തിൽ ഒൻപതുപേർ മരിച്ചെന്ന വിവരം സ്ഥിരീകരിച്ചതോടെ പാങ്ങ് കണ്ണീർക്കടലായി. സ്‌കൂൾ അവധിക്കാലമായതിനാലാണ് പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വാൽപ്പാറയിലേക്ക് വിനോദയാത്ര പോയത്. വെള്ളിയാഴ്ച രാവിലെയാണ് 13 പേരടങ്ങുന്ന സംഘം ട്രാവലർ വാനിൽ അതിരപ്പിള്ളി വഴി വാൽപ്പാറയിലേക്ക് പോയതെന്നാണ് പറയുന്നത്. ചെങ്ങോട്ടൂർ സ്വദേശിയായ മുഹമ്മദ് ഫാഹിസായിരുന്നു ട്രാവലറിന്റെ ഡ്രൈവർ. അതിരപ്പിള്ളി […]
Read More

കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

കോഴിക്കോട്: ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നിജേഷ് അരവിന്ദ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂ‌ർവം ഒഴിവാക്കിയെന്ന് കാട്ടിയാണ് നിജേഷ് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചത്. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. ബാലുശേരി നിയോജക മണ്ഡലത്തിലെ പരിപാടികളിൽ നിന്നും ഒഴിവാക്കിയെന്നാണ് നിജേഷ് അരവിന്ദിന്റെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തിയെന്നാണ് നിജേഷ് ഉന്നയിക്കുന്ന ആക്ഷേപം. സ്ഥാനാ‌ർത്ഥിയായി പരിഗണിക്കാത്തതിലും നിജേഷ് അരവിന്ദിന് പ്രതിഷേധമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിലേക്ക് നിജേഷ് അരവിന്ദിനെ പരിഗണിച്ചിരുന്നെങ്കിലും അവസാനഘട്ടത്തിൽ […]
Read More

മുഖ്യമന്ത്രി ചർച്ച: അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്

മലപ്പുറം: യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന പരസ്യ ചർച്ചകളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ് . തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കോൺഗ്രസിനകത്ത് നടക്കുന്ന തർക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ മുന്നണിയെ പരിഹാസ്യരാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കൊടുംചൂടിൽ യുഡിഎഫിന്റെ വിജയത്തിനായി കഷ്ടപ്പെട്ട ലക്ഷക്കണക്കിന് പ്രവർത്തകരുടെ ത്യാഗത്തെ വിസ്മരിക്കുന്നതാണ് ഇത്തരം പരസ്യ തർക്കങ്ങൾ എന്ന് ലീഗ് ആരോപിക്കുന്നു. ഇത് വോട്ടർമാർക്കിടയിലും പ്രവർത്തകർക്കിടയിലും നിരാശ ഉണ്ടാക്കാൻ […]
Read More

കേ​ര​ള​ത്തി​നാ​വ​ശ്യം കെ.​സി.​യു​ടെ നേ​തൃ​ത്വം’; വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പി​ന്തു​ണ​ച്ച് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ പ്ര​കീ​ർ​ത്തി​ച്ചും കേ​ര​ള​ത്തി​ൻറെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന് പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ‘മു​ടി​ചൂ​ടാ​മ​ന്ന​നാ​യി’ ഉ​യ​രാ​ൻ കെ.​സി. വേ​ണു​ഗോ​പാ​ലി​ന് ക​ഴി​യു​മെ​ന്ന് സു​ധാ​ക​ര​ൻ ഫെ​യ്‌​സ്ബു​ക്കി​ൽ കു​റി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രാ​നി​രി​ക്കെ സു​ധാ​ക​ര​ൻറെ ഈ ​നി​ല​പാ​ട് പാ​ർ​ട്ടി​യി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്. താ​ഴെ​ത്ത​ട്ടി​ൽ നി​ന്ന് സം​ഘ​ട​ന​യു​ടെ ഓ​രോ ഘ​ട്ട​വും അ​നു​ഭ​വി​ച്ച് വ​ള​ർ​ന്ന നേ​താ​വാ​ണ് കെ.​സി. പ്ര​വ​ർ​ത്ത​ക​രു​ടെ മ​ന​സ​റി​യാ​നും അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നും അ​ദ്ദേ​ഹ​ത്തി​ന് […]
Read More

പടക്കം പൊട്ടിത്തെറിച്ച് കൊയിലാണ്ടിയില്‍ 16-കാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടിക്ക് പരിക്ക്

കോഴിക്കോട്: പടക്കം പൊട്ടിത്തെറിച്ച് പതിനാറുകാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അദ്വൈത് ആണ് മരിച്ചത്. വീടിന് സമീപത്തെ ഗ്രൗണ്ടിൽ വിഷു ആഘോഷത്തിനിടെയാണ് സംഭവം. അപകടത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.അദ്വൈത്തിന്റെ കൈയിലിരുന്ന് ഗുണ്ട് പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്.
Read More

‘ഭീഷണിയുടെ സ്വരം വിലപ്പോവില്ല,​ രഹസ്യമായല്ല പരസ്യമായി വോട്ട് ചോദിക്കാൻ സഭയ്‌ക്ക് അവകാശമുണ്ട്’: വിമർശിച്ച് പാലാ ബിഷപ്പ്

കോട്ടയം: വിമർശനമുന്നയിച്ച ബിജെപി നേതാവ് പി.സി. ജോർജിന് പരോക്ഷ മറുപടിയുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ലെന്ന് മാർ ജോസഫ് കല്ലറങ്ങാട്‌ വെളിപ്പെടുത്തി. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെ കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിക്കുന്നു. കൈയടിക്ക് വേണ്ടിയോ സംസ്‌കാരമില്ലാതെ ‘ചാനൽഭാഷകൾ’ സൃഷ്‌ടിക്കുന്നതിന് വേണ്ടിയോ ഇത്തരം സംസാരങ്ങൾ നടത്തരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ‘മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണമെന്ന് പറയാൻ സാധിക്കില്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെ കുറിച്ച് എന്തും വിളിച്ചുപറയുന്നു. വിമർശനം മാന്യമായ ഭാഷയിലാകണം. […]
Read More

‘ആൺകുട്ടികളെക്കൊണ്ട് പെൺകുട്ടികളെ തല്ലിക്കും’; അദ്ധ്യാപകൻ റാം പ്രശ്നക്കാരനാണെന്ന് വിദ്യാർത്ഥികൾ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹപാഠികൾ. ആരോപണ വിധേയനായ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം പ്രശ്നക്കാരനാണെന്നാണ്‌ ആരോപണം. അദ്ധ്യാപകൻ സ്ഥിരമായി മോശം ഭാഷ ഉപയോഗിക്കുമെന്നും ബോഡി ഷെയ്മിംഗ് ചെയ്യുമെന്നുമാണ് വെളിപ്പെടുത്തൽ. ആൺകുട്ടികളെക്കൊണ്ട് പെൺകുട്ടികളെ തല്ലിക്കുമെന്നും ഒരു വിദ്യാർത്ഥിനി വെളിപ്പെടുത്തിയിട്ടുണ്ട്. നിതിന്റെ മരണത്തിൽ ആരോപണ വിധേയരായ ഡോ. എം കെ റാം,​ അസോസിയേറ്റ് പ്രൊഫസർ ഡോ. എം സംഗീത എന്നിവരെ പ്രതികളാക്കി […]
Read More

ജസ്റ്റിസ് ഹണി എം. വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് ഹണി എം. വര്‍ഗീസ് ഉൾപ്പെടെ അഞ്ച് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ ഹൈക്കോടതി കൊളീജിയത്തിന്‍റെ ശുപാര്‍ശ. നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്. സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാർശ സുപ്രീംകോടതി കൊളീജിയമാണ് ഇനി പരിഗണനയ്ക്ക് എടുക്കുക. തുടർന്ന് കേന്ദ്രനിയമമന്ത്രാലയത്തിന് നല്‍കും. അത് രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതി അന്തിമ തീരുമാനം കൈകൊള്ളും. ഹണിയെ കൂടാതെ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി […]
Read More

എറണാകുളം ജില്ലയില്‍ ഇത്തവണ ഒരു സീറ്റ് അധികം നേടും; വിലയിരുത്തലുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്

കൊച്ചി: എറണാകുളം ജില്ലയില്‍ ആറു സീറ്റുകള്‍ നേടാനാകുമെന്ന് സിപിഎം. കൊച്ചി, വൈപ്പിന്‍, കുന്നത്തുനാട്, കളമശേരി, കോതമംഗലം എന്നീ അഞ്ച് സിറ്റിംഗ് സീറ്റുകളും ഒപ്പം തൃപ്പൂണിത്തുറ മണ്ഡലവും നേടാന്‍ കഴിയുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്‍റെ വിലയിരുത്തൽ. ആലുവ, തൃക്കാക്കര ഉള്‍പ്പെടുന്ന മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ പറ്റുമെന്നും അവിടെ വോട്ട് കൂടുമെന്നാണ് സിപിഎമ്മിന്‍റെ കണക്കുകൂട്ടലുകള്‍. കഴിഞ്ഞ തവണ എറണാകുളത്ത് അഞ്ചു സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചത്. അതേസമ‍യം എറണാകുളത്ത് ക്ലീന്‍ സ്വീപ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ […]
Read More

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം: ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവർക്കെതിരെയാണ്‌ നടപടി സ്വീകരിച്ചത്. കോളജിന്റെ ഭാഗമായി ആഭ്യന്തര അന്വേഷണത്തിനായി സമിതി രൂപീകരിച്ചിരുന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നെടുമങ്ങാട് സ്വദേശിയായ നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയാണ്‌ ആത്മഹത്യ ചെയ്തത്‌. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നാണ് […]
Read More