Kerala

”കൃഷ്‌ണമണികൾ നീക്കുമെന്ന്‌ പറഞ്ഞില്ല” തൃശൂർ മെഡിക്കൽ കോളേജിനെതിരെ പരാതി

തൃശൂർ: ചികിത്സാപിഴവിനെ തുടർന്ന് കൃഷ്ണമണികൾ നീക്കേണ്ടി വന്നെന്ന പരാതിയുമായി യുവാവും കുടുംബവും രംഗത്ത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെയാണ് തൃക്കൂർ സ്വദേശി സനൂപും മാതാവ് വത്സലയും പരാത നൽകിയത്‌. ശസ്‌ത്രക്രിയ ചെയത്‌ ഡോ. പ്രവീണിനെതിരെയും കുടുംബം കൈക്കൂലി ആരോപണം നടത്തിയിട്ടുണ്ട്. തുടർചികിത്സയ്ക്കായാണ് സനൂപ് ഇവിടെയെത്തിയത്. ‘സൗജന്യമായി മരുന്ന് ലഭിക്കുന്നതിനായി ഡോക്ടറുടെ ഒപ്പ് വേണമായിരുന്നു. ഒപ്പിടേണ്ട ഫയലുകളുമായി ഡോ. പ്രവീണിന്റെ മുറിയിലേക്ക് കയറിച്ചെന്നപ്പോൾ ഒരു സ്ത്രീ 200 രൂപ ഡോക്ടർക്ക് കൊടുക്കുന്നതാണ് കണ്ടത്. ഇത് കണ്ടെന്ന് അറിഞ്ഞതോടെ എന്റെ […]
Read More

ട്രെയിൻ തകരാറിലായി; കൊച്ചി മെട്രോ ഗതാഗതം തടസപ്പെട്ടു

കൊച്ചി: ട്രെയിൻ തകരാറിലായതിനെ തുടർന്ന് കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനിൽവെച്ചാണ് ട്രെയിൻ തകരാറിലായത്. തകരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്. കെട്ടിവലിച്ചു കൊണ്ടുപോകുന്ന ട്രെയിനിന്റെ വേഗതയ്ക്കനുസരിച്ചാണ് നിലവിൽ തൃപ്പൂണിത്തുറ ഭാഗത്തേക്കും ആലുവ ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. തകരാറിലായ ട്രെയിൻ മുട്ടം യാർഡിൽ എത്തുന്ന മുറയ്ക്ക് മെട്രോ ഗതാഗതം പൂർണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More

പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ച്ചു; 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ച്ചു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​പ്ര​ധാ​ന തീ​രു​മാ​നം. നി​ല​വി​ൽ 36 വ​യ​സാ​യി​രു​ന്നു പ്രാ​യ​പ​രി​ധി. എ​സ്‌​സി​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 45 വ​യ​സു​വ​രെ പ​രീ​ക്ഷ​യെ​ഴു​താം. നി​ല​വി​ല്‍ ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 39 വ​യ​സ് വ​രെ അ​പേ​ക്ഷി​ക്കാ​മാ​യി​രു​ന്നു. പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ച്ച​തോ​ടെ ഇ​നി 43 വ​യ​സ് വ​രെ ഇ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​വും. പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ജ​സ്റ്റീ​സ് ജെ.​ബി.​കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
Read More

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമർശിച്ച് ഹെെക്കോടതി

കൊച്ചി: സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ വിമർശിച്ച് ഹെെക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്‌പാർക്കിലെ വിവരങ്ങൾ ലഭിച്ചെന്ന് ഹെെക്കോടതി ചോദിച്ചു. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും കോടതി വ്യക്തമാക്കി. സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ദുരൂപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹ‌ർജി പരിഗണിക്കെയാണ് ഹെെക്കോടതി രൂക്ഷ വിമർശനം നടത്തിയത്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് നമ്പറുകൾ ശേഖരിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടിയാണെന്ന് ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. കഴിഞ്ഞ […]
Read More

പി.സി. ജോർജിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനാക്കാൻ ബി ജെ പി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി. ജോർജിന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയർമാൻ പദവി ഓഫർ ചെയ്തതായി സൂചനകൾ. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്ന് തന്നെ മത്സരിക്കാൻ പാർട്ടി നേതൃത്വം അദ്ദേഹത്തിന് നിർദേശം നൽകിയതായാണ് വിവരം. മുൻ യു.ഡി.എഫ് ചീഫ് വിപ്പായിരുന്ന പി.സി. ജോർജ് ദീർഘകാലം കേരള കോൺഗ്രസിന്റെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച നേതാവാണ്. 2024-ൽ അദ്ദേഹത്തിന്റെ പാർട്ടിയായ കേരള ജനപക്ഷം ബിജെപിയിൽ ലയിച്ചതോടെയാണ് അദ്ദേഹം ബിജെപി പാളയത്തിലേക്ക് എത്തിയത്. പൂഞ്ഞാറിൽ […]
Read More

12-ാം ശമ്പള കമ്മിഷൻ,​ വി.പി.ജോയി ചെയർമാൻ

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മിഷനെ നിയോഗിച്ച് സർക്കാർ. മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി ആണ് ചെയർമാൻ. അഡ്വ.എം.രാജഗോപാലൻ നായർ, റിട്ട. അഡിഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങൾ. ധനകാര്യവകുപ്പ് അഡി. സെക്രട്ടറി വി.ആർ.ശോഭയാണ് കമ്മിഷൻ സെക്രട്ടറി. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. അത് സമയബന്ധിതമായി നടപ്പാക്കുമെന്നും വ്യക്തമാക്കി. .
Read More

തകര്‍ന്ന് വീണത് പൊളിക്കാനിരുന്ന കെട്ടിടം; വലിയങ്ങാടി അപകടത്തില്‍ മരണം നാലായി

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ നാലായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിനോദ് (55) ആണ് മരിച്ചത്. തിരുവങ്ങൂര്‍ സ്വദേശിയാണ്. കിണാശേരി, അത്തോളി സ്വദേശികളായ അഷ്‌റഫ്, ജബ്ബാര്‍, ബഷീര്‍ എന്നിവരാണ് നേരത്തെ മരിച്ച മൂന്ന് പേര്‍. കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് സണ്‍ഷെയ്ഡ് തകര്‍ന്നുവീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷപ്പെടുത്തി […]
Read More

വയനാട് ഉരുൾപൊട്ടൽ ബാധിതർക്കുള്ള ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പിലെ ആദ്യഘട്ടം വീടുകളുടെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റിവെച്ചു. ഈ മാസം 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മാർച്ച് ഒന്നിന് വൈകുന്നേരം മൂന്നിന് ഉദ്ഘാടനം നടത്തുമെന്നാണ് പുതിയ അറിയിപ്പ്. അവധി ദിവസം ആക്കണമെന്ന് പൊതുഅഭിപ്രായം ഉയർന്നു വന്നതിനാലാണ് ഞായറാഴ്ചയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി ഉദ്ഘാടനം നടത്താനായിരുന്നു സർക്കാരിന്റെ ശ്രമം. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ ഫേസ് ഒന്നിൽ ഉൾപ്പെട്ട 178 […]
Read More

​കോഴിക്കോ‌ട്‌ വലിയങ്ങാടിയിൽ കെട്ടിട സ്ലാബ് തകർന്നു വീണു; 3 തൊഴിലാളികൾക്കു ദാരുണാന്ത്യം, 2 പേർക്ക് പരുക്ക്

കോഴിക്കോട് ∙ ബീച്ചിനു സമീപം വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. 2 തൊഴിലാളികൾക്കു പരുക്കേറ്റു. കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. വിനോദ്, പയ്യോളി സ്വദേശി കോയ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ കോയ ബീച്ച് ആശുപത്രിയിലും വിനോദ് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ഇതിൽ വിനോദിന്റെ നില ഗുരുതരമാണ്. കോഴിക്കോട് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള അറുപതു വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. രാവിലെ ലോഡ് […]
Read More

സ്‌കൂളിൽ നിർത്തിയിട്ടിരുന്ന മൂന്ന് സ്‌കൂൾ ബസുകൾ കത്തിനശിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്‌കൂൾ പരിസരത്ത് തീപിടുത്തം. മൂന്ന് ബസുകൾ കത്തിനശിച്ചു. ചെങ്കോട്ടുകോണം ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് സംഭവം. സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് ബസുകളും ഒരു ട്രാവലറുമാണ് പൂർണമായും അഗ്നിക്കിരയായത്. ഒരു ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച പുലർച്ചെ 2.45ഓടെയായിരുന്നു തീപിടിത്തം. കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അപകട സമയത്ത് സ്‌കൂളിൽ സെക്യൂരിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്തുള്ള താമസക്കാരാണ് ആദ്യം തീപടരുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ചാക്ക, കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങളെത്തി […]
Read More