കേ​ര​ള​ത്തി​നാ​വ​ശ്യം കെ.​സി.​യു​ടെ നേ​തൃ​ത്വം’; വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പി​ന്തു​ണ​ച്ച് കെ. ​സു​ധാ​ക​ര​ൻ

  • Home-FINAL
  • Kerala
  • കേ​ര​ള​ത്തി​നാ​വ​ശ്യം കെ.​സി.​യു​ടെ നേ​തൃ​ത്വം’; വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പി​ന്തു​ണ​ച്ച് കെ. ​സു​ധാ​ക​ര​ൻ

കേ​ര​ള​ത്തി​നാ​വ​ശ്യം കെ.​സി.​യു​ടെ നേ​തൃ​ത്വം’; വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പി​ന്തു​ണ​ച്ച് കെ. ​സു​ധാ​ക​ര​ൻ


ക​ണ്ണൂ​ർ: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ പ്ര​കീ​ർ​ത്തി​ച്ചും കേ​ര​ള​ത്തി​ൻറെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന് പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ‘മു​ടി​ചൂ​ടാ​മ​ന്ന​നാ​യി’ ഉ​യ​രാ​ൻ കെ.​സി. വേ​ണു​ഗോ​പാ​ലി​ന് ക​ഴി​യു​മെ​ന്ന് സു​ധാ​ക​ര​ൻ ഫെ​യ്‌​സ്ബു​ക്കി​ൽ കു​റി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രാ​നി​രി​ക്കെ സു​ധാ​ക​ര​ൻറെ ഈ ​നി​ല​പാ​ട് പാ​ർ​ട്ടി​യി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്. താ​ഴെ​ത്ത​ട്ടി​ൽ നി​ന്ന് സം​ഘ​ട​ന​യു​ടെ ഓ​രോ ഘ​ട്ട​വും അ​നു​ഭ​വി​ച്ച് വ​ള​ർ​ന്ന നേ​താ​വാ​ണ് കെ.​സി. പ്ര​വ​ർ​ത്ത​ക​രു​ടെ മ​ന​സ​റി​യാ​നും അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കെ. ​ക​രു​ണാ​ക​ര​ൻ, എ.​കെ ആ​ൻറ​ണി, ഉ​മ്മ​ൻ ചാ​ണ്ടി, വ​യ​ലാ​ർ ര​വി തു​ട​ങ്ങി​യ മ​ഹാ​നേ​താ​ക്ക​ളു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ ന​യി​ക്കാ​ൻ കെ.​സി. വേ​ണു​ഗോ​പാ​ലി​ന് സാ​ധി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന ശ​ക്തി​യാ​യി കെ.​സി. പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ൻറെ സാ​ന്നി​ധ്യം കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന് എ​ത്ര​ത്തോ​ളം ആ​വ​ശ്യ​മാ​ണെ​ന്ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് തെ​ളി​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​ചോ​ദി​പ്പി​ച്ച് നാ​ളെ​യു​ടെ ഭ​ര​ണ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കാ​ൻ ക​ഴി​യു​ന്ന നേ​താ​വാ​യി അ​ദ്ദേ​ഹം ഉ​യ​ര​ട്ടെ എ​ന്നും ആ ​നേ​തൃ​കാ​ല​ത്തി​നാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ കു​റി​ച്ചു.

Leave A Comment