Kerala

‘മറ്റാർക്കും നൽകാത്തത്ര പരിഗണന പാർട്ടി നൽകി, ഒരുകാലത്തും ജി സുധാകരനെ അവഗണിച്ചിട്ടില്ല’

ആലപ്പുഴ: മറ്റാർക്കും നൽകാത്തത്രയും പരിഗണന പാർട്ടി ജി സുധാകരന് നൽകിയിട്ടുണ്ടെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആ‌ർ നാസർ. പ്രായം കാരണമാണ് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് മാറ്റി ആലപ്പുഴ ജില്ലയുടെ ചുമതലകൾ നൽകിയത്. എന്നാൽ, അദ്ദേഹം ജില്ലാ കമ്മിറ്റകളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും നാസർ പറഞ്ഞു. സുധാകരനെ ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും നാസർ വ്യക്തമാക്കി. ‘പാർട്ടിയുടെ കേവലമൊരു മുതിർന്ന നേതാവ് എന്ന രീതിയിലല്ല ഞങ്ങൾ സുധാകരൻ സഖാവിനെ കാണുന്നത്. ഞങ്ങളെല്ലാം വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ സഹോദരൻ സഖാവ് […]
Read More

പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി; പ്രോട്ടോക്കോൾ ലംഘനമെന്ന് റിയാസ്

തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഒഴിവാക്കി. തന്നെ ഒഴിവാക്കിയ നടപടി കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ സുപ്രധാനമായ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് വകുപ്പ് മന്ത്രിയെ വെട്ടി പകരം ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തിയത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം ആരോപിച്ചു. 2014-ൽ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിപോയ ഒരു […]
Read More

രാജിവയ്ക്കാൻ ആരും പുറകേ നടക്കേണ്ട, ചോര വേണമെങ്കിൽ കൈ മുറിച്ച് തരാം- മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം∙ രാജി വയ്ക്കുമെന്നു കരുതി ആരും തന്റെ പുറകേ നടക്കേണ്ടെന്നും അങ്ങനെ ആഗ്രഹിക്കാൻ കൊള്ളാമോ എന്നും ചോര വേണമെങ്കിൽ കൈ മുറിച്ച്‌ തരാമെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. കെഎസ്ആർടിസി മെഡിക്കൽ സെന്റർ ആൻഡ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിസഭയ്ക്ക് ഇനി കുറച്ചുദിവസം കൂടി മാത്രമേ കാലാവധി ഉള്ളൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ മന്ത്രിക്ക് ഒരു വിലയുമില്ല. എന്നെ ജനങ്ങൾ വ്യക്തിപരമായി സ്‌നേഹിക്കുന്നുണ്ട്. അവരെ വിദ്വേഷിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്റെ ചോര വേണമെങ്കിൽ […]
Read More

മന്ത്രി ഗണേഷ് കുമാർ രാജിവെക്കണം: വി.ഡി. സതീശൻ

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ഒരു കുറ്റകൃത്യം അവിടെ നടന്നിട്ടുണ്ട്. അത് ഒത്തുതീർപ്പാക്കാനാകില്ല. പരാതി നൽകില്ലെന്ന് മന്ത്രിയുടെ ഭാര്യ പറഞ്ഞത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിലൂടെ തുറന്നുകാണിക്കപ്പെട്ടത് കേരളത്തിലെ മുഖ്യമന്ത്രിയുടെ നിലപാടാണെന്നും ഗതാഗതമന്ത്രിയെ കുറിച്ച് എല്ലാവർക്കും അറിയാമെന്നും വി.ഡി.സതീശൻ പറഞ്ഞു. ‘സംഭവം നടന്നിട്ട് 24 മണിക്കൂർ കഴിഞ്ഞു. മുഖ്യമന്ത്രി മൗനം തുടരുകയാണ്. കുടുംബ പ്രശ്‌നമായി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. […]
Read More

ഇറാൻ യുദ്ധത്തിന്‌ പിന്നാലെ പാചകവാതകത്തിന് കടുത്ത നിയന്ത്രണം, വില വീണ്ടും കൂടിയേക്കും

കൊച്ചി: ഇറാൻ യുദ്ധം അനന്തമായി നീളുന്നതിനിടെ രാജ്യത്ത് പാചക വാതക ക്ഷാമം കൂടുതൽ രൂക്ഷമായി. ഇതിനെത്തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. വാണിജ്യസിലിണ്ടറുകളുടെ ഉപയോഗത്തിനാണ് നിയന്ത്രണം. ഇതുസംബന്ധിച്ച് ഹോട്ടൽ ഉടമകൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആശുപത്രി, സ്കൂളുകൾ, അനാഥാലയങ്ങൾ എന്നിവയ്ക്ക് വാണിജ്യ സിലിണ്ടർ നൽകുന്നതിൽ മുൻഗണന നൽകാനാണ് നിർദ്ദേശം. ഇതിൽ ഹോട്ടലുകളുടെ കാര്യം പറയുന്നില്ല. അതിനാൽത്തന്നെ ഹോട്ടുകൾക്ക് സിലിണ്ടർ കിട്ടാൻ ഏറെ പണിപ്പെടേണ്ടിവരും. ഗ്യാസ് ക്ഷാമം മൂലം മുംബയിൽ ഉൾപ്പെടെ പലയിടങ്ങളിലും ഹോട്ടലുകൾ പൂട്ടി. മുംബയിൽ ഇരുപതുശതമാനത്താേളം […]
Read More

ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു. 90 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർ‌വകലാശാല മുൻ വൈസ് ചാൻസലറായിരുന്നു. പന്ത്രണ്ട്‌ വർഷം കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആദ്യ ചെയർമാനായിരുന്നു. ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും മകനാണ്. ചാവക്കാട് ബോർഡ് ഹൈസ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളജിൽ ബിരുദ വിദ്യാഭ്യാസവും […]
Read More

നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ്; പറവൂരിൽ സതീശനെതിരെ ടൈ​സ​ൺ മാ​സ്റ്റ​ർ

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി.​ഡി.​സ​തീ​ശ​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​യാ​യി ഇ.​ടി.​ടൈ​സ​ൺ മാ​സ്റ്റ​ർ മ​ത്സ​രി​ക്കും. നി​ല​വി​ൽ കൈ​പ്പ​മം​ഗ​ലം എം​എ​ൽ​എ​യാ​യ ടൈ​സ​ൺ മാ​സ്റ്റ​ർ ഇ​വി​ടെ ര​ണ്ട് ടേം ​പൂ​ർ​ത്തി​യാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​റ​വൂ​രി​ലേ​ക്ക് മാ​റു​ന്ന​ത്. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് ടൈ​സ​ൺ മാ​സ്റ്റ​റെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. സ​തീ​ശ​നെ​തി​രെ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. സ​തീ​ശ​ൻ തു​ട​ർ​ച്ച​യാ​യ ആ​റാം ജ​യ​മാ​ണ് ഇ​ക്കു​റി ല​ക്ഷ്യ​മി​ടു​ന്ന​ത്. സി​പി​ഐ​യി​ലെ എം.​ടി.​നി​ക്സ​ണെ​യാ​ണ് ക​ഴി​ഞ്ഞ ത​വ​ണ സ​തീ​ശ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 21301 […]
Read More

ഒരുവിധം പച്ചപിടിച്ചു വരികയാണ്; രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നടപ്പാക്കിയാൽ കെഎസ്ആർടിസിയുണ്ടാകില്ല’

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഗ്ദാനം നടപ്പാക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പരിഹസിച്ചു. ഇപ്പോൾ കെഎസ്ആർടിസി ഒരുവിധം പച്ചപിടിച്ചു വരികയാണ്. വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യ യാത്ര എന്നത് വനിതാദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ നാണമില്ലാത്തവരാണ് കോൺഗ്രസുകാരെന്നും മന്ത്രി പറഞ്ഞു. ‘‘കർണാടകയിലെ സ്ത്രീകൾക്ക് എല്ലാവർക്കും യാത്ര സൗജന്യമാണെന്ന് പറഞ്ഞ് […]
Read More

”സ്വകാര്യമായി പറഞ്ഞ കാര്യം, അപമാനിക്കാനല്ല”: റഫീഖിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി

കൽപ്പറ്റ: വിവാദങ്ങൾക്ക് പിന്നാലെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നടൻ മമ്മൂട്ടി ഫോണിൽ വിളിച്ചു സംസാരിച്ചു. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് വലിയ ചർച്ചയായതിന് പിന്നാലെയാണ് ഫോൺ കോൾ. രണ്ടു തവണ മമ്മൂട്ടി തന്നെ വിളിച്ചതായി റഫീഖ് സ്ഥിരീകരിച്ചു. വിഡിയോ കോളിലൂടെയും മമ്മൂട്ടി സംസാരിച്ചു. അപമാനിക്കാൻ ഉദ്ദേശിച്ചല്ല താൻ സംസാരിച്ചതെന്ന് മമ്മൂട്ടി റഫീഖിനോട് പറഞ്ഞു. സ്വകാര്യമായി പറഞ്ഞ കാര്യമാണ്. അത് ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് […]
Read More

സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ പറഞ്ഞ സംഭവം: മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് തൻ്റെ കൂടെ നടക്കുന്നതിൽ നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ താരത്തിനെതിരെ സൈബർ ആക്രമണം. ​ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് യുഡിഎഫ് ആയുധമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശം ഉയർത്തിക്കാട്ടിയാണ് യുഡിഎഫിന്റെ വിമർശനം. ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. ടൗൺഷിപ്പിലേത് സ്വകാര്യ സന്ദർശനം മാത്രമാക്കി നിലനിർത്താൻ മമ്മൂട്ടി നിർദ്ദേശിച്ചിരുന്നു. മമ്മൂട്ടി ചെന്നൈയിൽ നിന്ന് എത്തിയത് […]
Read More