നേമത്ത് രാജീവ് ചന്ദ്രശേഖർ, പാലക്കാട് ശോഭാ സുരേന്ദ്രൻ, മഞ്ചേശ്വരത്ത് സുരേന്ദ്രൻ; ആദ്യ ഘട്ട ബി ജെ പി സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ 47 സ്ഥാനാർത്ഥികളുടെ പട്ടിക ബി ജെ പി പ്രഖ്യാപിച്ചു. നേമത്ത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ജനവിധി നേടും. പാലക്കാട് ശോഭാ സുരേന്ദ്രൻ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, വട്ടിയൂർക്കാവ് ആർ ശ്രീലേഖ , തൃശൂർ പത്മജ വേണുഗോപാൽ എന്നിവർ മത്സരിക്കും. കാഞ്ഞിരപ്പള്ളിയിൽ നിന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യനും മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കും. പട്ടികയിൽ ശോഭാ സുരേന്ദ്രൻ അടക്കം ഏഴ് വനിത സ്ഥാനാർത്ഥികളാണ് ഇടംപിടിച്ചത്. സ്ഥാനാർത്ഥി […]









