Kerala

മലമ്പുഴയിൽ വി എസിന്റെ മുൻ പിഎ എ സുരേഷ് യുഡിഎഫ് സ്ഥാനാർത്ഥി?

പാലക്കാട്: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പി എയായിരുന്ന എ സുരേഷ് മലമ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര മലമ്പുഴയിൽ നാളെ എത്തുമ്പോൾ ഇവിടെ സംഘടിപ്പിക്കുന്ന സ്വീകരണ യോഗത്തിൽ സുരേഷ് പങ്കെടുക്കുമെന്നാണ് സൂചന. പുതുയുഗയാത്രയിൽ പങ്കെടുക്കണമെന്ന് കോൺഗ്രസ് നേതാക്കൾ തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന് നേരത്തെ എ സുരേഷ് പറഞ്ഞിരുന്നു. മലമ്പുഴയിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുമായി സുരേഷ് നേരിട്ട് ച‌ർച്ച നടത്തിയിരുന്നു. യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനാണ് സുരേഷിന് താൽപര്യം. യുഡിഎഫിന് […]
Read More

പൊന്നോമന മടങ്ങി, കുഞ്ഞുമാലാഖ ആലിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

പത്തനംതിട്ട: നാലുകുട്ടികൾക്ക് പുതുജീവൻ നൽകി കേരളം എന്നെന്നും ഓർക്കുന്ന പേരായി മാറിയ കുഞ്ഞുമാലാഖയ്ക്ക് കണ്ണീരോടെ വിട. അവയവദാന ചരിത്രത്തിൽ ചരിത്രം കുറിച്ചാണ്‌ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിൻ്റെ മടക്കം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെൻ്റ്‌ തോമസ് സിഎസ്‌ഐ പള്ളിയിലായിരുന്നു സംസ്‌കാരം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് പത്തുമാസം പ്രായമുള്ള ഈ കുരുന്ന്. ആലിന്റെ വൃക്കകളും കരളും ഹൃദയവാൽവും നാലുകുട്ടികൾക്കാണ് പുതുജീവനേകുന്നത്. ആലിൻറെ രണ്ടു വൃക്കകൾ നൽകിയ പത്തു വയസ്സുള്ള ശ്രേയയും കരൾ […]
Read More

പൊലീസുകാരനും സഹോദരിക്കുമെതിരെ കേസ്: പ്രതിഷേധിച്ച് പൊലീസ് അസോ. , റിപ്പോർട്ട് തേടി കമീഷണർ

തിരുവനന്തപുരം: മാൾ സംഭവത്തിൽ സിപിഒക്കെതിരെ കേസെടുത്തതിൽ അമർഷം പരസ്യമാക്കി പൊലീസ് അസോസിയേഷൻ . നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിലാണ് ഇതെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും പൊലീസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നുമാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസുകാരൻ നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും നിസാരമായ വകുപ്പുകളാണ് എസ്എഫ്‌ഐക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിയത് ഖേദകരമാണെന്ന് പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ജി […]
Read More

മർദ്ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്; ആഭ്യന്തര വകുപ്പ് അപമാനമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചതിൻ്റെ ഉത്തമ ഉദാഹരണമാണ് മർദനമേറ്റ പൊലീസുകാരനെതിരെ കേസെടുത്ത സംഭവമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. രണ്ട് പൊലീസുകാരാണ് ഇന്നലെ സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ പൊലീസുകാരനെ എസ്.എഫ്.ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ കോഴിക്കോട് മറ്റൊരു പൊലീസുകാരനെ പട്ടാപ്പകൽ ക്രിമിനൽ കുത്തി പരിക്കേൽപ്പിച്ചു. പി.ആർ ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തെ […]
Read More

മാലാഖക്കുഞ്ഞിന് യാത്രാമൊഴി നൽകാൻ ആയിരങ്ങൾ

പത്തനംതിട്ട: നാല് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകി കടന്നുപോയ പിഞ്ചോമന ആലിൻ ഷെറിൻ എബ്രഹാമിന് യാത്രാമൊഴിയേകാൻ വൻ ജനപ്രവാഹം. മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രി ചാപ്പലിൽ ഇന്ന് രാവിലെയാണ് സംസ്കാരചടങ്ങുകള്‍ ആരംഭിച്ചത്. ആശുപത്രിയിലെ പൊതുദർശനത്തിനുശേഷം എട്ടുമണിയോടെ ആലിനെ നെടുങ്ങാടപ്പള്ളിയിലെ വീട്ടിലെത്തിച്ചു. വീട്ടിനുള്ളിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷമാണ് പൊതുദര്‍ശനം ആരംഭിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് ഇവിടെ പൊതുദർശനം. തുടർന്ന് വീട്ടിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും. മൂന്നുമണിയോടെ വിലാപയാത്രയായി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിലേക്ക് കൊണ്ടുപോകും. നാലുമണിയോടെ പള്ളിയിലെ പ്രർത്ഥനകൾക്കുശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം […]
Read More

ആലുവ – അങ്കമാലി മെട്രോ: പദ്ധതി രൂപരേഖ ഏപ്രിലിൽ

കൊച്ചി: ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തുടർന്ന് അങ്കമാലിയിലേക്കുമുള്ള മെട്രോപ്പാതയുടെ വിശദമ പദ്ധതി രൂപരേഖ ഏപ്രിലിൽ തയ്യാറാകും. മെട്രോയുടെ മൂന്നാംഘട്ടമാണ് അങ്കമാലി റൂട്ട്. നാലു അലൈൻമെന്റുകളാണ് പരിഗണനയിൽ. അലൈൻമെന്റുകളിൽ ഒന്ന് ആലുവയിൽനിന്ന് തുടങ്ങി ദേശീയപാതയിലൂടെ കരിയാട് വരെ റോഡിന് മുകളിലൂടെ കടന്നുപോകുന്നതാണ്. അതിനുശേഷം എയർപോർട്ട് ഭാഗത്ത് ഭൂമിക്കടിയിലൂടെയുള്ള പാതയായിരിക്കും. എയർപോർട്ടിനുശേഷം വീണ്ടും റോഡിന് മുകളിലൂടെയാകും മെട്രോ പോകുക. അങ്കമാലി കരയാംപറമ്പിലെത്തി അവസാനിക്കും. ദേശീയപാതയിലൂടെ വിമാനത്താവളം സ്പർശിക്കാതെ കടന്നുപോകുന്നതാണ് മറ്റൊരു അലൈൻമെന്റ്. നിലവിലെ മെട്രോ റൂട്ടിലേതുപോലെ ഇത് പൂർണമായും റോഡിന് […]
Read More

വട്ടിയൂർക്കാവിൽ മൽസരിക്കുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻകോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. കെ മുരളീധരൻ മുമ്പ് വട്ടിയൂർക്കാവ് എം എൽ എ ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും മുമ്പ് കെ.പി.സി.സി നേതൃയോഗം 15ന് രാവിലെ 10ന് എറണാകുളം ഡി.സി.സി ഓഫീസിൽ ചേരുമെന്നാണ് റിപ്പോർട്ട്. അതിനുമുമ്പ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാണ് ശ്രമം. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നേക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ […]
Read More

സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവ്; പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യും

കൊച്ചി: മസ്‌തിഷ്‌കമരണം സംഭവിച്ച പത്തുമാസം പ്രായമുള്ള കുഞ്ഞ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാകും. എറണാകുളം അമൃത ആശുപത്രിയിൽ വച്ച് മസ്‌തിഷ്‌കമരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ അബ്രഹാമിന്റെയും ഷെറിന്റെയും മകളാണ് ആലിൻ ഷെറിൻ അബ്രഹാം. റോഡപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മസ്‌തിഷ്‌കമരണം സംഭവിച്ചത്. കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് മാതാപിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ വൃക്കകളും കരളും ഹൃദയവാൽവും ദാനം ചെയ്യും. ഇരു വൃക്കകളും തിരുവനന്തപുരം […]
Read More

അതീവസുരക്ഷയുള്ള പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ടുകോടിയുടെ ആനക്കൊമ്പുകൾ മോഷണം പോയി

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ടുകോടി രൂപ വിലമതിപ്പുള്ള ആനക്കൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്സ് ക്ലബിൽ സൂക്ഷിച്ചിരുന്ന രണ്ട് ആനക്കൊമ്പുകളാണ് നഷ്ടപ്പെട്ടത്. 1929ൽ സംസ്ഥാന സർക്കാർ സൈന്യത്തിന് കൈമാറിയവയാണ് ഇവ. മാൻ കൊമ്പുകൾ ഉൾപ്പെടെയുള്ളവ ക്യാമ്പിലെ സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച രാത്രി ക്യാമ്പിൽ നടന്ന ഒരു പരിപാടിയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനും ലൈ​റ്റ് സെ​റ്റിംഗുകൾക്കുമായി ക്യാമ്പിനുപുറത്തുള്ള 18 പേർ എത്തിയിരുന്നതായി വിവരമുണ്ട്. ഇതിനുശേഷമാണ് ആനക്കൊമ്പുകൾ കാണായതെന്നാണ് പൂജപ്പുര പൊലീസ് പറയുന്നത്. മിലിട്ടറി ഇന്റലിജെൻസും അന്വേഷണം […]
Read More

മദ്യത്തിന് പേരിടൽ മത്സരത്തിന് ഹൈക്കോടതിയുടെ സ്റ്റേ

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ മദ്യോത്പാദന കമ്പനിയായ മലബാർ ഡിസ്റ്റലറീസ് പുതുതായി ഇറക്കുന്ന പ്രീമിയം ബ്രാൻഡി ഉത്പന്നത്തിന് പേരും ലോഗോയും നിർദേശിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചുള്ള മത്സരം ഹൈക്കോടതി തടഞ്ഞു. . മത്സരത്തിന്റെ നടത്തിപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച രണ്ട് പൊതുതാത്പര്യ ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സർക്കാർ നടത്തുന്ന ഇത്തരത്തിലുള്ള മത്സരങ്ങൾ സ്വകാര്യ മദ്യ നിർമാണ കമ്പനികൾ പിന്തുടരാൻ സാധ്യതയുണ്ടെന്നും മോശം കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ഹർജിക്കാർ വാദിച്ചു. നിയമവിരുദ്ധമായ പരസ്യങ്ങൾക്ക് പിഴ ചുമത്തുന്ന വകുപ്പിന്റെ ലംഘനമാണെന്നും […]
Read More