Kerala

‘ബോക്സിൽ ഉണ്ടായിരുന്നത് പഴക്കം ചെന്ന നെഫ്രോസ്‌കോപ്; നന്നാക്കാൻ പണമില്ലാതെ കമ്പനി തിരിച്ചയച്ച ഉപകരണം’

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ മാറ്റമില്ലാതെ തുടരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾക്കും യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് മറുപടി നൽകി. ഡോ.ഹാരിസിന്റെ മുറിയിൽ പരിശോധന നടത്തിയെന്നും അസ്വഭാവികമായി ഉപകരണവും ബില്ലും കണ്ടെത്തിയെന്നും പ്രിൻസിപ്പൽ ഡോ. പി.കെ.ജബ്ബാറും സൂപ്രണ്ട് ഡോ. സുനിൽകുമാറും പറഞ്ഞിരുന്നു. എന്നാൽ തന്റെ മുറിയിലെ ബോക്സിൽ ഉണ്ടായിരുന്നതു പഴക്കം ചെന്ന നെഫ്രോസ്‌കോപ് ആണെന്നാണ് ഡോ.ഹാരിസിന്റെ നിലപാട്. തകരാർ പരിഹരിക്കാൻ എറണാകുളത്തേക്ക് ഈ ഉപകരണം അയച്ചു കൊടുത്തിരുന്നു. […]
Read More

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമ മരിച്ചു

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമ മരിച്ചു. നെടുമങ്ങാട് മാണിക്യപുരത്താണ് ദാരുണമായ സംഭവം. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം. വിജയന്റെ ഭാര്യയും കടയിലുണ്ടായിരുന്നു. അവർ മടങ്ങിയ ശേഷമായിരുന്നു അപകടം. വിജയന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read More

രാഹുലിന് പിന്തുണയുമായി തരൂർ; ആരോപണത്തെക്കുറിച്ച് അന്വേഷിക്കണം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് നടന്നതായുള്ള ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. തിരഞ്ഞെടുപ്പ് ക്രമക്കേടിനായി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും ഗൂഢാലോചന നടത്തുന്നതിന്റെ തെളിവുകളുണ്ടെന്നാരോപിച്ച് വ്യാഴാഴ്ച മാധ്യമങ്ങൾക്കുമുന്നിൽ രാഹുൽ വിവരങ്ങൾ അവതരിൂപ്പിച്ചിരുന്നു. രാഹുലിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്നും എല്ലാ രാഷ്ട്രീയക്ഷികളുടെയും രാജ്യത്തെ വോട്ടർമാരുടെയും താത്പര്യമനുസരിച്ച് ഗൗരവമായി കണക്കിലെടുക്കണമെന്നും തരൂർ പറഞ്ഞു. കഴിവില്ലായ്മയും അശ്രദ്ധയും മൂലമോ മോശമായതും കരുതിക്കൂട്ടിയുള്ളതുമായ അനാവശ്യ ഇടപെടലിലൂടെയോ തകർക്കാവുന്നതല്ല ഇന്ത്യയുടെ മൂല്യമേറിയ […]
Read More

പാർക്കിംഗ് തർക്കം: നടി ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു

ന്യൂഡൽഹി: നടി ഹുമ ഖുറേഷിയുടെ ബന്ധു ആസിഫ് ഖുറേഷി പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കൊല്ലപ്പെട്ടു. നിസാമുദ്ദീനിൽ നടന്ന സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആയുധങ്ങളും കണ്ടെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. ഗേറ്റിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മാറ്റാൻ ആസിഫ് ഖുറേഷി അയൽക്കാരനായ യുവാവിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമുണ്ടാകുകയായിരുന്നു. സ്ഥലത്തുനിന്ന് പോയ യുവാവ് ബന്ധുവുമായി തിരികെയെത്തി ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുത്തിയത്. ആസിഫിന്റെ ഭാര്യ ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ബിസിനസുകാരനാണ് ആസിഫ്. […]
Read More

യേശുദാസിനെ തെറി വിളിക്കുന്നത് കേട്ടുനിൽക്കാനാകില്ല’; വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്ക

കൊച്ചി: ഗായകൻ യേശുദാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ നടൻ വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്ക. യേശുദാസിനെക്കുറിച്ച് വിനായകൻ പറഞ്ഞ കാര്യങ്ങൾ പ്രതിഷേധാഹർമാണ്. നാല് തലമുറകൾക്കെങ്കിലും ശബ്ദമാധുര്യം കൊണ്ട് അനുഭൂതി നിറച്ച മഹാനായ കലാകാരനെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കുക വഴി വളരെ നിന്ദ്യമായ പ്രവൃത്തിയാണ് വിനായകൻ ചെയ്തിരിക്കുന്നത്. പൊതുവിടത്തിൽ യേശുദാസിനെതിരെ നടത്തിയ മോശം പരാമർശങ്ങൾ കേട്ടുനിൽക്കാൻ ഒരു കലാകാരനും കഴിയില്ലെന്നും ശക്തമായ നടപടി വേണമെന്നും ഫെഫ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും […]
Read More

അയർലൻഡിൽ താമസിക്കുന്ന കോട്ടയം സ്വദേശികളുടെ ആറുവയസുകാരിയായ മകളെ ആക്രമിച്ചു, നടന്നത് വംശീയ വിദ്വേഷം, ആക്രമിച്ചത് കുട്ടികൾ

കൊച്ചി: കോട്ടയം സ്വദേശികളായ ദമ്പതികളുടെ ആറുവയസുള്ള മകളെ ആക്രമിച്ചു. തെക്കുകിഴക്കൻ അയർലൻഡിലെ വാട്ടർഫോർഡ് സിറ്റിയിലുള്ള വീടിനു വെളിയിൽ രാവിലെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണു 12 മുതൽ 14 വയസ്സ് പ്രായമുള്ള ആൺകുട്ടികളുടെ സംഘം കുട്ടിയെ ആക്രമിച്ചത്. വംശീയാക്രമണം ആണ് കുട്ടിക്ക് നേരെയുണ്ടായത്. നിയയുടെ മുഖത്തും കഴുത്തിലും അടിച്ചെന്നും സൈക്കിൾ കൊണ്ട് ഇടിച്ചെന്നും മാതാവായ അനുപ അച്യുതൻ പറഞ്ഞു. അയർലൻഡിൽ നഴ്‌സായ അനുപ 8 വർഷം മുൻപാണു ഭർത്താവിനൊപ്പം ഇവിടെ എത്തിയത്. ഇവർ പൊലീസിൽ പരാതി നൽകി. അക്രമികളായ കുട്ടികളെ […]
Read More

രാഹുൽ ഗാന്ധി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

ന്യൂഡൽഹി: കർണാടകയിലെ വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപണങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രാഹുലിന് ഇതുസംബന്ധിച്ച കത്തു നൽകി. വോട്ടർ പട്ടികയിലെ ക്രമക്കേടുകളുടെ വിശദാംശങ്ങൾ സത്യവാങ്മൂലത്തിലൂടെ നൽകണമെന്നാണ് നിർദ്ദേശം. ഇതിനായി സത്യവാങ്മൂലത്തിന്റെ മാതൃകയും രാഹുലിന് നൽകിയിട്ടുണ്ട്. ബിഎൻഎസ് സെക്ഷൻ 227 പ്രകാരം ‘തെറ്റായ തെളിവ്’ നൽകുന്നത് ശിക്ഷാർഹമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെംഗളൂരു സെൻട്രൽ ലോക്സഭാ സീറ്റിലെ മഹാദേവപുര മണ്ഡലത്തിൽ വൻതോതിലുള്ള വോട്ട് […]
Read More

അമ്മയെ പീഡിപ്പിച്ച മകൻ അറസ്റ്റിൽ, ലഹരിക്ക് അടിമയെന്ന് മൊഴി, സംഭവം ആലുവയിൽ

കൊച്ചി: ആലുവയിൽ അമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ മകൻ അറസ്റ്റിൽ. ലഹരിക്ക് അടിമയായ മകൻ നിരന്തരം പീഡിപ്പിക്കുന്നെന്ന പരാതിയുമായി അമ്മ പൊലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഏറെക്കാലമായി ലഹരിമരുന്ന് ഉപയോഗിക്കുകയായിരുന്നെന്നും അമ്മയെ പതിവായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. യുവാവിനെ റിമാൻഡ് ചെയ്തു.
Read More

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന കേസ്: ശ്വേത മേനോനെതിരായ നടപടികൾ ഹൈക്കോടതി തടഞ്ഞു

കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നടപടി. എറണാകുളം സിജെഎം കോടതിയുടെ ഇടക്കാല ഉത്തരവ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹൈക്കോടതി കേസിലെ തുടർനടപടികൾ പൂർണമായും തടഞ്ഞത്. എഫ് ഐ ആർ സ്റ്റേ ചെയ്യുകയും ചെയ്തു. പൊലീസിനും പരാതിക്കാരനും ഹൈക്കോടതി നോട്ടീസയയ്ക്കുകയും ചെയ്തു. സിജെഎം കോടതിയിലെ മജിസ്‌ട്രേട്ടിൽ നിന്ന് റിപ്പോർട്ടും തേടി. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സിജെഎം കോടതി നിർദ്ദേശപ്രകാരം സെൻട്രൽ […]
Read More

വോട്ടെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കൃത്രിമം നടത്തുന്നു, അട്ടിമറി, വീട്ടുനമ്പറുകൾ ശൂന്യം, തെളിവുകൾ പുറത്തു വിട്ട് രാഹുൽഗാന്ധി

ന്യൂഡൽഹി: വോട്ടെടുപ്പിൽ തിരഞ്ഞെടുപ്പു കമ്മിഷൻ കൃത്രിമം നടത്തുന്നുവെന്ന ആരോപണം വീണ്ടും ഉയർത്തി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിൽ അടക്കം തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായും വോട്ടുമോഷണം നടക്കുന്നതായുമാണ് രാഹുൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. സർവത്ര ക്രമക്കേടാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ രാഹുൽ ചില തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചതായും പറഞ്ഞു. കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ടു മോഷ്ടിക്കുകയാണ്. മഹാരാഷ്ട്രയിൽ 40 ലക്ഷം അജ്ഞാത വോട്ടർമാരുണ്ടായിരുന്നു. അവിടെ അസാധാരണ പോളിങ്ങാണ് നടന്നത്. 5 മണി […]
Read More