ഇന്ത്യൻ ക്ലബ് ബഹ്റൈൻ്റെ പുതിയ മാനേജിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 12 വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ജോസഫ് ജോയ് നയിക്കുന്ന “ടീം ഡൈനാമിക്” പാനൽ വിജയിച്ചു.ടീം ഡൈനാമിക്, റിവൈവൽ എന്നീ രണ്ട് ടീമുകളായി 10 സീറ്റുകളിലേക്ക് നടന്ന മത്സരങ്ങളിൽ 9 സീറ്റുകളിലും ടീം ഡൈനാമിക് വിജയിക്കുകയും,ടെന്നീസ് സെക്രട്ടറി സ്ഥാനം ടീം റിവൈവൽ നേടുകയും ചെയ്തു. രണ്ടുപേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്ത്യൻ ക്ലബ് പുതിയ പ്രസിഡണ്ടായി ജോസഫ് ജോയ്, വൈസ് പ്രസിഡണ്ടായി വി എം വിദ്യാധരൻ , ജനറൽ സെക്രട്ടറിയായി ആർ അനിൽകുമാർ, അസിസ്റ്റൻറ് ജനറൽ സെക്രട്ടറിയായി മനോജ് കുമാർ, ട്രഷററായി സുരേഷ് ദേശികൻ, അസിസ്റ്റൻറ് ട്രഷറർ സി ബാലാജി, എന്റർടൈൻമെന്റ് സെക്രട്ടറിയായി എസ് നന്ദകുമാർ, അസിസ്റ്റൻറ് എന്റർടൈൻമെന്റ് സെക്രട്ടറി എസ് വിനു ബാബു, ബാഡ്മിൻറൺ സെക്രട്ടറി ബിനു പാപ്പച്ചൻ, ക്രിക്കറ്റ് ആൻഡ് ഹോക്കി സെക്രട്ടറി രമി പ്രസാദ് പ്രിന്റോ, ഇൻഡോർ ഗെയിം സെക്രട്ടറി സി എ ഷാജിമോൻ, ടെന്നീസ് സെക്രട്ടറിയായി അനൂപ് ഗോപാലകൃഷ്ണൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ആനുവൽ ജനറൽബോഡി യോഗത്തിൽ വച്ച് അജീഷ് നായർ, സുരേഷ് വൈദ്യൻ എന്നിവർ ഇന്റേണൽ ഓഡിറ്റർമാരായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ക്ലബ്ബിന്റെ പുതിയ ഭരണസമിതിക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നതായി ബഹ്റൈൻ മീഡിയ സിറ്റിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

