പ്രമുഖ മെഡിക്കൽ വിദഗ്ദ്ധനും സാമൂഹിക പ്രവർത്തകനുമായ ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അനുശോചിച്ചു

  • Home-FINAL
  • Business & Strategy
  • പ്രമുഖ മെഡിക്കൽ വിദഗ്ദ്ധനും സാമൂഹിക പ്രവർത്തകനുമായ ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അനുശോചിച്ചു

പ്രമുഖ മെഡിക്കൽ വിദഗ്ദ്ധനും സാമൂഹിക പ്രവർത്തകനുമായ ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അനുശോചിച്ചു


ബഹ്‌റൈൻ – നാല് പതിറ്റാണ്ടിലേറെയായി ബഹ്‌റൈൻ പ്രവാസലോകത്ത് സേവനമനുഷ്ഠിച്ച പ്രമുഖ മെഡിക്കൽ വിദഗ്ദ്ധനും സാമൂഹിക പ്രവർത്തകനുമായ ഡോ. പി.വി. ചെറിയാന്റെ വിയോഗത്തിൽ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) ആഴമേറിയ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി. എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ പരേതന് ആദരാഞ്ജലികൾ അർപ്പിച്ചു:”ഡോ. പി.വി. ചെറിയാന്റെ വിയോഗം ബഹ്റൈനിലെ മുഴുവൻ പ്രവാസി സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്. 40 വർഷത്തിലേറെയായി അദ്ദേഹം കേവലം ഒരു ഡോക്ടർ മാത്രമായിരുന്നില്ല, മറിച്ച് തന്റെ വിപുലമായ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധി ജീവിതങ്ങൾക്ക് തണലായ വ്യക്തിയായിരുന്നു. പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ സമർപ്പണം, ആരോഗ്യ ബോധവൽക്കരണ രംഗത്തെ ദീർഘവീക്ഷണം, എല്ലാവരോടും എളിമയോടെയുള്ള ഇടപെടൽ എന്നിവ വരും തലമുറകൾക്കും ഓർമ്മിക്കപ്പെടും. ഈ വലിയ വേർപാടിൽ പ്രയാസപ്പെടുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയും പങ്കുചേരുന്നു.

Leave A Comment