കെ.പി.എഫ് അനുശോചിച്ചു

കെ.പി.എഫ് അനുശോചിച്ചു


ഡോ. ചെറിയാൻ വിയോഗത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചിച്ചു
പ്രശസ്ത ഡോക്ടറും സമർപ്പിത സാമൂഹിക പ്രവർത്തകനുമായിരുന്ന ഡോ. ചെറിയാൻ സാറിന്റെ നിര്യാണത്തിൽ കെ.പി.എഫ് (കോഴിക്കോട് ജില്ലാ പ്രവാസി ഫോറം) അഗാധമായ ദുഃഖം രേഖപ്പെടുത്തി.വൈദ്യരംഗത്തും സാമൂഹിക സേവന രംഗത്തും അദ്ദേഹം കാഴ്ചവെച്ച നിസ്വാർത്ഥ സേവനവും മാനവിക മൂല്യങ്ങളും എന്നും സ്മരിക്കപ്പെടും. അനേകരുടെ ജീവിതത്തിൽ പ്രതീക്ഷയും കരുത്തുമായി മാറിയ അദ്ദേഹത്തിന്റെ വേർപാട് സമൂഹത്തിന് തീരാനഷ്ടമാണെന്ന് കെ.പി.എഫ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

പരേതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും കെ.പി.എഫ് അറിയിച്ചു.കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത് സോമൻ, രക്ഷാധികാരികളായ കെ. ടി. സലീം, ജമാൽ കുട്ടിക്കാട്ടിൽ, യു.കെ. ബാലൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി

Leave A Comment