പുതിയ അധ്യയന വർഷം: സ്കൂൾ ബസ് ഡ്രൈവർമാർക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തി

  • Home page
  • Business & Strategy
  • പുതിയ അധ്യയന വർഷം: സ്കൂൾ ബസ് ഡ്രൈവർമാർക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തി

പുതിയ അധ്യയന വർഷം: സ്കൂൾ ബസ് ഡ്രൈവർമാർക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തി


ബഹ്‌റൈനിലെ പുതിയ അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി പൊതു, സ്വകാര്യ മേഖലകളിലെ സ്കൂൾ ബസ് ഡ്രൈവർമാർക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.വിദ്യാർഥികളെ സുരക്ഷിതമായി സ്കൂളുകളിൽ എത്തിക്കുക, റോഡപകടങ്ങൾ കുറയ്ക്കുക, ഗതാഗത നിയമങ്ങളെക്കുറിച്ച് കൃത്യമായ ധാരണ നൽകുക എന്നിവയാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം.നിയമപരമായ വേഗതാ പരിധികൾ പാലിക്കേണ്ടതിന്റെയും, നിയുക്ത പാർക്കിംഗ് ഏരിയകൾ ഉപയോഗിക്കേണ്ടതിന്റെയും, ഗതാഗതം നിയന്ത്രിക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരുമായും സ്കൂൾ ഗാർഡുകളുമായും സഹകരിക്കേണ്ടതിന്റെയും പ്രാധാന്യം ഡയറക്ടറേറ്റ് വ്യക്തമാക്കി. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ നേടിയ ഡ്രൈവർമാരുടെ വാഹനങ്ങളിൽ മാത്രമേ കുട്ടികളെ അയക്കാവൂ എന്ത് മാതാപിതാക്കളോട് അധികൃതർ അഭ്യർത്ഥിച്ചു.

Leave A Comment