മയക്കുമരുന്നിനടിമയായ മകന്‍ അച്ഛനെ അടിച്ചുകൊന്നു; ദാരുണ സംഭവം കോഴിക്കോട്ട്

  • Home page
  • Kerala
  • മയക്കുമരുന്നിനടിമയായ മകന്‍ അച്ഛനെ അടിച്ചുകൊന്നു; ദാരുണ സംഭവം കോഴിക്കോട്ട്

മയക്കുമരുന്നിനടിമയായ മകന്‍ അച്ഛനെ അടിച്ചുകൊന്നു; ദാരുണ സംഭവം കോഴിക്കോട്ട്


കോഴിക്കോട്: മയക്കുമരുന്നിനടിമയായ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരനാണ് (64)മരിച്ചത്.പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം . മകൻ അഭിരാമിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് വീട്ടിലെത്തിമകൻ അഭിരാമിനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave A Comment