പിണറായി വിജയന്റെ ബേക്കറി ജംഗ്‌ഷനിലെയും കണ്ണൂരിലെയും വീടുകളിൽ ഇ.ഡി റെയ്ഡ്

  • Home-FINAL
  • Kerala
  • പിണറായി വിജയന്റെ ബേക്കറി ജംഗ്‌ഷനിലെയും കണ്ണൂരിലെയും വീടുകളിൽ ഇ.ഡി റെയ്ഡ്

പിണറായി വിജയന്റെ ബേക്കറി ജംഗ്‌ഷനിലെയും കണ്ണൂരിലെയും വീടുകളിൽ ഇ.ഡി റെയ്ഡ്


​​​​തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്‌ഡ്. തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലെ വാടകവീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് റെയ്‌ഡ് നടക്കുന്നത്. മുൻ മന്ത്രിയും പിണറായി വിജയന്റെ മകൾ വീണാ വിജയൻ്റെ ഭർത്താവുമായ പി.എ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഇ ഡി നടപടി. ഇന്ന് പുലർച്ചെയോടെയാണ് ഇ ഡി ഉദ്യോഗസ്ഥർ പിണറായിയുടെ വീട്ടിൽ എത്തിയത്. പിണറായി വിജയനും മകൾ വീണ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളും ബേക്കറി ജംഗ്‌ഷനിലെ വീട്ടിലുണ്ട് . കേസുമായി ബന്ധപ്പെട്ട് കേരളത്തിലാകെ 12 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.

Leave A Comment