തിരുവനന്തപുരം : കൂടിയ വിലക്ക് വൈദ്യുതി വാങ്ങുമ്പോൾ അതിന്റെ അധിക ബാധ്യത ജനങ്ങളുടെ മേൽ എത്തില്ലെന്ന് പറയാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.യൂണിറ്റിന് 30 രൂപ നൽകിയാണ് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോൾ പണമല്ല പവറാണ് വേണ്ടത്. അടിയന്തര സാഹചര്യം കണക്കിലെടുത്തു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.