ബഹ്റൈനിലെ കടുത്ത ചൂടിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമായി കടുത്ത ഉഷ്ണകാലത്ത് 11 വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് 2025 ഔപചാരിക ഉത്ഘാടനം ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ & ഫോളോഅപ് മേധാവി ആദരണീയനായ യൂസഫ് യാക്കൂബ് ലോറി നിർവഹിക്കുന്നതാണ്.തദവസരത്തിൽ ടുഗതർ വി കേർ ഭാരവാഹി ആൻ്റണി പൗലോസ് ബി എം ബി എഫ് & യൂത്ത് ഭാരവാഹികൾ ക്ഷണിക്കപ്പെട്ട വിവിധ രാജ്യങ്ങളിലെ വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുക്കുന്നതാണ്.മെഡിക്കൽ പരിശോധനാ കേന്ദ്രം,വിവിധഭക്ഷണങ്ങൾ പാനീയങ്ങൾ,
കുടിവെള്ളം,എനർജി ഡ്രിങ്,ആരോഗ്യസംരക്ഷണ ബോധവൽക്കരണവും ഒരുക്കിയിട്ടുണ്ട്.ബഹ്റൈൻ സാമൂഹ്യ സംരക്ഷണ മേഖലയിലെ വിദേശി സ്വദേശികളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി എം ബി എഫ് ഭാരവാഹികൾ അറിയിച്ചു.

