മനാമ: കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഒരു മാസത്തോളമായി സംഘടിപ്പിച്ചു വരുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റ അവധിക്കാല ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെയും, എക്‌സ്‌പോയും മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉത്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ അധ്യക്ഷനായിരുന്നു.
മനുഷ്യശരീരത്തിന്റെ അത്ഭുത സൃഷ്ടിപ്പിനെ പരിചയപ്പെടുത്തുന്ന കുട്ടികളുടെ മെഡിക്കൽ എസ്സിബിഷൻ ശ്രദ്ധേയമായി. വൈകിട്ട് നാലു മണിക്ക് തുടക്കം കുറിച്ച എക്‌സിബിഷനിൽ ബഹ് റൈനിലെ വിവിധ സാംസ്‌കാരിക, സാമൂഹിക നേതാക്കന്മാരും രക്ഷിതാക്കളും പങ്കെടുത്തു തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടി, പാരന്റിംഗ് ട്രെയിനിംഗ് എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. പരിപാടിയോട് അനുബന്ധിച്ച് നടന്ന ‘അക കണ്ണിന്റെ അത്ഭുത കാഴ്ചകളിലൂടെ ഒരു യാത്ര’ ഉത്സാഹവും സൃഷ്ടിപ്രതിഭയും കാണിച്ച അത്ഭുതം എല്ലാവരെയും ചിന്തിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര മുഖ്യ പ്രഭാഷണവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ സ്വാഗതവും റിയാസ് വി.കെ നന്ദിയും പറഞ്ഞു. കെ.എം.സി.സി സംസ്ഥാന ജില്ലാ നേതാക്കൾ ആശംസകൾ അർപ്പിച്ച പരിപാടി ജില്ലാ നേതാക്കളായ ഷാഫി കോട്ടക്കൽ, ഉമ്മർ കൂട്ടിലങ്ങാടി, മുഹമ്മദ് മഹ്റൂഫ്, അലി എക്‌സ്‌പ്രെസ്സ്, മുജീബ് ആഡ് വെൽ, ഷഹീൻ തനാളൂർ എന്നിവർ നിയന്ത്രിച്ചു. ഈ ക്യാമ്പ് കുട്ടികളുടെ വ്യക്തിത്വം വികസിപ്പിക്കാനും അവരുടെ സൃഷ്ടിപരമായ കഴിവുകൾ ഉയർത്തിക്കാണാനും സഹായിച്ചതായി നേതാക്കൾ പറഞ്ഞു .

