ഫ്രണ്ട്സ് ഓഫ് ടൂബ്ലി വാക്ക് വേയുടെ ടിഷർട്ട് പ്രകാശനം ചെയ്തു

  • Home page
  • GCC
  • Bahrain
  • ഫ്രണ്ട്സ് ഓഫ് ടൂബ്ലി വാക്ക് വേയുടെ ടിഷർട്ട് പ്രകാശനം ചെയ്തു

ഫ്രണ്ട്സ് ഓഫ് ടൂബ്ലി വാക്ക് വേയുടെ ടിഷർട്ട് പ്രകാശനം ചെയ്തു


മനാമ: ഫ്രണ്ട്സ് ഓഫ് ടൂബ്ലി വാക്ക് വേ യുടെ ഔദ്യോഗിക ടി-ഷർട്ട് പ്രകാശനം ട്യൂബ്ലി വാക്ക്‌വേയിൽ നടന്നു. കൂട്ടായ്മയുടെ പ്രസിഡന്റ് ഷംസ് വി.പി. ചടങ്ങിൽ ടി-ഷർട്ട് പ്രകാശനം ചെയ്തു.

സൗഹൃദവും കൂട്ടായ്മയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അംഗങ്ങൾക്കിടയിലെ സൗഹൃദം ശക്തിപ്പെടുത്തുകയും സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളുമായി Friends of Tubli Walkway പ്രവർത്തിച്ചുവരുന്നു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ബാബു, സെക്രട്ടറി ഷഫീർ, ജോയിന്റ് സെക്രട്ടറി ഫിറോസ്, ട്രഷറർ ഷബീർ, അസിസ്റ്റന്റ് ട്രഷറർ ഷിഹാബ്, എന്റർടൈൻമെന്റ് സെക്രട്ടറി ജോഫി, ചാരിറ്റി കൺവീനർ മനോജ് നമ്പിയാർ എന്നിവർ പങ്കെടുത്തു.

കൂടാതെ കമ്മിറ്റി അംഗങ്ങളായ രതീഷ്, മുസ്തഫ, നിഷാദ്, ശ്രീജയ്, ശ്രീജിത്ത്, അൻവർ, സലിം ബാവ , ഷംസീർ മലപ്പുറം, ബാബു എന്നിവരും സംബന്ധിച്ചു.

തുടർന്ന് അംഗങ്ങൾ ട്യൂബ്ലി വാക്ക്‌വേയിൽ കൂട്ടനടത്തത്തിലും പങ്കെടുത്തു.

Leave A Comment