മാർച്ച് 29 ന് ബഹ്റൈനിൽ നിന്നും തിരുവനന്തപുരത്തേക്കും 30 ന് തിരിച്ച് തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലേക്കും സർവീസുകൾ പ്രഖ്യാപിച്ചു.കൂടാതെ കൊച്ചിയിൽ നിന്നും ദമാം വഴി ബഹ്റൈനിലേക്ക് സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയർ .മാർച്ച് 27,29 ഏപ്രിൽ 1 തീയതികളിൽ കൊച്ചിയിൽ നിന്നും 28 ന് ദില്ലിയിൽ നിന്നുമാണ് ബഹ്റൈനിലേക്ക് സർവീസുകൾ . ഗൾഫ് എയർ കേരളത്തിലേക്കും തിരിച്ചും സർവീസുകൾ പ്രഖ്യാപിച്ചത് പ്രവാസികൾക്ക് വലിയൊരു ആശ്വാസമായിരിക്കുകയാണ്. ടിക്കറ്റുകൾ എയർലൈനിൻ്റെ വെബ് സൈറ്റുകളിൽ നിന്നും ബുക്ക് ചെയ്യാവുന്നതാണ്.ദമാമിലേക്കും തിരിച്ചുമുള്ള ബസ്സുകളുടെ ലിസ്റ്റും വിവരങ്ങളും ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ലഭ്യമാകുന്നതാണ് ആവശ്യക്കാർക്ക് തങ്ങളുടെ താല്പര്യം അനുസരിച്ച് ബുക്ക് ചെയ്യാവുന്നതാണ് എന്നും ഗൾഫ് എയർ അറിയിച്ചിട്ടുണ്ട്.

