‘ഇന്ദിര ഗ്യാരന്റി’ ബസുമായി കോൺഗ്രസ് പ്രചാരണം; വാഗ്ദാനപ്പെരുമഴ

  • Home-FINAL
  • Kerala
  • ‘ഇന്ദിര ഗ്യാരന്റി’ ബസുമായി കോൺഗ്രസ് പ്രചാരണം; വാഗ്ദാനപ്പെരുമഴ

‘ഇന്ദിര ഗ്യാരന്റി’ ബസുമായി കോൺഗ്രസ് പ്രചാരണം; വാഗ്ദാനപ്പെരുമഴ


കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനതല പ്രചാരണത്തിന് ‘ഗ്യാരന്റി ബസ്’ തയാറാക്കി കെപിസിസി. കോഴിക്കോട് കടപ്പുറത്തെ മഹാറാലിയിലൂടെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിനൊപ്പം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രചാരണ ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും. ‘ഇന്ദിര ഗ്യാരന്റി’ എന്നു പേരിട്ട ബസിൽ ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന യുഡിഎഫ് മുദ്രാവാക്യം പതിച്ചിട്ടുണ്ട്. കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, ക്ഷേമപെൻഷനുകൾ 3000 രൂപ ആയി ഉയർത്തും, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നീ ആറു വാഗ്ദാനങ്ങളാണ് ബസിന്റെ വശങ്ങളിൽ പതിപ്പിച്ചിരിക്കുന്നത്.

Leave A Comment