ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ‌

  • Home page
  • International
  • ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ‌

ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ‌


മുംബയ്‌: ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു. ട്വന്റി-20, ഏകദിനം, ടെസ്റ്റ് എന്നിങ്ങനെ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ പദവിയാണ് താരം ഉപേക്ഷിച്ചത്. ഹർമൻപ്രീതിന് ശേഷം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന പുതിയ നായികയായി ചുമതലയേറ്റേക്കുമെന്നാണ് സൂചന. തന്റെ ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വരുന്ന അന്താരാഷ്ട്ര ടൂർണമെന്റുകൾക്കായി പുതിയ നേതൃത്വത്തിന് കീഴിൽ ടീമിനെ സജ്ജമാക്കുന്നതിനുമാണ് ഈ തീരുമാനം. ഏകദിന ലോകകപ്പ് കിരീടവും ഏഷ്യൻ ഗെയിംസ് സ്വർണവും ഉൾപ്പെടെ നിരവധി ചരിത്രനേട്ടങ്ങൾ സമ്മാനിച്ച സുവർണ കാലഘട്ടത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.

2016-ൽ പൂർണ്ണസമയ ക്യാപ്റ്റനായി ചുമതലയേറ്റ ഹർമൻപ്രീത്, സ്ഥാനം ഒരിയുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് വ്യക്തമാക്കിയത്. “ദേശീയ ടീമിനായി എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിയുക എന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. വർഷങ്ങളുടെ ഓർമ്മകളും ത്യാഗങ്ങളും എന്നും മനസ്സിലുണ്ടാകും. സ്വന്തം പ്രകടനത്തേക്കാളും താല്പര്യങ്ങളേക്കാളും ടീമിന്റെ വളർച്ചയ്ക്കാണ് ഞാൻ മുൻഗണന നൽകിയത്. കഠിനമായ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നിട്ടുണ്ട്, അത് പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ടീമിന്റെ നന്മ മാത്രമായിരുന്നു ലക്ഷ്യം.” എന്നാണ്‌ ഹർമൻപ്രീത്‌ കുറിച്ചത്‌.

ഹർമൻപ്രീതിന്റെ ക്യാപ്റ്റൻസിയെക്കുറിച്ചും ബാറ്റിംഗ് പ്രകടനങ്ങളെക്കുറിച്ചും കഴിഞ്ഞ കുറച്ചുനാളുകളായി വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. സ്മൃതി മന്ദാനയ്ക്ക് നായകസ്ഥാനം കൈമാറാൻ സമയമായെന്ന് മുൻ താരങ്ങളക്കം അഭിപ്രായപ്പെട്ടിരുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത പിന്മാറ്റം.

Leave A Comment