ഇന്ത്യൻ ക്ലബ് ബിഎംഎംഐ അലക്സ് മെമ്മോറിയൽ ഇന്ത്യൻ എക്സ്പാറ്റ്സ് ഫുട്ബോൾ & ഹോക്കി ഫിയസ്റ്റ 2024 ഫെബ്രുവരി 17 ന്

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ ക്ലബ് ബിഎംഎംഐ അലക്സ് മെമ്മോറിയൽ ഇന്ത്യൻ എക്സ്പാറ്റ്സ് ഫുട്ബോൾ & ഹോക്കി ഫിയസ്റ്റ 2024 ഫെബ്രുവരി 17 ന്

ഇന്ത്യൻ ക്ലബ് ബിഎംഎംഐ അലക്സ് മെമ്മോറിയൽ ഇന്ത്യൻ എക്സ്പാറ്റ്സ് ഫുട്ബോൾ & ഹോക്കി ഫിയസ്റ്റ 2024 ഫെബ്രുവരി 17 ന്


ദി ഇന്ത്യൻ ക്ലബ് – ബി എം എം ഐ അലക്‌സ് മെമ്മോറിയൽ 5-എ-സൈഡ് ഇന്ത്യൻ എക്‌സ്‌പാറ്റ് ഫുട്‌ബോൾ & ഹോക്കി ഫിയസ്റ്റ 2024′ ഫെബ്രുവരി 17 മുതൽ 29 വരെ നടക്കും. ഓപ്പൺ വിഭാഗത്തിൽ ഒമ്പത് കളിക്കാർ വരെയുള്ള സ്ക്വാഡ് ടീമുകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ടൂർണമെൻ്റിൽ മൊത്തം 50-ലധികം ടീമുകൾ മത്സരിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ലബ് അധികൃതർ അറിയിച്ചു. ഇന്ത്യൻ പ്രവാസികൾക്ക് മാത്രമാണ് ഫുട്ബോൾ ടൂർണമെൻ്റിൽ പങ്കെടുക്കാൻ കഴിയുക എന്നാൽ ഹോക്കി ടൂർണമെൻ്റിൽ ഏത് രാജ്യക്കാർക്കും മത്സരിക്കാൻ സാധിക്കുന്നതാണ്. ക്യാഷ് പ്രൈസുകളും ട്രോഫികളും അടങ്ങുന്ന നിരവധി സമ്മാനങ്ങളും വിജയികൾക്ക് നൽകുന്നതാണ്. മത്സരത്തിലേക്കുള്ള പ്രവേശന ഫീസ് 40 ദിനാർ ആയിരിക്കുമെന്നും സംഘാടകർ അറിയിച്ചു. ഫെബ്രുവരി 13 വരെയാണ് രജിസ്ട്രേഷനുകൾ സ്വീകരിക്കുക. പ്രവേശന ഫോമുകൾ ക്ലബ്ബ് റിസപ്ഷനിൽ ലഭ്യമാണ്. ടൂർണമെൻ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ക്ലബിൻ്റെ സ്പോർട്സ് സെക്രട്ടറി അജയ് കുമാർ വി.എന്നിനെ 39125578 എന്ന നമ്പറിലോ അല്ലെങ്കിൽ ചീഫ് കോർഡിനേറ്റർ ആൽവിൻ ഡിസൂസയെ 66743498 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്

Leave A Comment