ഇൻഡോ-ഗൾഫ് ഇൻ്റർനാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പ് 2024 വെള്ളിയാഴ്ച നടക്കും

  • Home-FINAL
  • Business & Strategy
  • ഇൻഡോ-ഗൾഫ് ഇൻ്റർനാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പ് 2024 വെള്ളിയാഴ്ച നടക്കും

ഇൻഡോ-ഗൾഫ് ഇൻ്റർനാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പ് 2024 വെള്ളിയാഴ്ച നടക്കും


ഇൻ്റർനാഷണൽ ത്രോബോൾ ഫെഡറേഷൻ – ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ച് വനിതകൾക്കായി ‘ഇന്തോ-ഗൾഫ് ഇൻ്റർനാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പ് 2024’ സംഘടിപ്പിക്കുന്നു . ഫെബ്രുവരി 23-വെള്ളിയാഴ്ച ഇന്ത്യൻ ക്ലബിൽ നടക്കുന്ന ആദ്യ ഇന്തോ-ഗൾഫ് ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ യു.എസ്.എ, ഇന്ത്യ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. ഈ ടൂർണമെൻ്റിൽ പങ്കെടുക്കാൻ ഇൻ്റർനാഷണൽ ത്രോബോൾ ഫെഡറേഷൻ്റെ ഉദ്യോഗസ്ഥരും റഫറിമാരും ഇന്ത്യയിൽ നിന്ന് എത്തുന്നതാണ് .

ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് 2 മണിക്ക് ഇന്ത്യൻ എംബസി പൊളിറ്റിക്കൽ ആൻഡ് പിഐസി സെക്കൻഡ് സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലം ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രമുഖ കമ്മ്യൂണിറ്റി നേതാക്കളും പ്രമുഖരും പങ്കെടുക്കും. താൽപ്പര്യമുള്ളവർക്കായി അന്നേ ദിവസം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ഐടിഎഫ് അംഗീകൃത പരിശീലകരുമായി റഫറി ക്ലിനിക്കും നടത്തുന്നതായിരിക്കും. മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും അടങ്ങുന്ന സമ്മാനങ്ങൾ നൽകുന്നതാണ്. ടൂർണമെൻ്റിലേക്ക് എല്ലാ ത്രോബോൾ പ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ക്യാഷ്യസ് പെരേര ആക്ടിങ് ജനറൽ സെക്രട്ടറി ഗോപകുമാർ, ടൂണമെന്റ് കൺവീനർ കിരൺ ഉപാധ്യായ , ട്രഷറർ ഹരി ഉണ്ണിത്താൻ , മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നന്ദകുമാർ, അരുണാചലം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കായി ക്ലബിൻ്റെ ആക്ടിംഗ് ജനറൽ സെക്രട്ടറിയെ 39279570 എന്ന നമ്പറിലോ പ്രസിഡൻ്റ് കാഷ്യസ് പെരേരയെ 39660475 എന്ന നമ്പറിലോ അല്ലെങ്കിൽ ITF-ൻ്റെ GCC കൺവീനർ കിരൺ ഉപാധ്യായയെ 33457671 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Leave A Comment