ബഹ്റൈൻ കേരളീയ സമാജം ഹൃസ്വ ചലച്ചിത്ര മേളയും അവാർഡ് നിശയും മാർച്ച്‌ ഒന്നിന് സംഘടിപ്പിക്കും

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ കേരളീയ സമാജം ഹൃസ്വ ചലച്ചിത്ര മേളയും അവാർഡ് നിശയും മാർച്ച്‌ ഒന്നിന് സംഘടിപ്പിക്കും

ബഹ്റൈൻ കേരളീയ സമാജം ഹൃസ്വ ചലച്ചിത്ര മേളയും അവാർഡ് നിശയും മാർച്ച്‌ ഒന്നിന് സംഘടിപ്പിക്കും


ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബ് അവാർഡ് നിശയും ഹൃസ്വ ചലച്ചിത്ര മേളയും മാർച്ച് ഒന്നിന് നടത്തും. സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുക. ബഹ്‌റൈൻ പ്രവാസി കലാകാരന്മാർ നിർമ്മിച്ച ഇരുപത്തിരണ്ടോളം ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകനും ഫെഫ്ക ഡയറക്ട്ടേഴ്‌സ് യൂണിയൻ ജനറൽസെക്രട്ടറിയുമായ ജി എസ് വിജയൻ, ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻമോഹൻ, സംവിധായകനും കലാ സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗവുമായ റോയ് പി തോമസ്‌ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ചിത്രം, രചന, സംവിധാനം, ഛായഗ്രഹണം, ചിത്രംസംയോജനം, നടൻ, നടി തുടങ്ങിയ വിവിധമത്സര വിഭാഗത്തിൽ വിധി നിർണയം നടത്തുക.
മാർച്ച്‌ ഒന്ന് വെള്ളിയാഴ്ച വൈകകുന്നേരം 5 മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ മത്സര ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കും. തുടർന്ന് നടക്കുന്ന അവാർഡ് നിശയിൽ പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ സിബി മലയിൽ മുഖ്യാഥിതിയായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.മത്സര വിജയികൾക്ക് പുരസ്കാരം നൽകുന്നതിനു പുറമെ, പ്രേക്ഷകർക്കും തത്സമയ തിരഞ്ഞെടുപ്പിലൂടെ ഓഡിയൻസ് ചോയ്സ് അവാർഡ് നിർണയിക്കാൻ അവസരമുണ്ടാകുമെന്ന് സമാജം മെമ്പർഷിപ്പ് സെക്രട്ടറി ദിലീഷ് കുമാർ ബി കെ എസ് ഫിലിം ക്ലബ് കൺവീനർ അരുൺ ആർ പിള്ള ഫെസ്റ്റിവൽ കോർഡിനേറ്റർ അജയ് പി നായർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 34020650, 3972 0030 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Leave A Comment