ഇക്കഴിഞ്ഞ സി.ബി.എസ് സി എസ്.എസ്.എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) ബഹ്റൈൻ അനുമോദിച്ചു.
ബഹ്റൈനിലെ സ്കൂളുകളിൽ നിന്നും പ്രസ്തുത പരീക്ഷകളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ അഞ്ച് വീതം വിദ്യാർത്ഥികൾക്കാണ് വീടുകളിൽ നേരിട്ടെത്തി ഐ.സി.എഫ്. നാഷനൽ നേതാക്കൾ അവാർഡുകളും അനുമോദന പത്രവും കൈമാറിയത്.എസ്. എസ് എൽ സി പരീക്ഷയിൽ ബഹ്റൈനിൽ ഏറവും മികച്ച നേട്ടം കൈവരിച്ച നേഹ കൃതിക ടെന്തുംദാസ് (ന്യൂ മില്ലേനിയം ) 99%,. കാഷ്‌വി ശ്രീ ശിവമുരുഗൻ (ന്യൂ മില്ലേനിയം ) 98.8%,, ദേവരാത് ജീവൻ (ഇന്ത്യൻ സ്കൂൾ ) 98.2%,,നഹ്‌റീൻ മറിയം ഷമീർ ( ദി ന്യൂ ഇന്ത്യൻ സ്കൂൾ) 97.8%,, അഖ്‌സ സുലസ് (ഏഷ്യൻ സ്കൂൾ ) 97.8%,, രാജീവൻ രാജ്‌കുമാർ (ഇന്ത്യൻ സ്കൂൾ ) 97.6% എന്നിവരാണ് അവാർഡിന് അർഹരായവർ.

