ഐ സി എഫ് മീലാദ് കാമ്പയിൻ വിളംബരം ഇന്ന്

ഐ സി എഫ് മീലാദ് കാമ്പയിൻ വിളംബരം ഇന്ന്


ഖൽബിലുണ്ട് എന്റെ നബി (സ) എന്ന ശീർഷകത്തിൽ ആഗസ്ത് 10 മുതൽ സെപ്തംബർ 20 വരെ നടക്കുന്ന ഐ സി എഫ് മീലാദ് ക്യാമ്പയിൻ വിളംബരവും ചിത്താരി ഹംസ മുസ്ല്യാർ അനുസ്മരണവും ഇന്ന് വെള്ളി രാത്രി എട്ടിന് റിഫ സുന്നി സെന്ററിൽ നടക്കും.ഐ സി എഫ് നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ അഡ്വ: എം സി അബ്ദുൽ കരീം ഹാജി ഉദ്‌ഘാടനം ചെയ്യും. ഐ സി എഫ് ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് കെ. സി സൈനുദ്ധീൻ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും.

കാമ്പയിനിന്റെ ഭാഗമായി മൗലിദ് മജ്‌ലിസ്, സ്നേഹസംഗമം,മിഡ്നൈറ്റ് ബ്ലൂം, മാസ്റ്റർ മൈൻഡ് , ഡെയ്ലിക്വിസ്സ്,മദ്ഹു റസൂൽ സമ്മേളനങ്ങൾ എന്നിവ വിവിധ ഘടകങ്ങളിൽ നടക്കും.

Leave A Comment