ഖൽബിലുണ്ട് മുത്ത് നബി (സ) എന്ന ശീർഷകത്തിൽ ഐ സി എഫ് ബഹ്റൈൻ നടത്തുന്ന മീലാദ് ക്യാമ്പയ്നിന്റെ ഭാഗമായി ഐസി എഫ് സിത്ര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇലൽ ഹബീബ് എന്ന നാമത്തിൽ നടത്തുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം സ്വലാത് മജ്ലിസിൽ വെച്ച് നടന്നു .
പരിപാടിയുടെ സ്വാഗത സംഗം ചെയർമാനായി മൻസൂർ അഹ്സനി തെരഞ്ഞെടുത്തു. കൺവീനർ സിനാൻ, ഫിനാൻസ് കൺവീനർ മുഹമ്മദ് അസ്മർ എന്നിവർക്ക് പുറമെ വൈസ് ചെയർമാനായി മുസ്തഫ സിവി , ശരീഫ് സുഹ്രി, ഹനീഫ കാസർഗോഡ്, ജോയിന്റ് കൺവീനർമാരായി കബീർ, സാജിദ് , റിഷാൻ , രക്ഷാധികാരികളായിനൗഫൽ മയ്യേരി , അലി നസീർ, സിറാജ് എന്നിവരെയും തിരഞ്ഞെടുത്തു .
കാമ്പയിനിന്റെ ഭാഗമായി 1 മുതൽ 12 വരെ എല്ലാദിവസവും രാത്രി 9 മണിക്ക് മൗലിദ് സദസ്സും 12 ന്റെ സുബിഹിയോട് അടുത്ത സമയത്ത് പ്രഭാത മൗലിദും , അന്നേ ദിവസം 1000 ഓളം സ്നേഹ കിറ്റുകൾ വിതരണം, ഫ്ലാറ്റ് മൗലിദ് , മിഡ്നൈറ്റ് ബ്ലൂ, ഹെർട്ട് ടു ഹെർട്ട്, കാൻവാസ് , മദ്റസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ , ഹദീസ് പഠനം , ക്വിസ് മത്സരം എന്നിവ നടക്കുന്നു. ആഗസ്റ്റ് 30 നു രാത്രി സി
