സി​പി​എം വ്യാ​ജ ഐ​ഡ​ൻറി​റ്റി കാ​ർ​ഡ് നി​ർ​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം; നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കെ.​കെ. രാ​ഗേ​ഷ്

  • Home-FINAL
  • Kerala
  • സി​പി​എം വ്യാ​ജ ഐ​ഡ​ൻറി​റ്റി കാ​ർ​ഡ് നി​ർ​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം; നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കെ.​കെ. രാ​ഗേ​ഷ്

സി​പി​എം വ്യാ​ജ ഐ​ഡ​ൻറി​റ്റി കാ​ർ​ഡ് നി​ർ​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം; നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കെ.​കെ. രാ​ഗേ​ഷ്


ക​ണ്ണൂ​ർ: സി​പി​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ വ്യാ​ജ ഐ​ഡ​ൻറി​റ്റി കാ​ർ​ഡ് നി​ർ​മി​ക്കു​ന്നു​വെ​ന്ന കോ​ൺ​ഗ്ര​സ് ആ​രോ​പ​ണ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്. വ്യാ​ജ ഐ​ഡി കാ​ർ​ഡ് നി​ർ​മി​ച്ച് പ​രി​ച​യ​മു​ള്ള​ത് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നാ​ണ്. സ്വ​ന്തം സം​ഘ​ട​ന​യി​ൽ സ്ഥാ​നം കി​ട്ടാ​ൻ വേ​ണ്ടി​യാ​ണ് വ്യാ​ജ ഐ​ഡി കാ​ർ​ഡ് ഉ​ണ്ടാ​ക്കി​യ​ത്. അ​ങ്ങ​നെ​യു​ള്ള കോ​ൺ​ഗ്ര​സു​കാ​ർ ഞ​ങ്ങ​ൾ​ക്കെ​തി​രെ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കേ​ണ്ടെ​ന്നും രാ​ഗേ​ഷ് പ​റ​ഞ്ഞു. തെ​ളി​വു​ണ്ടോ എ​ന്ന് വി.​കു​ഞ്ഞി​ക്കൃ​ഷ്ണ​നോ​ട് ചോ​ദി​ച്ച​പ്പോ​ൾ ഇ​ല്ലെ​ന്നാ​ണ് കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ പ​റ​ഞ്ഞ​ത്. പാ​ർ​ട്ടി​ക്ക് എ​തി​രാ​യി പ​റ​യാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കു​ക​യാ​ണ് കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ ചെ​യ്യു​ന്ന​ത്. നു​ണ പ്ര​ചാ​ര​ണം ന​ട​ത്തി പാ​ർ​ട്ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ വ​ന്നാ​ൽ പാ​ർ​ട്ടി അ​ത് വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല.

യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​തെ​യാ​ണ് എ​തി​ർ പാ​ർ​ട്ടി​ക്കാ​ർ ഇ​ത്ത​രം വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. പ​യ്യ​ന്നൂ​രി​ൻറെ മ​ണ്ണ് നു​ണ​പ്ര​ചാ​ര​ക​രെ ത​ള്ളു​മെ​ന്നും രാ​ഗേ​ഷ് പ​റ​ഞ്ഞു.

Leave A Comment