കേരളത്തിന്റെ മുന്നേറ്റത്തിന് കൂടുതൽ ദിശാബോധം പകരുന്നതാണ് എൽഡിഎഫ് പ്രകടന പത്രിക എന്ന് ബഹ്റൈൻ എൽഡിഎഫ് കൂട്ടായ്മ ചൂണ്ടിക്കാട്ടി.യുഡിഎഫ് സർക്കാരിന്റെ ഇരുണ്ട കാലത്തിൽനിന്ന് കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ച, സമസ്ത മേഖലകളിലും പുരോഗമനപരമായ മാറ്റം ജനങ്ങൾക്ക് അനുഭവഭേദ്യമാക്കിയ പത്തുവർഷത്തെ ഭരണമികവിന്റെ തുടർച്ചയാകും ഇനിയുള്ള ഭരണത്തിലും പ്രതിഫലിപ്പിക്കുന്നത് ബഹ്റൈൻ എൽഡിഎഫ് കൂട്ടായ്മ പറഞ്ഞു.വയനാട് നടന്ന അതിദാരുണമായ ഒരു ദുരന്തത്തിന്റെ പേരില്‍ ഫണ്ടുണ്ടാക്കുകയും ,പ്രഖ്യാപിത വീടുകള്‍ ദുരന്തത്തിന്റെ ബാക്കി പത്രങ്ങളായ പാവം മനുഷ്യര്‍ക്ക് നിര്‍മ്മിച്ചു കൊടുക്കാതിരിക്കുകയും ചെയ്തതിലൂടെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നിലപാട് തീര്‍ത്തും ജനദ്രോഹപരമാണെന്ന് വ്യക്തമാവുന്നതാണ്.
2021ലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ 900 വാഗദാനങ്ങളാണുണ്ടായിരുന്നത്. അതിൽ വിരലിൽ എണ്ണാവുന്നത് ഒഴികെ ബാക്കി പൂർണമായും നടപ്പാക്കിയാതും അതിന്റെ പ്രോഗ്രസ് റിപോര്‍ട്ട് വര്‍ഷാ വര്‍ഷം ജനങ്ങള്‍ക്ക് സമര്‍പ്പിച്ചതുമാണ് എന്നിട്ടും കണ്മുന്നിലുള്ള വികസനങ്ങളേയും ക്ഷേമ പ്രവര്‍ത്തനങ്ങളേയും നുണകളിലൂടേയും അവാസ്തവ പ്രചരണങ്ങളിലൂടേയും ഇകഴ്ത്തികാട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നത് വളരെ സന്കുചിതവും നിലവാരം തീരെ ഇല്ലാത്തതുമായ പ്രവര്‍ത്തന രീതിയാണ് .2026 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ 950 നിർദേശങ്ങൾ അടങ്ങിയ 60 ഇന പരിപാടി കളാണ് തെരഞ്ഞെടുപ്പിലേക്കായി സര്‍ക്കാര്‍ വീണ്ടും മുന്നോട്ടുവെച്ചിരിക്കുന്നത്.അതില്‍ പ്രവാസികള്‍ക്കായി എടുത്ത് പറയാനുള്ളത് പ്രവാസികൾക്കായുള്ള ഇൻഷുറൻസ് പരിരക്ഷതന്നെയാണ്. നോർക്ക കെയറും , നോർക്ക കെയർ പ്ലസും ആളുകള്‍ ചേരുന്നതിന്റെ അടുത്ത ദിവസം തന്നെ പ്രാബല്ല്യത്തില്‍ വരുന്ന വളരെ ശ്ളാഘനീയവും പ്രാവര്ത്തിമായതുമായ പദ്ധതിയാണ് .പ്രവാസി പെൻഷൻ വർദ്ധിപ്പിച്ചും പ്രകടന പത്രികയിൽ ആഗോള തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് തൊഴിൽ ലഭ്യമാക്കാനുള്ള നൈപുണ്യ വികസന പരിശീലന പരിപാടികളുള്പെടുത്തിയും നോർക്കയെ കൂടുതൽ ശക്തിപ്പെടുത്താനും , ലോക കേരള സഭയുടെ പ്രവർത്തനങ്ങൾക്ക് തുടർച്ച ഉറപ്പു വരുത്തുന്ന പരിപാടികളും, സമഗ്ര പ്രവാസി പുനസംയോജന നയം രൂപപ്പെടുത്താനും , വർത്തമാന കേരളം നേരിടുന്ന പ്രധാന ആവശ്യങ്ങളിലൊന്നായ പ്രവാസി കെയർ ഹോമുകൾ ആരംഭിക്കുന്നതടക്കം വിവിധങ്ങളായ പ്രവാസ സംബന്ധിയായ പരിപാടികളാണ് പുതിയ പ്രകടന പത്രികയിൽ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഉൾക്കൊള്ളിച്ചിരിക്കുന്നത്.അഞ്ച് വർഷം കൊണ്ട് കേരളത്തെ വിജ്ഞാന സമൂഹമായി മാറ്റുമെന്ന് പ്രഖ്യാപിക്കുന്ന പ്രകടനപത്രിക പുതിയ കാലത്തെ നൂതനാശയങ്ങളെ സമഗ്രമായി പ്രതിഫലിപ്പിക്കുക കൂടി ചെയ്യുമെന്ന് തര്‍ക്കമില്ലാത്ത കാര്യമാണ്.
പത്തു വർഷം കൊണ്ട് കേരളം നേടിയ മുന്നേറ്റങ്ങളുടെ തുടർച്ച സമഗ്ര മേഖലകളിലും ഉണ്ടാകുന്നതിന് എൽഡിഎഫ് സ്ഥാനാർത്ഥികളെ ഈ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും , ഗള്‍ഫ് മേഖലയില്‍ ഉരുണ്ടു കൂടിയ താല്കാലിക പ്രതിസന്ധി എത്രയും പെട്ടെന്ന് നീങ്ങി മാറുമെന്നും ,അതിനായി സുരക്ഷയും കരുതലും ശ്രമങ്ങളും നടത്തുന്ന ബഹ്റൈനിലെ ഭരണാധികാരികളെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുന്നതും ചെയ്യുന്നതായും ബഹ്റൈനിലെ എൽഡിഎഫ് കോർകമ്മറ്റി നേതാക്കള്‍ പത്രക്കുറിപ്പിലൂടെ പ്രവാസി സമൂഹത്തോടും കുടുംബങ്ങളോടും അറിയിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്തു

