മേഖലയിലെ നിലവിലെ യാത്രാ സാഹചര്യങ്ങൾ പരിഗണിച്ച്, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പ്രവാസി മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ സൗകര്യങ്ങൾ കേരള സർക്കാർ ഒരുക്കണമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.അടിയന്തരമായി ചികിത്സ തേടേണ്ടവർക്ക് നാട്ടിലെത്താൻ നിലവിലെ സാഹചര്യം വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.പ്രവാസികളെ വെറും വോട്ട് ചെയ്യാനോ, പണം അയക്കാനോ, സംഭാവനകൾ നൽകാനോ ഉള്ളവരായി മാത്രം കാണരുത്. നാടിന് വേണ്ടി അധ്വാനിക്കുന്ന പ്രവാസികളുടെ ജീവനും ആരോഗ്യത്തിനും സർക്കാർ കൃത്യമായ പരിഗണന നൽകണം. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന അസുഖബാധിതരായ പ്രവാസികൾക്ക് സുരക്ഷിതമായി നാട്ടിലെത്താൻ നോർക്ക അടിയന്തരമായി ഇടപെടണമെന്നും ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്നും ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത്, ജനറൽ സെക്രട്ടറി സലിം അബുത്വാലിബ്, ട്രഷറര്‍ ഷഫീക് സൈഫുദ്ധീൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

