സജീവൻ ചന്ദ്രൻ അനുസ്മരണ യോഗം

സജീവൻ ചന്ദ്രൻ അനുസ്മരണ യോഗം


ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്ന സജീവൻ ചന്ദ്രന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ഏപ്രിൽ 24 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഹമദ് ടൗണിലെ കെ.എം.സി.സി ഹാളിലാണ് ചടങ്ങു നടക്കുക.ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ സംഘടനയുടെ ദേശീയ-ഏരിയ ഭാരവാഹികളും പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Comment