സിംസ് ബഹ്‌റൈൻ “രജതാരവം – കേരളത്തിലും

സിംസ് ബഹ്‌റൈൻ “രജതാരവം – കേരളത്തിലും


സിറോ മലബാർ സൊസൈറ്റിയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി ഫെബ്രുവരി 14 ന് വമ്പിച്ച വിജയകരമായി ബഹ്‌റൈനിൽ നടത്തപ്പെട്ട രജതാരവം -പ്രോഗ്രാമിന്റെ കേരളത്തിലെ തുടർച്ച ഏപ്രിൽ – 15ന് തൃശൂർ വെച്ച് സംഘടിപ്പിച്ചു .കഴിഞ്ഞ വർഷങ്ങളിലായി ബഹ്‌റൈൻ വിട്ട് നാട്ടിലേക്ക് തിരിച്ചു പോയ സിംസ് ഭരണസമിതി അംഗങ്ങളെ രജതാരവം – തുടർ പരിപാടിയിൽ ആദരിച്ചു.

സിംസ് പ്രസിഡന്റ്‌ പി ടി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സിംസ് മുൻ പ്രസിഡന്റ്‌ മാരായ പി പി ചാക്കുണ്ണി, റാഫി സി ആന്റണി, ബെന്നി വർഗീസ് തുടങ്ങി സിംസിന്റെ മുൻകാല പ്രവർത്തകരും ഭരണസമിതി അംഗങ്ങളുമായിരുന്ന വർഗീസ് ടി.ഐ, ജോഷി കാക്കശ്ശേരി, ബാബു എം. എസ്, ജോബ് സി ആന്റണി, ബെർലിൻ മൈക്കിൾ, ജോയ് മടത്തുംപടി, മത്തായി ചക്കുങ്കൽ, അമൽ ജോ ആന്റണി, ലോഫി ചൊവ്വല്ലൂർ , ജെയിൻ ബെന്നി, ജോയ്സൺ കെ.ഡി തുടങ്ങിയവർ സംബന്ധിച്ചു.ബഹ്‌റൈനിൽ നിന്നും സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡന്റ്‌ ജിമ്മി ജോസഫ്, ട്രെഷറർ ജേക്കബ് വാഴപ്പിള്ളി, മറ്റ് ബോർഡ്‌ അംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, ജെയ്സൺ മഞ്ഞളി, സോബിൻ സി ജോസ്, ജോബി ജോസഫ്, സിബു ജോർജ് കൂടാതെ സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉരുവത്ത് തുടങ്ങിയവർ നാട്ടിൽ നടക്കുന്ന പരിപാടിക്ക് വീഡിയോ കോൺഫ്രൻസിങ്ങിലൂടെ ആശംസകൾ പറഞ്ഞു.സിംസിന്റെ മുൻ ലേഡീസ് വിംഗ് പ്രസിഡന്റ്‌ ജെയിൻ ബെന്നിയുടെ നേതൃപാടവത്തെ യോഗത്തിൽ എല്ലാവരും എടുത്തുപറഞ്ഞു.സിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ സിംസ് മുൻ അംഗങ്ങളുടെ കുടുംബ സംഗമം സംഘടിപ്പിക്കുന്നത്.

Leave A Comment