ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കിംസ് ഹെൽത്ത് ബഹ്റൈന്റെ സഹകരണത്തോടെ ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുഹറഖിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.ക്യാമ്പിൽ ക്രിയാറ്റിനിൻ, SGPT, SGOT, RBS, ടോട്ടൽ കൊളസ്റ്റ്രോൾ, യൂറിക് ആസിഡ്, ട്രിഗ്ലിസറൈഡ്സ് തുടങ്ങിയ ആരോഗ്യ പരിശോധനകൾ സൗജന്യമായി നടത്തി. കൂടാതെ വിദഗ്ധ ഡോക്ടർമാരുടെ ഫോളോ-അപ്പ് കൺസൾട്ടേഷനും ഒരുക്കിയിരുന്നു.
സമൂഹത്തിൽ ആരോഗ്യപരിപാലന ബോധവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നൂറിലധികം ആളുകൾ പങ്കെടുത്തു.

കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ അധികൃതരും വിവിധ സാമൂഹിക പ്രവർത്തകരും ക്രൈസ്‌തവ എഴുത്തുപുരയുടെ സാമൂഹിക പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.ക്യാമ്പിന് ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ നേതൃത്വം നൽകി. ആരോഗ്യ സംരക്ഷണ രംഗത്ത് സമൂഹത്തിന് ഉപകാരപ്രദമായ കൂടുതൽ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave A Comment