ഇന്ത്യൻ ദേശീയതയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഗാന്ധിജി എന്ന സങ്കൽപ്പം അത്യന്താപേക്ഷിതം.കെഎംസിസി ബഹ്‌റൈൻ ഒലീവ് സാംസ്‌കരിക വേദി.

  • Home page
  • Business & Strategy
  • ഇന്ത്യൻ ദേശീയതയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഗാന്ധിജി എന്ന സങ്കൽപ്പം അത്യന്താപേക്ഷിതം.കെഎംസിസി ബഹ്‌റൈൻ ഒലീവ് സാംസ്‌കരിക വേദി.

ഇന്ത്യൻ ദേശീയതയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഗാന്ധിജി എന്ന സങ്കൽപ്പം അത്യന്താപേക്ഷിതം.കെഎംസിസി ബഹ്‌റൈൻ ഒലീവ് സാംസ്‌കരിക വേദി.


നവ ചോദ്യങ്ങളാൽ വീർപ്പുമുട്ടുന്ന ഇന്ത്യൻ ദേശീയതയുടെ ശരിയായ ഉത്തരം കണ്ടെത്താൻ ഗാന്ധിജിയുടെ ജീവിതം വിലയിരുത്തിയാൽ മാത്രം മതിയാവുമെന്ന് കെഎംസിസി ബഹ്റൈൻ ഒലീവ് സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. 157ാം മത് ഗാന്ധിജയന്തിയുടെ ഭാഗമായി കെ എംസിസി ബഹ്റൈൻ ആസ്ഥാനത്തെ ഇ അഹമദ് മെമ്മോറിയൽ ഹാളിൽ “കാലങ്ങൾക്കതീതമായ ഇന്ത്യ. സ്മരണാതീതനായ ഗാന്ധിജി” എന്ന ശീർഷകത്തിൽ ഒലീവ് സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഗാന്ധിസ്മൃതി മഹാത്മാവിൻ്റെ ജീവിതത്തെയും,സന്ദേശത്തെയും ആസ്പദമാക്കിയ ചർച്ചകൾ കൊണ്ട് ശ്രദ്ധേയമായി.
ഒലീവ് സാംസ്‌കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കരയുടെ അധ്യക്ഷതയിൽ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡൻ്റ് സഹീർ കാട്ടാമ്പള്ളി ഗാന്ധിസ്മൃതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.മുത്തലിബ് പൂമംഗലം, ജംഷീദ് അലി ഇടക്കര,റഷീദ് പുത്തൻച്ചിറ എന്നിവർ “കാലങ്ങൾക്കതീതമായ ഇന്ത്യ. സ്‌മരണാതീതനായ ഗാന്ധിജി” എന്ന ശീർഷകത്തിലധിഷ്ഠിതമായ വിഷയമവതരിച്ച് പ്രഭാഷണം നിർവ്വഹിച്ചു.
കെഎംസിസി ബഹ്റൈൻസംസ്ഥാന ഭാരവാഹികളായ എ പി ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, സീനിയർ അംഗം വി എച്ച് അബ്ദുള്ള, ജില്ല ഏരിയ ഭാരവാഹികളായ ഇഖ്‌ബാൽ താനൂർ, ഷാജഹാൻ പരപ്പൻ പൊയിൽ, പി കെ ഇസ്ഹാഖ്, മുഹമ്മദ് ഹൈലൈൻ,മുനീർ ഒഞ്ചിയം, കെ ആർ ശിഹാബ് എന്നിവർ ആശംസകൾ നേർന്നു.
സഹൽ തൊടുപുഴ,അൻവർ കുമ്പിടി, സിദ്ധീഖ് അദ്ലിയ, ഷാഫി വേളം, അഷറഫ് ചന്ദ്രോത്ത്, റിയാസ് സനാ ബീസ്,സജീർ വണ്ടൂർ, ഇസ്മായിൽ വട്ടിയോറ, റമീസ് കണ്ണൂർ എന്നിവർ സന്നിഹിതരായിരുന്നു.
പി വി സിദ്ധീഖ് സ്വാഗതവും, നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.

Leave A Comment