ഇന്ത്യൻ സ്വതന്ത്ര്യ സമര ചരിത്രം.ചിത്രപദർശനത്തിലൂടെ ദൃശ്യാവിഷ്‌കാരം ഒരുക്കി കെഎംസിസി ബഹ്‌റൈൻ

  • Home page
  • Business & Strategy
  • ഇന്ത്യൻ സ്വതന്ത്ര്യ സമര ചരിത്രം.ചിത്രപദർശനത്തിലൂടെ ദൃശ്യാവിഷ്‌കാരം ഒരുക്കി കെഎംസിസി ബഹ്‌റൈൻ

ഇന്ത്യൻ സ്വതന്ത്ര്യ സമര ചരിത്രം.ചിത്രപദർശനത്തിലൂടെ ദൃശ്യാവിഷ്‌കാരം ഒരുക്കി കെഎംസിസി ബഹ്‌റൈൻ


ഇന്ത്യയുടെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ചിത്രപദർശനം 15-8-2026 ശനിയാഴ്ച 6:30 ന് കെ എം സിസി ബഹ്‌റൈൻ ആസ്ഥാന മന്ദിരത്തിലെ ഇ അഹമ്മദ് മെമ്മോറിയൽ ഹാളിൽ രാജി ഉണ്ണികൃഷ്ണൻ (ദി വീക് ഇൻ ബഹ്‌റൈൻ എഡിറ്റോറിയൽ ഡയറക്ടർ)ഉദ്ഘാടനം നിർവ്വഹിക്കും.
ഒന്നാം സ്വാതന്ത്ര്യ സമരമായ 1857 ലെ ശിപായി ലഹള തൊട്ട് 1947 ആഗസ്റ്റ് 14 ന് അർദ്ധരാത്രിയിലെ സ്വതന്ത്ര്യ പ്രഖ്യാപനം വരെയുള്ള സമരതുടർച്ചയുടെ വിവിധ ഘട്ടങ്ങളെ പ്രതിപാദിക്കുന്ന ഘടനയിലാണ് ഇന്ത്യൻ സ്വാതന്ത്യസമര ചരിത്രം ചിത്ര പ്രദർശനത്തിലൂടെ ദൃശ്യാവിഷ്കാരത്തിനായി തയ്യാറാക്കുന്നത്.ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രധാന ചരിത്ര മുഹുർത്തങ്ങളും അതിന് നേതൃത്വം കൊടുത്ത ധീര ദേശാഭിമാനികളെയും പുതിയ തലമുറയിൽ ചർച്ചക്ക് വിധേയമാക്കുക എന്ന ആശയമാണ് ചിത്രപ്രദർശനത്തിലൂടെ വിഭാവനം ചെയ്യുന്നത്.ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കടന്നുവരവും, അതിലൂടെ സാധ്യമാക്കിയ ബ്രിട്ടീഷ് അധിനിവേഷവും, ഇതിനെതിരെ രൂപപ്പെട്ട ഇന്ത്യ കാരുടെ ജനകീയ മുന്നേറ്റങ്ങളും, ജീവൻ ത്യജിച്ച് പോരാടിയ നമ്മുടെ ദേശീയ നേതാക്കളും, ഇവരുടെ ത്യാഗങ്ങളും പ്രത്യേക പരാമർശവിധേയമാവുന്ന രീതിയിലാണ് ചിത്രങ്ങളുടെ സംയോജനം റഫീഖ് തോട്ടകര, ഫൈസൽ കണ്ടിത്താഴ, സഹൽ തൊടുപുഴ, പി കെ ഇസ്ഹാഖ് എന്നിവരുടെ നേതൃത്വത്തിൽ സംഘാടകർ രൂപപെടുത്തിയിട്ടുള്ളത്.ത്യാഗപൂരിതമായ നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യവും അതിൻ്റെ ചരിത്രവും മറവിക്ക് വിധേയമാവാത്ത ബോധ്യത്തിലേക്ക് പ്രവാസി മനസ്സുകളെ ആകർഷിക്കുന്ന ചിത്ര പ്രദർശനമായിരിക്കും കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിക്കുക.കെഎംസിസി ബഹ്‌റൈൻ സ്വാതന്ത്യദിനത്തിൽ രാവിലെ 8:00 മണിക്ക് സംഘടിപ്പിക്കുന്ന ദേശീയ പതാക ഉയർത്തൽ, വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റ്, വൈകുന്നേരം 6:30 ന് തുടക്കം കുറിക്കുന്ന ദേശീയോദ്ഗ്രഥന ചിത്ര പദർശനം,ദേശീയ നേതാക്കളെ അനുകരിക്കുന്ന പ്രച്ഛന്നവേഷ മത്സരം, ദേശഭക്തിഗാന മത്സരം, ദേശഭക്തി നൃത്തം, സാംസ്കാരിക സമ്മേളനം ശ്രവിക്കുവാനും വീക്ഷിക്കുവാനും മുഴുവൻ സഹൃദയരെയും കുടുംബസഹിതം ക്ഷണിക്കുന്നതായി കെഎംസിസി ബഹ്റൈൻ അറിയിച്ചു.

Leave A Comment