ബഹ്‌റൈൻ രാജ്യത്തോടുള്ള ഐക്യദാർഢ്യം ;കെഎംസിസി സിഗ്‌നേച്ചർ ക്യാമ്പയിൻ ശ്രദ്ധയമായി.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ രാജ്യത്തോടുള്ള ഐക്യദാർഢ്യം ;കെഎംസിസി സിഗ്‌നേച്ചർ ക്യാമ്പയിൻ ശ്രദ്ധയമായി.

ബഹ്‌റൈൻ രാജ്യത്തോടുള്ള ഐക്യദാർഢ്യം ;കെഎംസിസി സിഗ്‌നേച്ചർ ക്യാമ്പയിൻ ശ്രദ്ധയമായി.


ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും, കിരീടവകാശി ശൈഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയോടും, ബഹ്‌റൈൻ ഗവൺമെൻ്റിനോടും, ജനതയോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യമാകെ നടന്നുവരുന്ന സിഗ്‌നേച്ചർ ക്യാമ്പയിൻ്റെ ഭാഗമായി മനാമയിലെ കെഎംസിസി ബഹ്‌റൈൻ ആസ്ഥാനത്ത് സംഘടിപ്പിച്ച സിഗ്‌നേച്ചർ ക്യാമ്പയിൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ബഹ്റൈൻ രാജ്യത്തോടുള്ള ഇന്ത്യക്കാരുടെ ആത്മവിശ്വാസവും, ഇവിടെ ലഭ്യമാവുന്ന സ്വദേശത്തെ പോലെയുള്ള ജീവിത അനുഭൂതിയും പ്രകടമാകുന്ന രീതിയിലാണ് ഇന്ത്യൻ പ്രവാസി സമൂഹം കെഎംസിസി സംഘടിപ്പിച്ച സിഗ്‌നേച്ചർ ക്യാമ്പയിനിൽ പങ്കാളികളായത്.

സ്വദേശമെന്നപോലെയുള്ള അനുഭവബോധ്യവും, അപരവൽകരണത്തിൻ്റെ ലാഞ്ചന പോലുമില്ലാതെ ചേർത്തു നിർത്തലും ഓരോ പ്രവാസികളിലും ബഹ്‌റൈൻ എന്ന രാജ്യവും ഇവിടുത്തെ ഭരണാധികാരികളും പകർന്നേകുന്ന സാംസ്കാരിക പൈതൃകവും കൊണ്ട് നിറഞ്ഞ മനസ്സുമായിട്ടാണ് ഓരോ ഇന്ത്യക്കാരനും കെഎംസിസിയുടെ സിഗ്‌നേച്ചർ ക്യാമ്പയിനിൽ ഐക്യദാർഢ്യം രേഖപ്പെടുത്താൻ എത്തിയത്. കെഎംസിസി ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കെഎംസിസി ബഹ്റൈൻ പ്രസിഡൻ്റ് എ ഹബീബ്റഹ്മാൻ ആദ്യത്തെ ഒപ്പ് ചാർത്തി ഉദ്ഘാടനം നിർവ്വഹിച്ചു.ബഹ്‌റൈൻ ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ അതിഥികളായി മുഹമ്മദ് ഹുസ്സൈന്‍ മാലിം,പമ്പവാസന്‍ നായര്‍, മന്‍സൂര്‍ ,നാസര്‍ മഞ്ചേരി, റഷീദ് മാഹി, താരിഖ് മജീദ്, ബിനു കുന്നന്താനം,ഫ്രാൻസിസ് കൈതാരം അഷ്‌റഫ് മയഞ്ചേരി കുട്ടൂസമുണ്ടേരി, റസാഖ് മൂഴിക്കൽ, ഒ കെ കാസിം,ഫാറൂഖ് കുണ്ടുവേലിൽ,റംഷാദ് അയലക്കാട്, തുടങ്ങിയവർ പങ്കാളികളായി. ബഹ്‌റൈൻ കെ എം സി സി സംസ്ഥാന ഭാരവാഹികളായ മുസ്തഫ കെ പി,റഫീഖ് തോട്ടക്കര,ഷാഫി പാറക്കട്ട,സലിം തളങ്കര,ഷഹീർ കാട്ടാമ്പള്ളി, അഷ്‌റഫ് കാട്ടിൽ പീടിക ഫൈസൽ കണ്ടിത്താഴ,അഷ്‌റഫ് കക്കണ്ടി എന്നിവർ നേതൃത്വം നൽകി.ജില്ലാ ഏരിയ ഭാരവാഹികളും സംഘടനാ പ്രവർത്തകരും ഐക്യദാർഢ്യം രേഖപ്പെടുത്തുന്നതിൽ മുഖ്യ പങ്കാളികളായി.

Leave A Comment